ആരാധകർ വളരെയധികം ആവേശത്തോടെ ഏറ്റെടുത്ത് വന്നായിരുന്നു സൂര്യയും സംവിധായകൻ ബാലയും ഒന്നിക്കുന്ന ചിത്രം’വണങ്കാൻറെ’ പ്രഖ്യാപനം.സൂര്യ തന്നെയായിരുന്നു ഈ പ്രഖ്യാപനം നടത്തിയത്.എന്നാൽ ഇപ്പോൾ ചിത്രത്തിൽ സൂര്യ പിന്മാറി എന്ന എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.ചിത്രത്തിൽ നിന്ന് സൂര്യ പിന്മാറിയ കാര്യം സംവിധായകൻ ബാല തന്നെയാണ് അറിയിച്ചത്.
കഥയിലെ ചില മാറ്റങ്ങള്‍ കാരണം സൂര്യക്ക് അത് ചേരുമോ എന്ന ആശങ്ക എനിക്കുണ്ട്.എന്നിലും കഥയിലും സൂര്യക്ക് ഇപ്പോഴും പൂര്‍ണ വിശ്വാസമുണ്ട്. പക്ഷേ എന്നെ ഇത്രയധികം സ്നേഹിക്കുന്ന അനുജന് ഞാൻ കാരണം ഒരു മോശവും ഉണ്ടാകരുത് എന്നത് സഹോദരനായ എന്റെ കടമയാണ്.ചിത്രത്തിൽ നിന്ന് പിന്മാറാൻ ഉള്ള തീരുമാനം തങ്ങൾ ഇരുവരും ചേർന്നാണ് എടുത്തത് എന്നാണ് ബാല പറയുന്നത്.
പിതാമഹനു ശേഷം സൂര്യയും ബാലയും ഒന്നിക്കുന്നതിനാൽ ചിത്രത്തിൻറെ പ്രഖ്യാപന സമയത്ത് തന്നെ ആരാധകർ വലിയ ആവേശത്തിൽ ആയിരുന്നു.ചിത്രത്തിൽ സൂര്യ ഇല്ലാത്തത് വലിയ സങ്കടം ഉണ്ടാക്കുന്നു എന്നും എന്നാൽ തന്റെ താല്പര്യം മുൻനിർത്തിയാണ് തീരുമാനമെടുത്ത് എന്നും ബാല പറയുന്നു.സൂര്യ 41 എന്ന് താൽക്കാലികമായി പേരിട്ടിരുന്ന ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത് ജീ.വി പ്രകാശ് കുമാറാണ്.
ബോളിവുഡ് താരം പ്രതീക്ഷയായിരുന്നു ചിത്രത്തിൽ നായികയായി തീരുമാനിച്ചിരുന്നത്.സൂര്യയുടെ നിർമ്മാണ കമ്പനിയായ 2 ഡി എന്റർടൈൻമെന്റ്സ് ആണ് ചിത്രത്തിൻറെ നിർമ്മാതാക്കൾ. അതുകൊണ്ടുതന്നെ സൂര്യ പിന്മാറിയെങ്കിലും നിർമാതാവായി ചിത്രത്തിനൊപ്പം ഉണ്ടാവുമോ എന്നതിൽ വ്യക്തമായ സൂചനകൾ ഇല്ല. ബാലസുബ്രഹ്മണ്യം ചായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻറെ കലാസംവിധാനം മായ പാണ്ടിയാണ്.