2016ലെ മികച്ച വസ്ത്ര അലങ്കാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി വാർത്തകളിൽ നിറഞ്ഞ കോസ്റ്റും ഡിസൈനർ ആണ് സ്റ്റെഫി സേവ്യർ. ഗപ്പി എന്ന സിനിമയിലൂടെയാണ് സംസ്ഥാന അവാർഡ് എന്ന അംഗീകാരം 24 വയസ്സിൽ സ്റ്റെഫിക്ക് ലഭിച്ചത്. പുതിയ ട്രെൻഡുകളുമായി മലയാള സിനിമയിൽ തിളങ്ങിനിൽക്കുന്ന സ്റ്റെഫി വയനാട് ചുരം ഇറങ്ങിയാണ് സിനിമയിലേക്ക് എത്തിയത്. ഒരുവർഷം പത്തോളം ചിത്രങ്ങൾക്ക് വരെ വസ്രാലങ്കാരം ചെയ്തിട്ടുണ്ട്. വയനാട്ടിൽ മാനന്തവാടിയിൽ ആണ് താരത്തിന്റെ വീട്. ചെറുപ്പം മുതൽ തന്നെ സിനിമ ഭ്രാന്ത് ആയിരുന്നു. ടിവിയിൽ വരുന്ന സിനിമകൾ ഒരെണ്ണം പോലും വിടാതെ കാണുമായിരുന്നു.
ആ സിനിമ ഭ്രാന്ത് മൂലം വസ്ത്ര അലങ്കാരം കടന്ന് സംവിധാനത്തിലേക്ക് എത്തുകയായിരുന്നു. മധുരമനോഹരമോഹമാണ് സ്റ്റഫിയുടെ സംവിധാനത്തിൽ ആദ്യമായി തീയറ്ററിൽ എത്താൻ പോകുന്ന സിനിമ. ജൂൺ 16ന് സിനിമ തീയേറ്ററിൽ എത്തും. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രത്തിൽ രജീഷ വിജയൻ, സൈജു കുറിപ്പ്, ഷറഫുദ്ദീൻ ബിനു പണിക്കർ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിനും കഠിനാധ്വാനത്തിനുശേഷം ജൂൺ 16ന് ഞങ്ങളുടെ മധുരമനോഹരമോഹം എന്ന ചിത്രം നിങ്ങളുടെ അടുത്തേക്ക് എത്തുമെന്ന് അറിയിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു എന്നാണ് സ്റ്റെഫി സേവിയർ തന്റെ ആദ്യ സിനിമയുടെ റിലീസ് പ്രഖ്യാപിച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
സംവിധാനത്തിലേക്ക് അരങ്ങേറിയെങ്കിലും വസ്ത്രാലങ്കാരം ചെയ്യാൻ തുടങ്ങിയപ്പോൾ മുതലുള്ള നിരവധി ഓർമ്മകൾ സ്റ്റെഫിക്ക് പറയാനുണ്ട്. മധുരമനോഹരമോഹം എന്ന ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായി ഒരു മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ താരങ്ങൾക്കൊപ്പം അനുഭവങ്ങൾ സ്റ്റെഫി പങ്ക് വയ്ക്കുന്നു. ഏതു വസ്ത്രം ധരിച്ചാലും ചേരുന്ന നടിയായി തോന്നിയിട്ടുള്ളത് മമ്ത മോഹൻദാസിന്റെ ആണെന്ന് സ്റ്റെഫി പറയുന്നു. മംതക്ക് ഭംഗി കൂടിപ്പോയതാണ് കുഴപ്പമെന്നും അതിനാൽ ഏതു വസ്ത്രം ധരിച്ചാലും നോർമൽ ലുക്കിലേക്ക് മാറ്റാൻ പാടാണെന്നും സ്റ്റെഫി പറഞ്ഞു. ഏത് ഡ്രസ്സ് ഇട്ടാലും ചേരുന്ന നടി മമ്ത മോഹൻദാസ് ആണ്. അവർക്ക് ഭംഗി കൂടി പോയതാണ് പ്രശ്നം എന്ന് തോന്നിയിട്ടുണ്ട്.
ഒരു വസ്ത്രം മമ്ത ഇടുമ്പോൾ എങ്ങനെ നോർമൽ ആക്കി എടുക്കും എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ചാക്കോച്ചൻ, ടോവിനോ, പൃഥ്വിരാജ്, ആസിഫ് അലി ഒക്കെ ഏത് ഡ്രസ്സ് ഇട്ടാലും ശരീരത്തിന് ചേരും. സിനിമ ചെയ്യുമ്പോൾ സംവിധായകനോ ഡി ഓ പിയോ ചില റഫറൻസുകൾ തരാറുണ്ട്. അമേരിക്കയിലെ ഏതെങ്കിലും ഫോറിൻ മോഡൽ ഇട്ടതായിരിക്കും നമുക്ക് റഫറൻസ് ആയി നൽകുന്നത്. അത് ഇവിടെയുള്ള ആളുകളുടെ ബോഡി ഷോപ്പിലേക്ക് മാറുമ്പോൾ ലുക്ക് ആകെ മാറും. അപ്പോൾ ഇവരെ ഇത് എങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്ന് വിചാരിച്ചിട്ടുണ്ട് എന്നും സ്റ്റെഫി പറയുന്നു.