മലയാളി സീരിയൽ പ്രേക്ഷകർക്ക് വളരെയധികം പ്രിയങ്കരമായ ഒരു സീരിയൽ തന്നെയാണ് സാന്ത്വനം. വ്യത്യസ്ത കഥാപാശ്ചാത്തലത്തിലൂടെ മുന്നോട്ടുപോകുന്ന ഈ സീരിയലിനെ കുറിച്ച് മലയാളി പ്രേക്ഷകർക്കും നല്ല അഭിപ്രായം തന്നെയാണ്. അതിൻറെ കഥാപാശ്ചാത്തലങ്ങളും കഥാപാത്രങ്ങളും എല്ലാം മലയാളികൾക്ക് കാണാ പാഠം തന്നെയാണ്. ഇപ്പോൾ എല്ലാ കഥാപാത്രങ്ങളെ കുറിച്ചും മലയാളികൾ അന്വേഷിക്കാറുണ്ട്. കഥാപാത്രങ്ങൾ ചെയ്തു മുന്നിലെത്തുന്ന താരങ്ങളെക്കുറിച്ച് മലയാളികൾ അന്വേഷിക്കാറുണ്ട്. അവരുടെ സോഷ്യൽ മീഡിയ കണ്ടെത്തി അവർ അതിലൂടെ ഫോളോ ചെയ്ത അവർ ദിന ദിനം പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം വൈറൽ ആക്കാറും ഉണ്ട്.
എന്നാൽ ഇപ്പോൾ സാന്ത്വനത്തിലെ അംബിക എന്ന കഥാപാത്രം ചെയ്യുന്ന താരത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചൂട് പിടിക്കുന്നത്. താരം ഒരു ഡോക്ടറാണ് എന്ന് ഞങ്ങൾക്കറിയില്ലായിരുന്നു എന്ന് നിരവധി പേരാണ് പറഞ്ഞത്. നിത ഘോഷ് ആണ് ഈ താരം. നിരവധി പേരാണ് ഇപ്പോൾ താരത്തിന് ആശംസകൾ അറിയിച്ച എത്തുന്നത്. താരം പങ്കുവെച്ച ചിത്രത്തിന് താഴെയും നിരവധി പേരാണ് ഇതാണ് ബെസ്റ്റ് ഡോക്ടർ എന്നുള്ള രീതിയിൽ വരെ കമൻറ് ചെയ്തിട്ടുണ്ട്. അതുവരെ മലയാളികൾക്ക് അഭിമാനമാണെന്ന് മലയാളികൾ പറയുന്നു. നിതാ ഘോഷ് എന്നുള്ള അക്കൗണ്ടിലൂടെ തന്നെയാണ് സാന്ത്വനത്തിലെ താരം പങ്കുവെച്ചിരിക്കുന്നത്.
“ഓ പി ഡി ടൈം. എനിക്ക് ദൈവം ഒരുപാട് അവസരങ്ങൾ തന്നു. കുഞ്ഞു കുഞ്ഞു മനുഷ്യരെ ഈ ഭൂമിയിലേക്ക് കൊണ്ടുവരാനും, അവരെ നോക്കാനും അങ്ങനെയൊക്കെ. അത് എനിക്ക് ദൈവം തന്ന ഭാഗ്യമാണ്. അതുകൊണ്ട് എനിക്ക് എൻറെ ജോലി ഭയങ്കര ഇഷ്ടമാണെന്ന് നിതാ ഘോഷ് ഇപ്പോൾ വീഡിയോ ചിത്രങ്ങളും പങ്കുവെച്ചുകൊണ്ട് പറയുന്നു. ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടുള്ള ഏറ്റവും നല്ല കുട്ടികളുടെ ഡോക്ടർ ആണ് ഇതെന്നും നിരവധി പേരാണ് കമൻറ് ചെയ്യുന്നത്. ഞാൻ നിങ്ങളെപ്പോലെ മറ്റൊരാളെ കണ്ടിട്ടില്ല എന്നും, ശരിക്കും നിങ്ങൾ ദൈവത്തിൻറെ വരദാനമാണെന്ന് നിരവധി പേർ താഴെ കമൻറ് ചെയ്യുന്നു. അത്യാവിശ്യം പ്രശസ്തമായ ഒരു കുഞ്ഞ് പീഡിയാട്രിക് ഡോക്ടർ തന്നെയാണ് നമ്മുടെ സ്വന്തം സാന്ത്വനത്തിലെ താരം എന്ന് ഇപ്പോൾ മലയാളികൾക്ക് മനസ്സിലായി.
അതിൻറെ സന്തോഷത്തിൽ തന്നെയാണ് ആരാധകർ എല്ലാവരും. ഇപ്പോൾ നിരവധി പേരാണ് നിതയോട് നിങ്ങൾ ഒരു ഡോക്ടറായിരുന്നു എന്ന് ചോദിച്ച് അടുത്ത് എത്തിയിരിക്കുന്നത്. സാന്ത്വനം സീരിയലിനെ കുറിച്ച് പറയുമ്പോൾ തന്നെ മലയാളികൾക്ക് വളരെയധികം ഇഷ്ടപ്പെടുന്ന ഒരു കഥാപാത്രം തന്നെയാണ് സാന്ത്വനത്തിലേ അംബിക. കുടുംബ പ്രേക്ഷകർ നെഞ്ചിലേറ്റിയ പരമ്പര തന്നെയാണ് സാന്ത്വനം. പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളെയും പ്രേക്ഷകർ തന്നിൽ ഒരാളെ പോലെയാണ് കാണുന്നത്. താരങ്ങൾ പങ്കുവെക്കുന്ന ഓരോ വാർത്തകളും വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്.
ഒരു കുടുംബത്തിൻറെ ഒത്തൊരുമയുടെ കഥയാണ് പരമ്പര പറയുന്നത്. തമിഴ് പരമ്പരയായ പാണ്ഡ്യൻ സ്റ്റോഴ്സിന്റെ മലയാളം റീമേക്കാണ് ഈ പരമ്പര. വ്യത്യസ്തമായ കഥ മികവുകളിലൂടെയാണ് ടെലിവിഷൻ പ്രേക്ഷകരുടെ മനസ്സ് കീഴടക്കി ഈ പരമ്പര വളരെ മുൻപന്തിയിലേക്ക് തന്നെ നീങ്ങുന്നത്. പരമ്പരയിലെ കേന്ദ്ര കഥാപാത്രമായ അപർണയെ അവതരിപ്പിക്കുന്നത് രക്ഷാ രാജ് ആണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അപർണയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള കഥ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഈ സീരിയലിനെ കുറിച്ച് പറയുമ്പോഴും 100 നാക്ക് തന്നെയാണ് എല്ലാവർക്കും.