എല്ലാവരും ഒരുപോലെ പ്രാർത്ഥിച്ച കാത്തിരുന്ന ആ നിമിഷമാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. കുഞ്ഞു നിർവഹന്റെ ചികിത്സയ്ക്ക് വേണ്ടിയുള്ള മൊത്തം തുകയും ലഭിച്ചു എന്നതാണ് ആ സന്തോഷവാർത്ത. കുറച്ചു ദിവസങ്ങൾക്കു മുൻപ് സോഷ്യൽ മീഡിയയിൽ ഒക്കെ തന്നെയും വാർത്തയായിരുന്നു നിർവാനെന്ന മകനെ കുറിച്ചുള്ളത്. ഒരു കുഞ്ഞ് സഹായം തേടുന്നു എന്നതായിരുന്നു വാർത്തയിൽ ആദ്യം വന്ന കാര്യം. പിന്നാലെയാണ് നിർവാൻ എന്നാണ് കുഞ്ഞിൻറെ പേര് ഒന്നര വയസ്സാണ് പ്രായം എന്നും എന്താണ് അസുഖം എന്നും മലയാളികൾ അറിഞ്ഞത്. എസ് എം എ എന്ന അസുഖം ബാധിച്ച കുഞ്ഞു നിർവാന്റെ വാർത്ത എല്ലാവരും ഏറ്റെടുക്കുകയും ഒരുപാട് താരങ്ങൾ അടക്കം സഹായിക്കുകയും ചെയ്തതാണ്.
ആഹാന കൃഷ്ണയുടെ പോസ്റ്റ് ഇവിടെ മലയാളത്തിൽ വളരെയധികം വൈറലായിരുന്നു. കുഞ്ഞു നിർവാനെ കയ്യിലെടുത്ത് അവൻറെ ആരോഗ്യ അവസ്ഥ പോസ്റ്റിലൂടെ ആഹാന പറഞ്ഞതും സോഷ്യൽ മീഡിയയിൽ ആകെ ട്രെൻഡിങ് ആയിരുന്നു. സാരംഗ് അതിഥി ദമ്പതികളുടെ 15 മാസം പ്രായമുള്ള കുഞ്ഞിന് ജീവിതത്തിലേക്ക് പിച്ചവെക്കാൻ കോടികളുടെ സഹായമാണ് വേണ്ടത്. ചികിത്സയ്ക്ക് അമേരിക്കയിൽ നിന്ന് മരുന്ന് എത്തിക്കാൻ 17.4 കോടി രൂപ വേണ്ടിവരും എന്നാണ് ഡോക്ടർ പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ ക്രൗഡ് ഫണ്ടിംഗ് ആരംഭിച്ചിരുന്നു. സാമൂഹ്യ രാഷ്ട്രീയ സിനിമ താരങ്ങളെല്ലാവരും ഒപ്പം നിന്ന് കൂട്ടായി തന്നെ ആ കുരുന്നിന് വേണ്ടി സഹായം നൽകുമെന്ന് അറിയിച്ചതും ആണ്.
മന്ത്രി അടക്കമുള്ളവർ ഇതിന് പിന്തുണ പറഞ്ഞിരുന്നു. അത് മാത്രമല്ല പല സഹായം നൽകുകയും ചെയ്തിരുന്നു. നിലവിലെ ചികിത്സയ്ക്ക് തുടർ ചികിത്സയ്ക്കും സർക്കാരിൻറെ പിന്തുണ നൽകാം എന്നത് അറിയിച്ചത് ഉണ്ടായിരുന്നു മന്ത്രി. എസ് എം എ ബാധിച്ച കുട്ടികൾക്കായി ഈ കാലഘട്ടത്തിൽ സർക്കാർ എസ് ഐ ടി ആശുപത്രി ആരംഭിച്ചതിനെ കുറിച്ചും ഫിസിയോതെറാപ്പിക്കായി എല്ലാ ജില്ലകളിലും സൗകര്യം ഏർപ്പെടുത്തതിനെ കുറിച്ചും മന്ത്രി പങ്ക് വച്ചിരുന്നു. എസ് എം എ ബാധിച്ച കുട്ടികൾക്ക് സ്കോളിയോസിസ് സർജറിക്ക് സർക്കാർ മേഖലയിൽ ആദ്യമായി പുതിയ സംവിധാനം ആരംഭിക്കാനുള്ള നടപടി സ്വീകരിച്ചു വരുന്നുണ്ടെന്നും മന്ത്രി അറിയിച്ചിരുന്നു.
ഇപ്പോൾ ഒന്നര വയസ്സ് കാരന് 11 കോടിയിലധികം രൂപയുടെ സഹായവുമായി അജ്ഞാതൻ എത്തി എന്നുള്ള സന്തോഷ വാർത്തയാണ് മലയാളികളെയും കേരളക്കരയെയും തേടി ഇപ്പോൾ എത്തിയിരിക്കുന്നത്. വിദേശത്തുനിന്നുള്ള പേര് വെളിപ്പെടുത്താത്ത വ്യക്തിയാണ് നിർവാൻ സാരംഗ് എന്ന ഒന്നര വയസ്സുകാരന്റെ ചികിത്സയ്ക്ക് ധനസഹായം സ്വരൂപിക്കാൻ ആരംഭിച്ച അക്കൗണ്ടിലേക്ക് 1.4 മില്യൺ ഡോളർ ഏകദേശം ഇവിടത്തെ ഇന്ത്യൻ രൂപ പ്രകാരം 11.6 കോടി രൂപ സംഭാവന ചെയ്തത്. ചികിത്സയ്ക്ക് സഹായനിധിയിൽ 16 കോടിയിലധികം രൂപയായി. ആകെ 17.5 കോടിയോളം രൂപയാണ് ചികിത്സയ്ക്ക് വേണ്ടത്. ബാക്കി ഏകദേശം ഒന്നരക്കോടി മാത്രമാണ് ഈ ഫണ്ട് രൂപീകരണത്തിലേക്ക് എത്താൻ ഉണ്ടായിരുന്നത്.
അതുമാത്രമല്ല തന്നെ കുറിച്ചുള്ള ഒരു വിവരവും പുറത്തുവിടരുത് എന്ന നിര്ദ്ദേശത്തോടെയാണ് ഇദ്ദേഹം പണം നൽകിയിരിക്കുന്നത്. നിർവന്റെ മാതാപിതാക്കൾക്ക് പോലും ഇദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവും ഇല്ല. പ്രശസ്തയുടെ ആവശ്യമില്ല കുഞ്ഞ് എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്ന് മാത്രമാണ് ആഗ്രഹിക്കുന്നതെന്നും തന്നെക്കൊണ്ട് കഴിയാവുന്നതിന്റെ മാക്സിമം താൻ തന്നിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ചികിത്സയ്ക്ക് 17.5 കോടിയിലേറെ ചെലവ് വരുന്ന ഒറ്റത്തവണ ജീൻ മാറ്റിവെക്കൽ ഉപയോഗിക്കുന്ന മരുന്നാണ് വേണ്ടത്. അമേരിക്കയിൽനിന്നാണ് മരുന്ന് എത്തിക്കേണ്ടതും. ഇതിനായി കുട്ടിയുടെ മാതാപിതാക്കൾ സുമനസ്സുകളെ സഹായം തേടുന്നതായിരുന്നു ആദ്യം വാർത്തകൾ വന്നത്. പിന്നാലെ ആണിത് താരങ്ങളും സാമൂഹ്യപ്രവർത്തകരും ഈ കാര്യത്തിന്റെ ഏറ്റവും വലിയ കാര്യക്ഷത മനസ്സിലാക്കി അതിനെ ഏറ്റെടുത്തതും.