ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ക്രിസ്റ്റഫർ.ആർഡി ഇലുമിനേഷൻസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ചിത്രത്തിൻറെ ടീസർ ഇന്ന് റിലീസ് ചെയ്തത്.വളരെ വാർത്താപ്രാധാന്യം നേടിയ ഒരു കേസ് അന്വേഷിക്കാൻ എത്തുന്ന അന്വേഷണ സംഘത്തലവൻ ക്രിസ്റ്റഫർ ആയാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്.അതേ സമയം വില്ലനും മറ്റു കഥാപാത്രങ്ങളും ടീസറിൽ മിന്നിമറയുന്നുണ്ട്.ഒരു പക്കാ ക്രൈം ത്രില്ലർ ഇൻവെസ്റ്റിഗേഷൻ മോഡലായിരിക്കും ചിത്രം എന്നാണ് ടീസർ സൂചിപ്പിക്കുന്നത്.
‘ദ ബയോഗ്രഫി ഓഫ് എ വിജിലൻസ് കോപ്പ്’എന്ന ടാഗ്ലൈൻ ആണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. ഉദയ കൃഷ്ണയാണ് ചിത്രത്തിൻറെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.അമലാപോൾ,സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്നു നായികമാരാണ് ചിത്രത്തിലുള്ളത്.തെന്നിന്ത്യൻ താരം വിനയ് റായ് ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തും എന്നാണ് സൂചന.ദിലീഷ് പോത്തൻ,സിദ്ദിഖ്,ജിനു എബ്രഹാം,ഷൈൻ ടോം ചാക്കോ,ദീപക് പറംമ്പോൾ,അതിഥി രവി,വിനീതകോശി,വാസന്തി എന്നിവർക്കൊപ്പം ഒരുപിടി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട് എന്നാണ് സൂചന.
ആർഡി ഇലുമിനേഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്.ജസ്റ്റിൻ വർഗീസ് ആണ് ചിത്രത്തിൻറെ സംഗീത സംവിധാനം നിർവഹിക്കുന്നത്.ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളുടെയും ക്യാരക്ടർ പോസ്റ്റർ നേരത്തെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു.ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം എന്ന മമ്മൂട്ടി ചിത്രം കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.ചിത്രം ഉടനെ തിയേറ്റർ റിലീസിന് എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.ചിത്രത്തിലെ ഒരു തമിഴ് നാടകക്കാരനിൽ നിന്നും ക്രിസ്റ്റഫറിലെ വിജിലൻസ് കോപ്പ് ആയിട്ടുള്ള മമ്മൂട്ടിയുടെ വരവിനാണ് ആരാധകർ കാത്തിരിക്കുന്നത്.
ഫൈസ് സിദ്ദിക്ക് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് മനോജാണ്.പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ,കലാസംവിധാനം ഷാജി നടുവിൽ, വസ്ത്രാലങ്കാരം പ്രവീൺ വർമ്മ, ചമയം ജിതേഷ് പൊയ്യ,ആക്ഷൻ കൊറിയോഗ്രഫി സുപ്രീം സുന്ദർ,ചീഫ് അസോസിയേറ്റ് സുജിത്ത് സുരേഷ്,സൗണ്ട് മിക്സിങ് രാജകൃഷ്ണൻ എം ആർ, സൗണ്ട് ഡിസൈൻ നിധിൻ ലൂക്കോസ്, കളറിസ്റ്റ് ഷൺമുഖ പാണ്ഡൃൻ,പിആർഒ പി ശിവപ്രസാദ്,നിയാസ് നൗഷാദ്,മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എൻ്റർടൈൻമെൻ്റ്സ്,സ്റ്റിൽസ് നവീൻ മുരളി,ഡിസൈൻ കോളിൻസ് ലിയോഫിൽ എന്നിവരാണ് ചിത്രത്തിന്റെ മറ്റു അണിയറ പ്രവർത്തകർ.