ഇന്ത്യൻ സിനിമ ലോകത്ത് നിരവധി വ്യത്യസ്തമായ ഹിറ്റ് ചിത്രങ്ങളിലൂടെ നിറഞ്ഞുനിൽക്കുന്ന സംവിധായകനാണ് ഷങ്കർ.1993 ൽ ജെന്റിൽമാൻ എന്ന ചിത്രത്തിലൂടെ തൻറെ സിനിമ ജീവിതത്തിന് തുടക്കം കുറിച്ച ഷങ്കർ മുതൽവൻ,ഇന്ത്യൻ, അന്യൻ,ശിവാജി,യന്തിരൻ,നവമ്പർ എന്നീ ചിത്രങ്ങളിലൂടെ തമിഴ് സിനിമ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.എന്നും വ്യത്യസ്തത ആഗ്രഹിക്കുന്ന ഷങ്കർ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകൻ എന്ന രീതിയിലാണ് അറിയപ്പെടുന്നത്.ഇപ്പോഴിതാ തൻറെ ഏറ്റവും പുതിയ ചിത്രം തെലുങ്കിൽ ഒരുക്കാൻ തയ്യാറെടുക്കുകയാണ് ഷങ്കർ. പാൻ ഇന്ത്യൻ സ്റ്റാർ രാംചരൺ ആണ് ചിത്രത്തിലെ നായകൻ.
രാംചരണിന്റെ പിറന്നാൾ ദിനത്തിലാണ് ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ അടങ്ങുന്ന ഒരു വീഡിയോ അണിയറ പ്രവർത്തകർ പങ്കുവെച്ചത്.’ഗെയിം ചേഞ്ചർ’ എന്നാണ് ചിത്രത്തിൻറെ പേര്.ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവാണ് ചിത്രം നിർമ്മിക്കുന്നത്.ബോളിവുഡ് താരം കിയാര അദ്വാനിയാണ് ചിത്രത്തിൽ രാംചരണിന്റെ നായികയായി എത്തുന്നത്.ഓസ്കാർ അവാർഡ് അടക്കം നേടിയ ആർആർആറിൻറെ വൻ വിജയത്തിന് ശേഷം രാംചരൺ വേഷമിടുന്ന ചിത്രം കൂടിയാണ് ഗെയിം ചേഞ്ചർ.അതുകൊണ്ടുതന്നെ ചിത്രത്തിനായും ചിത്രത്തിൻറെ പുറത്തുവരുന്ന അപ്ഡേറ്റുകൾക്കായും നിരവധി ആരാധകരാണ് കാത്തിരിക്കുന്നത്.
എസ് യു വെങ്കടേശന്,ഫര്‍ഹാസ് സാംജി,വിവേക് എന്നിവർ ചേർന്ന് രചന നിർവഹിക്കുന്ന ചിത്രത്തിൽ അഞ്ജലി,സമുദ്രക്കനി,എസ് ജെ സൂര്യ,ശ്രീകാന്ത്, സുനില്‍ എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.എസ് തിരുനാവുക്കരശ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം എസ് തമൻ ആണ്.സ്റ്റോറി ലൈന്‍ കാര്‍ത്തിക് സുബ്ബരാജ്, സഹനിര്‍മ്മാണം ഹര്‍ഷിത്,സംഭാഷണം സായ് മാധവ് ബുറ,ലൈന്‍ പ്രൊഡ്യൂസേഴ്സ് എസ് കെ സബീര്‍,നരസിംഹറാവു എന്‍, കലാസംവിധാനം അവിനാഷ് കൊല്ല, ആക്ഷന്‍ കൊറിയോഗ്രഫര്‍ അന്‍പറിവ്,ഡാന്‍സ് കൊറിയോഗ്രഫേഴ്സ് പ്രഭുദേവ,ഗണേഷ് ആചാര്യ, പ്രേം രക്ഷിത്,ബോസ്കോ മാര്‍ഷ്യ,ജാനി,സാന്‍ജി, വരികള്‍ രാമജോഗയ്യ ശാസ്ത്രി,അനന്ത ശ്രീറാം, കസര്‍ള ശ്യാം.
എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്,സൗണ്ട് ഡിസൈനര്‍ ടി ഉദയ് കുമാര്‍.എന്നിവരാണ് ചിത്രത്തിന്റെ മറ്റു പ്രധാന അണിയറ പ്രവർത്തകർ.2021ൽ ചിത്രീകരണം ആരംഭിച്ച ഗെയിം ചേഞ്ചർ തെലുങ്കിനെ കൂടാതെ തമിഴ്,ഹിന്ദി ഭാഷകളിലും റിലീസിന് എത്തുന്നുണ്ട്.1996ൽ പുറത്തിറങ്ങിയ കമൽഹാസൻ നായകനായി എത്തിയ തൻറെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ഇന്ത്യൻ രണ്ടാം ഭാഗം ആണ് ഷങ്കറിന്റെതായി ഇനി പുറത്തു വരാനുള്ള ചിത്രം.ലൈക്ക പ്രൊഡക്ഷൻസിന്റെയും റെഡ് ജയൻറ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ ഒരുങ്ങുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ തെന്നിന്ത്യയിലെ ഒട്ടുമിക്ക പ്രധാന താരങ്ങൾ എല്ലാം അണിനിരക്കുന്നുണ്ട് എന്നാണ് വിവരം.രവിവർമ്മൻ ഛായഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻറെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദ്രർ ആണ്.