ടെലിവിഷൻ സിനിമ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് സാധിക വേണുഗോപാൽ. സോഷ്യൽ മീഡിയയിൽ സജീവമായി താരം ഗ്ലാമറാസ് ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോൾ ശ്രദ്ധ നേടുന്നത് സാധികയുടെ ബാത്ത് ടബ്ബ് ഫോട്ടോഷൂട്ട് ആണ്. ബാത്ത് ടബ്ബിൽ പതയിൽ മുങ്ങി കിടക്കുന്ന സാധികയെ ആണ് ചിത്രങ്ങളിൽ കാണുന്നത്. സിമ്പിൾ ലുക്കിലാണ് സാധിക എത്തുന്നത്. ബാത്ത് ടവ്വൽ അണിഞ്ഞ് കയ്യിൽ വൈൻ ഗ്ലാസുമായിരിക്കുന്ന ചിത്രങ്ങളും കൂട്ടത്തിലുണ്ട്.
സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ചിത്രങ്ങൾ. നിരവധി പേരാണ് സാധികയുടെ പുത്തൻ ലുക്കിന് കിടിലൻ കമന്റുകളുമായി കമൻറ് ബോക്സിൽ എത്തുന്നത്. എന്നാൽ അതിനൊപ്പം തന്നെ മോശം കമന്റുകളും വരുന്നുണ്ട്. അടുത്തിടെ സാധിക പങ്കുവെച്ച സാരിയിലുള്ള കെ ലുക്കും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. സംവിധായകൻ വേണു സിത്താരയുടെയും നടി രേണുകയുടെയും മകളാണ് സാധിക. 2017ൽ മലയാളം സിനിമയായ ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട്, കലികാലം എന്നീ ചിത്രങ്ങളിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് സാധിക.
മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന പട്ടുസാരി എന്ന മലയാളം സീരിയലിൽ താരം നായികയായി അഭിനയിച്ചിരുന്നു. നിരവധി ടിവി പ്രോഗ്രാമുകളിൽ അവതാരകയായും സാധിക പ്രത്യക്ഷപ്പെട്ടിരുന്നു. താരത്തിൻറെ എല്ലാ ഫോട്ടോഷൂട്ട് ചിത്രങ്ങളും നിമിഷനേരംകൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. താരം പങ്കുവയ്ക്കുന്ന ഗ്ലാമറസ് ഫോട്ടോസ് ചിത്രങ്ങൾക്ക് താഴെ വരുന്ന അശ്ലീല പരാമർശങ്ങൾക്കെതിരെ ശക്തമായ രീതിയിൽ തരം മറുപടിയുമായി എത്താറുണ്ട്. താരം പങ്കുവെച്ച പുതിയ ചിത്രങ്ങൾക്കൊപ്പം ഇത്തരം കമൻറുകൾ ഇടുന്നവർക്കായി ചുട്ട മറുപടിയും നൽകാറുണ്ട് താരം.