ടിനു പാപ്പച്ചന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ,ആൻറെണി വർഗീസ്,അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആകുന്ന’ചാവേർ’ഷൂട്ടിംഗ് പൂർത്തിയാക്കി. കുഞ്ചാക്കോ ബോബനാണ് ഈ വിവരം തൻറെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.ചിത്രം അടുത്തവർഷം തിയേറ്ററുകളിൽ എത്തും എന്നാണ് സൂചന.അരുൺ നാരായൺ,വേണു കുന്നപ്പിള്ളി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഒരു സസ്പെൻസ് ത്രില്ലർ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.
ജോയ് മാത്യു തിരക്കഥ തയ്യാറാക്കുന്ന ചിത്രത്തിൽ രാജേഷ് ശർമ്മ,തിങ്കളാഴ്ച നിശ്ചയം ഫെയിം കെയു മനോജ്,അനുരൂപ് തുടങ്ങിയവരും അണിനിരക്കുന്നുണ്ട്.നേരത്തെ പുറത്തിറക്കിയ ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വ്യത്യസ്തമായിരുന്നു.ഒരു ജീപ്പാണ് പോസ്റ്ററിലെ പ്രധാന ആകർഷണം.ആ ജീപ്പ് ഒരാളെ പിന്തുടരുകയാണ്.ആ ജീപ്പിന് മുകളിൽ ഒരാളുണ്ട്, ജീപ്പിന് പിന്നിലായി കത്തിയുമായി കുഞ്ചാക്കോ ബോബന്റെ കഥാപാത്രവും ഒരു തെയ്യക്കോലവും കാണാം.
ജിന്റോ ജോർജ് ഛായഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻറെ എഡിറ്റിംഗ് നിഷാദ് യൂസഫ് ആണ്. ജസ്റ്റിൻ വർഗീസ് ആണ് ചിത്രത്തിൻറെ
സംഗീത സംവിധാനം നിർവഹിക്കുന്നത്.ഗോകുൽദാസ് ആണ് കലാസംവിധായകൻ.പൃഥ്വിരാജ് സുകുമാരൻ, ജയസൂര്യ,ആസിഫ് അലി,ടൊവിനോ തോമസ്, അജു വർഗീസ്,ഉണ്ണി മുകുന്ദൻ,പ്രണവ് മോഹൻലാൽ,നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ എന്നിവരാണ് ചിത്രത്തിൻറെ ഫസ്റ്റ് പോസ്റ്റർ തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തത്.
സൗണ്ട് ഡിസൈൻ രംഗനാഥ് രവി,മേക്കപ്പ് റോണക്സ് സേവ്യർ,കോസ്റ്റ്യൂം മെൽവി ജെ, സംഘട്ടനം സുപ്രീം സുന്ദർ,വി എഫ് എക്സ് ആക്സൽ മീഡിയ,ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ രതീഷ് മൈക്കിൾ, പ്രൊഡക്ഷൻ കൺട്രോളർ ആസാദ് കണ്ണാടിക്കൽ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് ബ്രിജീഷ് ശിവരാമൻ,സ്റ്റിൽസ് അർജുൻ കല്ലിങ്കൽ,ഡിസൈൻസ് മാക്ഗഫിൻ,പി.ആർ.ഒ. മഞ്ജു ഗോപിനാഥ് എന്നിവരാണ് ചിത്രത്തിന്റെ മറ്റു അണിയറ പ്രവർത്തകർ.