മഴവിൽ മനോരമയിലെ സൂപ്പർ ഹിറ്റ് ഡാൻസ് റിയാലിറ്റി ഷോയായ ഡി ഫോർ ഡാൻസിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ദിൽഷ പ്രസന്നൻ. ഏഷ്യാനെറ്റ് ലെ ബിഗ് ബോയിലെ നാലാമത്തെ സീസണിലെ വിജയിയായ ശേഷം ദിൽഷയ്ക്ക് ആരാധകർ വർദ്ധിച്ചു. സമൂഹമാധ്യമങ്ങളിൽ കൂടുതൽ സജീവമായി ദിൽഷ പ്രത്യക്ഷപ്പെടാറുണ്ട്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ തന്നെ ആദ്യത്തെ ലേഡി ബിഗ് ബോസ് ടൈറ്റിൽ വിന്നർ കൂടിയാണ് ദിൽഷ പ്രസന്ന. തുടക്കത്തിലെ ഒരാഴ്ച ഹൗസിൽ ഒതുങ്ങിക്കൂടി പോയതിനാൽ പ്രേക്ഷകർ എഴുതിത്തള്ളിയ മത്സരാർത്ഥിയായിരുന്നു ദിൽഷ. രണ്ടാം ആഴ്ചയിലേക്ക് എത്തിയപ്പോഴേക്കും ദിൽഷ ഫോമായി.
ഗെയിമുകൾ വരുമ്പോൾ നല്ല എനർജെറ്റിക് ആയ മത്സരം ആണ് ദിൽഷ കാഴ്ചവെച്ചത്. റോബിനും ബ്ലെസ്ലിയും ആയിട്ട് ആയിരുന്നു ദിൽഷയ്ക്ക് സൗഹൃദം. എന്നാൽ കപ്പ് നേടാൻ വേണ്ടി ദിൽഷാ ഇവർക്കൊപ്പം ലൗ ട്രാക്ക് കളിച്ചു എന്ന് പറഞ്ഞ് റോബിൻ ഫാൻസ് അടക്കം നിരവധി പേരാണ് ഇപ്പോഴും ദിൽഷയെ ഡിഗ്രേഡ് ചെയ്യുന്നത്. ലഭിക്കുന്ന നെഗറ്റീവ് കമന്റിൽ ഇപ്പോഴാണ് അല്പം കുറവ് സംഭവിച്ചതെന്നാണ് ദിൽഷാ പറയുന്നത്. ഹൗസിൽ വെച്ച് ദിൽഷയോട് റോബിൻ പ്രണയം പറഞ്ഞിരുന്നു. എന്നാൽ ദിൽഷയ്ക്ക് അത് മുന്നോട്ടു കൊണ്ടുപോകുന്നതിന് താൽപര്യമില്ലായിരുന്നു. ഇരുവരും പുറത്തുവന്നതിനുശേഷം പലവിധ പ്രശ്നങ്ങളുടെ പേരിൽ പിരിയുകയായിരുന്നു.
നടിയും സംരംഭകയും ആയ ആരതി പൊടിയുമായി പ്രണയത്തിലാണിപ്പോൾ റോബിൻ. അടുത്തിടെയാണ് ഇവരുടെ വിവാഹ നിശ്ചയം ഗംഭീരമായി നടന്നത്. ഈ വർഷം വിവാഹം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഇപ്പോഴിതാ റോബിൻ തന്നെ കല്യാണം വിളിക്കില്ലെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ദിൽഷ. ഹൗസിൽനിറങ്ങിയശേഷം പ്രൈസ് മണിയുടെ പങ്ക് ആവശ്യമുള്ളവർ ബാങ്ക് അക്കൗണ്ട് അയച്ചു തരാൻ ഞാൻ പറഞ്ഞിരുന്നു. ആ വീഡിയോ കണ്ടിട്ട് റംസാൻ പറഞ്ഞിട്ട് ഞാൻ അറിയാതെ അവൻറെ സുഹൃത്ത് എനിക്ക് ബാങ്ക് അക്കൗണ്ട് നമ്പർ അയച്ചു തന്നിരുന്നു. അത് ഞാൻ അടുത്തിടെ ആണ് അറിഞ്ഞത്.
പക്ഷേ ഞാൻ പൈസ കൊടുത്തില്ല. ഇപ്പോൾ നെഗറ്റീവ് കുറഞ്ഞിട്ടുണ്ട്. റോബിന്റെ ചാപ്റ്റർ ഞാൻ ഓൾറെഡി ക്ലോസ് ചെയ്തതാണ്. എന്നെ കല്യാണത്തിന് വിളിക്കില്ലെന്ന് നേരത്തെ തന്നെ ഡോക്ടർ പറഞ്ഞിരുന്നു. ഞാൻ വിളിക്കാത്ത സദ്യക്ക് ഉണ്ണാൻ പോണോ? ഇനിയിപ്പോൾ കല്യാണം വിളിച്ചാൽ പോകുമോ എന്നതിനെക്കുറിച്ച് ഞാൻ ചിന്തിച്ചിട്ടില്ല. ഇപ്പോൾ എൻറെ ഫാമിലിയും ഹാപ്പിയാണ്. ഡാൻസും പ്രോഗ്രാമും എല്ലാം ചെയ്യാറുണ്ട്. പിന്നെ സിനിമ ഓ സിൻഡ്രല്ലയുടെ രണ്ട് ഷെഡ്യൂളുകൾ കഴിഞ്ഞു. ഇനി ഒരു ഷെഡ്യൂൾ കൂടിയുണ്ടെന്ന് പറഞ്ഞു. ഡാൻസ് ആണ് അഭിനയത്തേക്കാൾ എളുപ്പം എന്നാണ് തോന്നിയിട്ടുള്ളത്. ബിഗ് ബോസ് ഹൗസിൽ എനിക്ക് ഒരുപാട് നല്ല നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്.
ബിഗ് ബോസ് ഹൗസ് എനിക്ക് മിസ് ചെയ്യാറുണ്ട്. പുറത്ത് ട്രയാങ്കിൾ ലൗ സ്റ്റോറി എന്ന രീതിയിലാണ് നടക്കുന്നതെന്ന് എനിക്കറിയില്ലായിരുന്നു. റിയാസ് പറഞ്ഞപ്പോൾ വിഷമമായി. ഒരു ട്രാക്കും പിടിക്കാൻ എനിക്ക് തോന്നിയിട്ടില്ല. ഫ്രണ്ട് ആണെന്ന് ഇടക്കിടെ ഡോക്ടറോട് പറയുമ്പോഴാണ് എനിക്ക് സമ്മാനം വന്നിരുന്നത്. പിന്നെ ഇത്രയും നെഗറ്റീവ് സോഷ്യൽ മീഡിയയിൽ വന്നിട്ടും ആരും ഇന്നേവരെ നേരിട്ട് വന്ന് എന്നോട് മോശമായി സംസാരിച്ചിട്ടില്ല. ഉബറിൽ പോയപ്പോൾ ഒരു ചേട്ടൻ ചോദിച്ചിരുന്നു അത് കേട്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി. താൻ പ്രേമിച്ചിട്ടില്ല എന്നാൽ വായ നോക്കാറുണ്ടെന്നും ദിൽഷ പറഞ്ഞു.
തനിക്കറിയാവുന്ന ദിൽഷയെ കുറിച്ച് റംസാനും വാചാലനായി. മൂന്നാം സീസണിൽ റംസാനും മത്സരാർത്ഥി ആയിരുന്നു. ദിൽഷാ അവൾ ഇഷ്ടപ്പെടുന്നവരെ കെയർ ചെയ്യും എനിക്കറിയാവുന്ന കാര്യമാണ് അതുകൊണ്ടാണ് റോബിനോടും ബ്ലെസ്ലിയോടും അങ്ങനെ പെരുമാറിയത്. അവൾ പ്യുവർ ആയി തന്നെയാണ് നിന്നത് എന്ന് അടുത്തറിയാവുന്നവർക്ക് മനസ്സിലാകും. സീസൺ ഫൈവ് കണ്ടു തുടങ്ങിയിട്ടില്ല. മത്സരാർത്ഥി വിഷ്ണു ജോഷി എൻറെ സുഹൃത്താണ് അവൻ നന്നായി കളിക്കുന്നുണ്ടെന്നും റംസാൻ പറഞ്ഞു.