ആനന്ദം എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയാണ് അനാർക്കലി. വിമാനം ഉൾപ്പെടെയുള്ള ഒരുപിടി സിനിമകളിൽ തുടർന്നും അഭിനയിച്ചെങ്കിലും നടിക്ക് കരിയറിൽ തിരക്കുകൾ വന്നിരിക്കുന്നത് ഇപ്പോഴാണ്. സുലൈഖ മൻസിൽ, ബി 32 മുതൽ 44 വരെ എന്നിവയാണ് നടിയുടെ പുതിയ സിനിമകൾ. രണ്ടിലും ശ്രദ്ധേയ കഥാപാത്രത്തെ അനാർക്കലി അവതരിപ്പിക്കുന്നു. ട്രാൻസ്ജെൻഡർ കഥാപാത്രത്തെയാണ് ബി 32 മുതൽ 44 വരെ എന്ന സിനിമയിൽ അനാർക്കലി അവതരിപ്പിക്കുന്നത്. ഒരു അഭിമുഖത്തിൽ അനാർക്കലി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മോശം സ്പർശനവും മറ്റും ഉണ്ടാവുമ്പോൾ സ്തംഭിച്ചു പോകാറുണ്ടെന്ന് അനാർക്കലി വ്യക്തമാക്കി.
മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും പൊതുസ്ഥലങ്ങളിൽ പ്രതികരിച്ചിരുന്നില്ല എന്ന് അനാർക്കലി പറയുന്നു. സാറ്റർഡേ നൈറ്റ് എന്ന സിനിമയുടെ പ്രമോഷന്റെ സമയത്ത് അവർ പ്രതികരിച്ച പോലെ എനിക്ക് റിയാക്ട് ചെയ്യാൻ പറ്റില്ല. വളരെ കുറച്ചുപേർക്ക് കിട്ടുന്ന കഴിവാണ് എന്നാണ് എനിക്ക് തോന്നുന്നത്. പൊതുസ്ഥലങ്ങളിൽ വെച്ച് അങ്ങനെ ഉണ്ടാകുമ്പോൾ അറിയാതെ പറ്റിയതാണോ എന്ന് തോന്നും. ബസ്സിൽ ഒക്കെ ഇങ്ങനെ ഉണ്ടായിട്ടുണ്ടെന്നും പെട്ടെന്ന് പ്രതികരിക്കാനും അടി കൊടുക്കാനുള്ള ധൈര്യം ഉണ്ടായിട്ടില്ല. അത്ര ബോൾഡല്ല. അവർ അറിയാതെയാണെങ്കിലും ആ മനുഷ്യനെ നമ്മൾ എല്ലാവരുടെയും മുമ്പിൽവെച്ച് നാണം കെടുത്തുകയല്ലേ. അത്ര ഉറപ്പാണെങ്കിൽ മാത്രമേ പ്രതികരിക്കൂ.
ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഒരാൾ പിടിച്ചു എന്നൊക്കെ പറഞ്ഞാൽ നമുക്ക് ഉറപ്പില്ല ഇയാൾ എങ്ങനെയായിരിക്കും ചെയ്തതെന്ന് അറിയാതെ തട്ടിയതാണെങ്കിലോ എന്ന്. ചെയ്തിട്ടില്ലെങ്കിൽ നമ്മൾ പ്രതികരിക്കുമ്പോൾ നാട്ടുകാർ എന്തായാലും അയാളെ പഞ്ഞിക്കിടും. പിന്നെ ഇയാളുടെ ജീവിതം തീർന്നില്ലേ. അയാൾ ചെയ്തില്ലെങ്കിലോ, ഞാൻ മൂവ് ഓൺ ചെയ്യും. അപ്പോൾ തന്നെ റിയാക്ട് ചെയ്യുക എന്നത് ബോൾഡ് ആയ കാര്യമാണ്. ആ കഴിവ് എല്ലാവർക്കും ഇല്ല. അയാൾ ചെയ്തതിൽ ഉറപ്പുണ്ടെങ്കിൽ ഞാൻ പ്രതികരിക്കുമെന്നും അനാർക്കലി പറയുന്നു. സ്കൂളിൽ വെച്ച് ഒറ്റപ്പെടുത്തിയവർ ഉണ്ടെന്നും അവരെ കണ്ടാൽ ഇപ്പോൾ മൈൻഡ് ചെയ്യാറില്ല എന്നും അനാർക്കലി വ്യക്തമാക്കി.
സ്കൂൾ എനിക്ക് ഒരിക്കലും ഓർത്തെടുക്കാൻ പറ്റാത്ത അനുഭവങ്ങളാണ്. നമ്മൾ ഒന്നുമല്ല എന്ന് തോന്നി പോകുന്ന സമയമായിരുന്നു അത്. ഇപ്പോഴും അത് ബാധിക്കാറൊക്കെയുണ്ട്. നമ്മൾ ഒരു സ്ഥലത്ത് ക്ഷണിക്കപ്പെട്ടവരല്ല എന്ന് തോന്നുന്നത് വളരെ വേദനാജനകമാണ്. ഒരു പാർട്ടിക്ക് പോവേണ്ടി വന്നാൽ നമ്മളെ ഒന്നും ആരും മൈൻഡ് പോലും ചെയ്യില്ല. ഒരിക്കൽ എന്റെ വളരെ അടുത്ത ഫ്രണ്ടിൻറെ വീട്ടിൽ പോയി നിൽക്കേണ്ടി വന്നു. അവിടെ പോയി നിന്നല്ലോ എന്നായിപ്പോയി. ഫാമിലി ഫ്രണ്ട് ആയതുകൊണ്ട് എനിക്ക് അവിടെ പോയി നിൽക്കേണ്ടി വന്നതാണ്. ഇപ്പോൾ ആലോചിക്കുമ്പോഴും സങ്കടം വരും. അവർക്ക് എന്നോട് തീരെ താല്പര്യമില്ല. നമ്മളെ എന്തുകൊണ്ട് ആളുകൾക്ക് ഇഷ്ടമല്ലെന്ന് തോന്നുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇപ്പോൾ കുഴപ്പമൊന്നുമില്ല എന്നും അനാർക്കലി പറഞ്ഞു.