ഇളയദളപതി വിജയ്ക്ക് വലിയ ആരാധക പിൻബലം തന്നെയാണുള്ളത്. മലയാളത്തിലും സൗത്ത് ഇന്ത്യയിലും തന്നെ വലിയ പ്രേക്ഷക ശ്രദ്ധ നേടിയ ഒരു നടൻ തന്നെയാണ് വിജയ്. വർഷത്തിലൊരു സിനിമ മാത്രമേ ചെയ്യുന്നുള്ളൂവെങ്കിലും വിജയിയെക്കുറിച്ചുള്ള നിസ്സാരമായ കാര്യങ്ങൾ പോലും വാർത്തകളിൽ നിറയാറുണ്ട്. ഇപ്പോഴിതാ വിജയുടെ കുടുംബ ജീവിതത്തെ സംബന്ധിച്ചുള്ള ചില റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ആരാധകരും ഇതിനെക്കുറിച്ച് ഞെട്ടിയിരിക്കുകയാണ്.
നടൻറെ ആരാധികയായിരുന്ന സംഗീത സോമലിംഗത്തെ വിവാഹം കഴിച്ചിട്ട് 23 വർഷമായി. കഴിഞ്ഞ ഓഗസ്റ്റിൽ ആയിരുന്നു ഇരുവരുടെയും വിവാഹ വാർഷികം. എന്നാൽ വിജയും സംഗീതയും വേർപിരിഞ്ഞെന്നും നടൻ മറ്റൊരു നടിയുടെ കൂടെ പുതിയ ജീവിതം ആരംഭിച്ചു എന്ന തരത്തിലുള്ള വാർത്തകളും ഇപ്പോൾ വന്നിരിക്കുന്നു. തെളിവ് സഹിതം ഉള്ള ചില റിപ്പോർട്ടുകൾ ഇതിനൊപ്പം പ്രചരിക്കുന്നതോടെ ആരാധകരും ആശങ്കയായി. ഇതോടെ തന്നെ ഇതിനെക്കുറിച്ച് വിശദമായി ഇപ്പോൾ ആരാധകർ അന്വേഷിക്കുകയാണ്.
പ്രണയ സിനിമകളിൽ നായകനായി അഭിനയിച്ചിരുന്ന വിജയുടെ കടുത്ത ആരാധകയായിരുന്നു സംഗീത സോമലിംഗം. ശ്രീലങ്കൻ സ്വദേശിനിയായ സംഗീത വിജയുടെ സിനിമ ചിത്രീകരണം കാണാൻ എത്തിയതായിരുന്നു. ലൊക്കേഷൻ വെച്ചാണ് വിജയ് സംഗീതയെ ആദ്യമായി കാണുന്നത്. വളരെ പെട്ടന്ന് ഇരുവർക്കും ഇടയിൽ സൗഹൃദം ഉടലെടുക്കുകയായിരുന്നു. അങ്ങനെ 1999 ഓഗസ്റ്റ് 25നാണ് താരവിവാഹം നടക്കുന്നത്. തൊട്ടടുത്ത വർഷം ഒരു മകനും വർഷങ്ങളുടെ ഇടവേളയിൽ ഒരു മകൾക്കും ജന്മം കൊടുത്തു.
അങ്ങനെ സന്തുഷ്ടമായ ദമ്പതിമാരായി വിജയും സംഗീതയും ഒരുമിച്ച് ജീവിച്ചു. ഭർത്താവിനോട് കുടുംബത്തോട് അത്രയും അടുപ്പം സ്നേഹമുള്ള കുടുംബിനിയായി സംഗീത മാറുകയും ചെയ്തു. ഇപ്പോഴും അതിനൊരു മാറ്റവുമില്ലാതെ തുടരുകയാണ്. ഇതിനിടയിൽ താരങ്ങൾ ഡിവോഴ്സ് ചില വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. വിജയ് ഭാര്യയായ സംഗീതയെ ഒഴിവാക്കി പ്രമുഖ നടിയുടെ കൂടെയാണ് ജീവിക്കുന്നത് എന്നും, വിജയ്ക്ക് രണ്ടല്ല മൂന്ന് കുട്ടികൾ ഉണ്ടെന്നും ആണ് ഇപ്പോൾ പ്രചരിക്കുന്ന ഏറ്റവും വലിയ അഭ്യൂഹം. ജയ്സൺ സഞ്ജയ്, ദിവ്യ സാക്ഷാ എന്നിങ്ങനെ രണ്ട് മക്കളാണ് വിജയിക്ക് ഉള്ളത്. മൂന്നാമതൊരു കുട്ടിയുണ്ടെന്ന് വിക്കിപീഡിയ പ്രൊഫൈൽ കൊടുത്തിരിക്കുന്നു.
ഒപ്പം നടൻറെ പാർട്ണർ യുവനടി കീർത്തി സുരേഷ് ആണെന്നും സൂചിപ്പിച്ചിരിക്കുന്നു. ഇതിന് പുറമേ നടൻറെ വിവാഹമോചനത്തെ കുറിച്ചും പറയുന്നുണ്ട്. വിജയുടെ വിക്കിപീഡിയ പ്രൊഫൈൽ 1999 വിവാഹിതരായ താരങ്ങൾ 2022ൽ ഡിവോഴ്സ് ആയി എന്ന തരത്തിൽ റെക്കോർഡ് തിരുത്തി കാണിച്ചിരിക്കുന്നു. അതിൽ നടൻറെ വ്യക്തിജീവിതത്തെ ചുറ്റിപ്പറ്റി വളരെ മോശമായ പ്രചരണങ്ങൾക്ക് ആരോ ശ്രമിച്ചതിന്റെ ഭാഗമായി ആണ് ഇതൊക്കെ എന്ന് വ്യക്തം. അദ്ദേഹത്തിന് ഏറ്റവും ഒടുവിൽ റിലീസ് ആകാൻ പോകുന്ന ചിത്രമാണ് വാരിസ്. ചിത്രം ഈ മാസം പതിനൊന്നാം തീയതി റിലീസ് ആകാൻ പോകുന്നു. ആർക്കും എഡിറ്റ് ചെയ്യാൻ പറ്റുന്ന ഒന്നായി വിക്കിപീഡിയ മാറിയിരിക്കുന്നു.
അതുകൊണ്ടാണ് ആരോ അദ്ദേഹത്തിൻറെ പുത്തൻ സിനിമയ്ക്ക് നെഗറ്റീവ് പറയാനാകാതെ അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് ഇത്തരം രാജപ്രചരണങ്ങൾ നടത്തിയത്. ആരാധകർ തന്നെയാണിത് കണ്ടെത്തി പറയുന്നത്. വിജയും സംഗീതയും തമ്മിൽ ഒരു പ്രശ്നവുമില്ല എന്നും, വാരിസിന്റെ ഓഡിയോ ലോഞ്ചിന് പോലും സംഗീതയും വിജയുടെ അച്ഛനും അമ്മയും അടക്കം കുടുംബാംഗങ്ങൾ എത്തിയിരുന്നു, അപ്പോൾ അവർ തമ്മിൽ സംസാരിക്കുന്നത് ആരാധകർ കണ്ടതാണെന്നും അതുകൊണ്ട് ഇത് വിശ്വസിക്കരുത് എന്ന് ആരാധകർ തന്നെ പറയുന്നു.