മലയാളികൾക്ക് വളരെയധികം ഇഷ്ടമുള്ള ഒരു താരമാണ് നടൻ ജഗതി ശ്രീകുമാർ. ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിൻ്റെ തിരിച്ചുവരവ് എല്ലാവരും പ്രതീക്ഷിച്ചിരിക്കുക തന്നെയാണ്. അദ്ദേഹം സിബിഐ ഫൈവിൽ ഒന്ന് മുഖം കാണിച്ചുവെങ്കിലും ആ സീനിന് ആയിരുന്നു തീയറ്ററിൽ വലിയ ഖര ഘോഷമുയർന്നത്. ഇനിയും സിനിമയിലേക്ക് അഭിനയിക്കാൻ എത്തുന്ന നടനെ കാത്തിരിക്കുകയാണ് ഇപ്പോൾ എല്ലാവരും. അതേസമയം ഒരു സിനിമയിൽ നിന്നും മറ്റൊരു സിനിമയിലേക്ക് ഓടിക്കൊണ്ടിരുന്ന സമയം ഉണ്ടെന്നും ജഗതിയെക്കുറിച്ച് പലരും പറഞ്ഞിട്ടുണ്ട്. അതിൽ പ്രധാനി തന്നെയാണ് മകൾ പാർവതി.
ജഗതിയെ പൊന്നുപോലെ നോക്കുന്നത് മകൾ പാർവതി ഷാരോൺ തന്നെയാണ്. ഇപ്പോൾ പാർവതിയുടെ ചില ഡാൻസ് വീഡിയോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. വളരെ ആക്ടീവായി അച്ഛനോളം തന്നെ എല്ലാവരോടും വളരെ നന്നായി സംസാരിക്കുന്ന ഒരു പെൺകുട്ടിയാണ് പാർവതി. മലയാളികൾക്ക് പ്രിയങ്കരി. മലയാളികളുടെ ഹാസ്യ സാമ്രാട്ടിന്റെ മകൾ ആയതുകൊണ്ട് തന്നെ ഒരു പ്രത്യേക ഇഷ്ടം പാർവതിയോട് എപ്പോഴും ഉണ്ട്. പാർവതി നല്ലൊരു ക്ലാസിക്കൽ ഡാൻസറാണ്. നല്ല ഉഗ്രൻ കലാകാരി. താരത്തിന്റെ ചില വീഡിയോസാണ് സോഷ്യൽ മീഡിയയിൽ പാർവതി തന്നെ പങ്കുവെച്ചിരിക്കുന്നത്.
പാർവതിയുടെ വിശേഷങ്ങൾ പാർവതി തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഡാൻസ് കളിക്കുന്ന വീഡിയോ താരം തന്നെയാണ് സോഷ്യൽ മീഡിയയിലേക്ക് എത്തിച്ചത്. താരത്തിന്റെ ചിത്രങ്ങളും വീഡിയോസും കോർത്തിണക്കിക്കൊണ്ട് ഒരു വീഡിയോയും അല്ലാതെ താരം ഡാൻസ് കളിക്കുന്ന ഒരു വീഡിയോയുമാണ് ഇൻസ്റ്റഗ്രാമിൽ താരം ആരാധകർക്ക് വേണ്ടി പങ്കുവെച്ച് എത്തിയിരിക്കുന്നത്. എല്ലാ കാര്യങ്ങളും വെട്ടി തുറന്നു പറയുകയും ജഗതിയെ കുറിച്ചുള്ള കാര്യങ്ങൾ ഉൾപ്പടെ തന്നെ ആരാധകർക്ക് എത്തിക്കുന്ന ഒരു താരം തന്നെയാണ് പാർവതി. അതുകൊണ്ട് ജഗതിയെപ്പോലെ തന്നെ മകളോടുള്ള ഇഷ്ടം ആരാധകർ കാണിക്കാറുണ്ട്.
ജഗതിക്ക് എന്താണ് ഇപ്പോൾ സംഭവിക്കുന്നത് എന്നും ജഗതിയെ എങ്ങനെയാണ് നോക്കുന്നത് തുടങ്ങിയുള്ള കാര്യങ്ങൾ പാർവതി വ്യക്തമാക്കാറുണ്ട്. ഒട്ടനവധി സിനിമകളിൽ അഭിനയിച്ചിരുന്ന ജഗതി സിനിമകളിൽ നിന്നും മാറി നിന്നിട്ട് വർഷങ്ങൾ ഏറെ കഴിഞ്ഞുവെങ്കിലും ജഗതി ഇപ്പോഴും നമ്മുടെ അടുത്ത് തന്നെ ഉണ്ട് എന്ന് തോന്നിപ്പിക്കുന്ന കഥാപാത്രങ്ങളോടൊപ്പം പാർവതി പങ്കുവെക്കുന്ന വിശേഷങ്ങളും കൂടാറുണ്ട്. സിനിമ ലോകത്ത് നിരവധി പ്രമുഖർ ജഗതിയുടെ അഭാവത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. 2012 മലപ്പുറത്ത് വച്ചാണ് ജഗതിക്ക് വാഹനാപകടം ഉണ്ടാകുന്നത്.
ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് സാരമുള്ളതായിരുന്നു. കിടപ്പിലായ ജഗതിയുടെ ആരോഗ്യനിലയിൽ കുറച്ച് ദിവസങ്ങളായി തന്നെ മെച്ചമുണ്ട് എന്ന് അറിഞ്ഞ വാർത്ത മലയാളികൾ ഏറ്റെടുത്തിരുന്നു. അതിനുശേഷം ആണ് മമ്മൂട്ടിയുടെ സിബിഐ 5ലേക്ക് ജഗതിയെത്തുന്നു എന്നൊരു വാർത്ത കൂടി വന്നത്. വീൽചെയറിൽ ഒന്ന് ചിരിക്കാൻ മാത്രമാണ് ജഗതിക്ക് ഇപ്പോൾ ആവുന്നത്. പഴയതെല്ലാം ഓർമ്മയുണ്ട് പറയാൻ ഏറെ ആഗ്രഹിക്കുന്ന ഒരു നടനാണ്.
അദ്ദേഹത്തിന് ഇപ്പോൾ പറയാൻ സാധിക്കുന്നില്ല. പക്ഷേ അദ്ദേഹത്തിൻറെ ചലനങ്ങൾ മാത്രം മതി മലയാളികൾ അദ്ദേഹത്തെക്കുറിച്ച് ഓർക്കാനായി. നല്ല കഥാപാത്രങ്ങൾ തന്ന ആ മനുഷ്യൻറെ മകളോടുള്ള സ്നേഹം എപ്പോഴും പാർവതിയോട് കാണിക്കാറുണ്ട്. അച്ഛനെ പൊന്നുപോലെ നോക്കുന്ന മകൾ എന്നാണ് പാർവതിയെ പറയുന്നത്.