ഡാൻസർ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മലയാളികൾക്ക് ഏറെ സുപരിചിതനായ വ്യക്തിയാണ് കുക്കു എന്ന സുഹൈദ് കുക്കു.ഡി ഫോർ ഡാൻസ് എന്ന ഡാൻസ് റിയാലിറ്റി ഷോയിലൂടെ ആയിരുന്നു കുക്കു മലയാളികൾക്ക് ശ്രദ്ധേയനാകുന്നത്. പിന്നീട് ഈ ഷോയിൽ മത്സരാർത്ഥികളുടെ മെൻറർ ആയും,ടെലിവിഷൻ അവതാരകനായും,ഡാൻസ് ഷോകളുമായും കുക്കു സജീവമായിരുന്നു.ദീപ പോളിനെയാണ് കുക്കു വിവാഹം ചെയ്തിരിക്കുന്നത്.ഇരുവരും ദ് ഡികെ ടെയിൽസ് എന്നാൽ യൂട്യൂബ് ചാനലിലൂടെ വീഡിയോകൾ പങ്കുവെക്കാറുണ്ട്.
ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത താൻ എന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരു കാര്യം ചെയ്തതിന്റെ വീഡിയോയുമായി ഇൻസ്റ്റഗ്രാമിൽ എത്തിയിരിക്കുകയാണ് ഇപ്പോൾ കുക്കു.’ഇതാ 2022 നമ്മോട് വിട പറയാൻ തയ്യാറെടുക്കുകയാണ് ഇത് എൻറെ ഈ വർഷത്തെ കേവലം അവസാന വീഡിയോ മാത്രമല്ലഎന്റെ ഹൃദയത്തിൽ വളരെ വിലപ്പെട്ട സ്ഥാനം വഹിക്കുന്ന ഒന്ന്.ഇത് നിസ്സംശയമായും അതിശയകരവും അവിസ്മരണീയവുമായ ഒരു ഓർമ്മയായിരുന്നു.ഈ അനുഭവത്തിന് ഞാൻ വളരെ നന്ദിയുള്ളവനാണ്’ ഈ അടിക്കുറിപ്പൊടെയാണ് കുക്കു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഭാര്യ ദീപക്കൊപ്പം തായ്ലാൻഡിൽ യാത്രയിലാണ് കുക്കു.അതിനിടയിലാണ് ജീവിതത്തിലെ വലിയൊരു ആഗ്രഹം സാധിച്ചത്.ഈ ആഗ്രഹം സാധിച്ചതിന് ഭാര്യ ദീപയ്ക്കും ട്രാവൽ കമ്പനിക്കും പോസ്റ്റിൽ കുക്കു നന്ദി പറയുന്നുണ്ട്.പോസ്റ്റിന് താഴെ നിരവധി പ്രേക്ഷകരാണ് കുക്കുവിന് ആശംസകളുമായി കമന്റിട്ടത്.കുക്കുവിന്റെയും ദീപയുടെയും പ്രണയ വിവാഹമായിരുന്നു.ഇരുവരും വീട്ടുകാരുടെ സമ്മതമില്ലാതെയാണ് വിവാഹിതരായത്.എന്നാൽ പിന്നീട് കുക്കുവിന്റെ വീട്ടുകാർ ഇരുവരെയും സ്വീകരിച്ചുവെങ്കിലും ദീപയുടെ വീട്ടുകാർ ഇരുവരെയും അംഗീകരിച്ചിട്ടില്ല.
2020 ലാണ് 7 വർഷത്തെ പ്രണയത്തിനുശേഷം കുക്കുവും ദീപയും വിവാഹിതരായത്.കട്ടപ്പനയിലെ ഋത്വിക് റോഷൻ,കളി,ഒരു അഡാർ ലവ് എന്നിവയുൾപ്പെടെ ചില ചിത്രങ്ങളിലും കുക്കു അഭിനയിച്ചിട്ടുണ്ട്.കുക്കുവും ദീപയും കെ സ്ക്വാഡ് ഡാൻസ് എന്ന പേരിൽ ഒരു ഡാൻസ് സ്റ്റുഡിയോ നടത്തുന്നുണ്ട്.
കണ്ടെംപററി,ഹിപ് ഹോപ്, ബോളിവുഡ്,ജിംനാസ്റ്റിക്സ്,കഥക്,ഭരതനാട്യം തുടങ്ങിയ വിവിധ നിർത്ത രൂപങ്ങളിൽ ഇവിടെ പരിശീലനം ലഭിക്കുന്നു.