ബിഗ് ബോസ് ടെലിവിഷൻ പരിപാടിക്ക് മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇടയിലുള്ള സ്വാധീനം വളരെ വലുതാണ്.ഒരോ സീസണിലും നിരവധി പുതുതാരങ്ങളെയാണ് ഷോയിലൂടെ പ്രേക്ഷകർ ഏറ്റെടുക്കുന്നത്.ഓരോ മത്സരാർത്ഥികൾക്കും അവരുടെതായ ആരാധകരും ഉണ്ടായിരിക്കും. അതുപോലെതന്നെ ബിഗ് ബോസ് മലയാളം സീസൺ ഫോറിലെ നിരവധി ആരാധകരുള്ള താരമാണ് ഡോ:റോബിൻ രാധാകൃഷ്ണൻ.ബിഗ് ബോസിന് മുമ്പ് സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന റോബിൻ ഷോയിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്.
ഇപ്പോൾ റോബിനെ തേടി മറ്റൊരു നേട്ടം കൂടി വന്നെത്തിയിരിക്കുകയാണ്.ഈ വാർത്ത റോബിൻ തന്നെയാണ് തൻറെ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.ഒരു ലക്ഷത്തിലധികം ചിത്രങ്ങളും സെൽഫികളും ആരാധകർക്കൊപ്പം എടുത്ത ആദ്യ ഇന്ത്യൻ സെലിബ്രിറ്റി എന്ന റെക്കോർഡ് നേട്ടമാണ് റോബിൻ കൈവരിച്ചിരിക്കുന്നത്.റെക്കോർഡ് സ്വീകരിക്കുന്ന ചിത്രം അടക്കം ആണ് തൻറെ സന്തോഷം സോഷ്യൽ മീഡിയയിലൂടെ റോബിൻ ആരാധകരുമായി പങ്കുവെച്ചത്.
ദുബായിലെ ഐൻസ്റ്റൈൻ വേൾഡ് റെക്കോർഡ്സ് എൽഎൽസിയിൽ നിന്ന് അംഗീകാരം നേടുന്നത് എനിക്ക് അഭിമാനമാണ്.ഏഴ് മാസത്തിനുള്ളിൽ ഒരു ലക്ഷത്തില് അധികം ചിത്രങ്ങളും സെൽഫികളും ആരാധകരുമായി എടുത്ത ആദ്യ ഇന്ത്യൻ സെലിബ്രിറ്റി എന്ന റെക്കോർഡാണ് എനിക്ക് ലഭിച്ചത്.ഈ റെക്കോർഡ് 2023 ജനുവരി 1ന് ദുബായിലെ ഐൻസ്റ്റീൻ വേൾഡ് റെക്കോർഡിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.വീണാലും ഞാൻ എഴുന്നേൽക്കും.ഇതായിരുന്നു സോഷ്യൽ മീഡിയയിലെ റോബിന്റെ പോസ്റ്റിന്റെ അടിക്കുറിപ്പ്.
നിരവധി ആരാധകരെയാണ് ബിഗ് ബോസ് സീസൺ ഫോറിലൂടെ റോബിൻ നേടിയെടുത്തത്.ബിഗ് ബോസ് ഹൗസിലേക്ക് പോകുന്നതിനു മുമ്പ് വളരെ കുറച്ച് ഫോളോവേഴ്സ് മാത്രം ഉണ്ടായിരുന്ന റോബിൻ ബിഗ് ബോസ് അവസാനിക്കുമ്പോഴേക്കും ഏകദേശം 10 ലക്ഷം ഫോളോവേഴ്സിനെ നേടിയിരുന്നു.ബിഗ് ബോസ് ഹൗസിലെ ഓരോ സംഭവങ്ങളും ആരാധകർ ഏറ്റെടുക്കുകയും വലിയ വാർത്തകൾ ആവുകയും ചെയ്തിരുന്നു.റോബിനും ആരതിയും തമ്മിലുള്ള വിവാഹ നിശ്ചയം ഉടനെ ഉണ്ടാകുമെന്ന് അടുത്തിടെ ഇവർ അറിയിച്ചിരുന്നു.തനിക്ക് ഉടനെ ദുബായ് ഗോൾഡൻ വിസ ലഭിക്കുമെന്നും റോബിൻ അറിയിച്ചിരുന്നു.