ബിഗ് ബോസിലെ മത്സരാർത്ഥി അനിയൻ മിഥുന്റെ ആർമി പ്രണയകഥയും വുഷു ചാമ്പ്യൻഷിപ്പും ഇപ്പോൾ സംശയത്തിന്റെ നിഴലിലാണ്. ആർമി കഥ നുണയാണെന്ന് മോഹൻലാൽ തന്നെ പറഞ്ഞതോടെയാണ് ആരോപണങ്ങളും സംശയങ്ങളും ശക്തിപ്പെടുന്നത്. മേജർ രവി അടക്കമുള്ള സൈനികനും പട്ടാള കഥക്കെതിരെ രംഗത്തെത്തി. മിഥുൻ പറഞ്ഞതുപോലെ ഒരു പെൺകുട്ടിയെ ഇല്ലെന്നാണ് ആരോപണം. പിന്നാലെ മിഥുന്റെ വുഷു ചാമ്പ്യൻഷിപ്പിനെ കുറിച്ചും ആരോപണങ്ങൾ ഉയർന്നു. കേരള വുഷു അസോസിയേഷൻ തന്നെ അനിയൻ മിഥുനെ തള്ളി പറഞ്ഞു. ഇതോടെ ബിഗ് ബോസ് നേരിട്ട് ഇന്നലെ മിഥുനോട് ചോദിച്ചിരുന്നു. ഇതിനെതിരെ ഉയരുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പ്രതികരണവുമായി എത്തുകയാണ് ജാസ്മിൻ.
പോയ സീസണിലെ മിന്നും താരമായിരുന്നു ജാസ്മിൻ. തനിക്ക് മിഥുനെ ഇഷ്ടമായിരുന്നു. മിഥുന് മറ്റുള്ളവരോട് അനുകമ്പയും ബഹുമാനവും ഉണ്ടെന്നു കരുതി. ഇപ്പോൾ നടക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു എന്നാണ് ജാസ്മിൻ പറയുന്നത്. മിഥുനെ ഷോയിൽ നിന്നും പുറത്താക്കും എന്നാണ് താൻ കരുതുന്നത് എന്നും ജാസ്മിൻ പറയുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിലൂടെയാണ് ജാസ്മിന്റെ പ്രതികരണം. ഇത് വളരെ സങ്കടകരം ആണ്. എനിക്ക് മിഥുനോട് അതിയായ ബഹുമാനം ഉണ്ടായിരുന്നു. ബിഗ് ബോസ് ഗെയിമിന്റെ പേരും പറഞ്ഞ് ആളുകളുടെ വികാരത്തെ ടാർഗറ്റ് ചെയ്യാതെയും, അവരുടെ മനസ്സ് അസ്വസ്ഥം ആക്കാനും, ട്രിഗർ ചെയ്യാനും മുതിരാതിരുന്നാൽ ബിഗ് ബോസ് മെറ്റീരിയൽ അല്ലേ എന്നുപറഞ്ഞ് ഭൂരിഭാഗം പ്രേക്ഷകരും അധിക്ഷേപിച്ചപ്പോഴും ഇയാൾക്ക് എൺപതിയും മറ്റുള്ളവരോട് കരുതലും ഉണ്ടെന്ന് ഞാൻ ആത്മാർത്ഥമായി വിശ്വസിച്ചിരുന്നു എന്നാണു ജാസ്മിൻ പറയുന്നത്.
പുറത്തു നടക്കുന്നതൊന്നും അറിയാതെ ആർമി കഥയും, ചാമ്പ്യൻഷിപ്പിനെ കുറിച്ചുള്ള ചർച്ചകൾ ഒന്നും അറിയാതെ സുഹൃത്ത് തന്നെ പിന്തുണയ്ക്കുമ്പോഴും അവൻ മിണ്ടാതിരിക്കുകയാണ്. അകത്തും പുറത്തും നടക്കുന്ന കാര്യങ്ങൾക്കിടയിലും തന്നെ പിന്തുണയ്ക്കുകയും കൂടെ നിൽക്കുകയും ചെയ്യുന്നവരോടെങ്കിലും സത്യം പറയുന്നതിന് പകരം അവൻ എല്ലാം ഉള്ളിൽ ഒതുക്കുകയാണെന്നും ജാസ്മിൻ പറയുന്നു. ലോക ചാമ്പ്യനാണ് എല്ലാവരും തെറ്റിദ്ധരിച്ചപ്പോൾ ഒരു വാക്ക് പോലും പറഞ്ഞില്ല. പകരം എല്ലാ പ്രശംസകളും ആസ്വദിക്കുകയായിരുന്നു എന്നും ജാസ്മിൻ പറയുന്നു. മിഥുൻ ചതിച്ചതാണ് എന്നാണ് തനിക്ക് തോന്നിയത് എന്നും ജാസ്മിൻ പറയുന്നു. ശരിയായ ബാഗ്രൗണ്ട് നോക്കാതെ മത്സരാർത്ഥികളെ തിരഞ്ഞെടുത്ത ചാനലിന്റെ ഭാഗത്തും തെറ്റുണ്ടെന്ന് ജാസ്മിൻ ചൂണ്ടിക്കാട്ടുന്നു.