ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ജനപ്രിയരായ താരങ്ങളിൽ ഒരാളായിരുന്നു രജിത് കുമാർ . എന്നാൽ തന്റെ പ്രസ്താവനങ്ങളിലൂടെയും നിലപാടുകളിലൂടെയും ഒരുപാട് വിവാദങ്ങളും വിമർശനങ്ങളും രജിത് കുമാർ ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസൺ രണ്ടിലെ മത്സരാർത്ഥി ആയിരുന്നു രജിത് കുമാർ. സഹതാരത്തെ കയ്യേറ്റം ചെയ്ത കുറ്റത്തിന് രജിത് കുമാറിനെ ഷോയിൽ നിന്നും പുറത്താക്കുകയായിരുന്നു. ബിഗ് ബോസിന് ശേഷം തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് രജിത് കുമാർ. തനിക്കെതിരെ രണ്ടു കേസുകൾ ഉണ്ടായിരുന്നു എന്നാണ് രജിത് കുമാർ പറയുന്നത്.
താരം യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിലാണ് രജിത് കുമാർ മനസ്സ് തുറന്നത്. വാക്കുകൾ ഇങ്ങനെയാണ്; ബിഗ് ബോസിന് ശേഷം എയർപോർട്ടിൽ വന്നിറങ്ങിയ എനിക്കെതിരെ രണ്ടു കേസുകളാണ് തലയിൽ കെട്ടിവച്ച് തന്നതെന്നാണ് രജികുമാർ പറയുന്നത്. ഒരു കേസ് അങ്കമാലി കോടതിയിൽ നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനിൽ ആയിരുന്നു. ഞാൻ ആളുകളെ വിളിച്ചുകൂട്ടി എന്നതായിരുന്നു കേസ് എന്നാണ് രജിത്ത് കുമാർ പറയുന്നത്. ഞാൻ തെറ്റ് ചെയ്തിട്ടില്ല എന്നതുകൊണ്ട് ഹൈക്കോടതി അത് തള്ളിക്കളയാൻ വേണ്ടി 25000 രൂപ കൊടുത്ത് സ്വയം കേസ് ഫയൽ ചെയ്യുകയായിരുന്നുവെന്നും രജിത് കുമാർ പറയുന്നു.
പിന്നെ കുറെ ആളുകൾ കെട്ടിപ്പിടിച്ചു ഉമ്മ വെച്ചപ്പോൾ മനസ്സിന് നന്ദിയുണ്ടെങ്കിൽ കൊറോണ വരില്ല എന്ന് എന്തോ ഒരു വാക്ക് ഞാൻ പറഞ്ഞു പോയി. ആ തിരക്കിൽ എന്താണ് കൊറോണ എന്ന് പോലും വന്നിറങ്ങുമ്പോൾ അറിയില്ലായിരുന്നുവെന്നും പറയുന്നു. എൻറെ വാക്കുകൾ കൊറോണ പടരാൻ കാരണമായി എന്ന് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ തിരുവനന്തപുരത്തുള്ള ഒരാൾ പരാതി നൽകുകയായിരുന്നു എന്നാണ് രജിത് കുമാർ പറയുന്നത്. അതും തള്ളിക്കളയാൻ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു എന്നാണ് താരം പറയുന്നത്. ആദ്യത്തെ കേസിൽ തന്നെ ശിക്ഷിച്ചതായും തുറന്നു പറയുന്നു. എയർപോർട്ടിൽ ആളുകൾ കൂടിയതിന് കോടതി ശിക്ഷിക്കുകയായിരുന്നു.
പിഴ അടക്കുകയും ഒരു ദിവസം ജയിലിൽ കിടക്കുകയും ആയിരുന്നു ശിക്ഷയായി വിധിച്ചത്. ഇതോടെ താൻ അങ്കമാലി 200 രൂപ ഫൈൻ അടക്കുകയായിരുന്നു എന്നാണ് രജിത് കുമാർ പറയുന്നത്. ഇതോടെ നെടുമ്പാശ്ശേരി പോലീസ് എഴുതിയ വകുപ്പുകളെല്ലാം തള്ളിക്കളയുകയായിരുന്നു. 2000 രൂപ പിഴ അടച്ചിരുന്നുവെങ്കിൽ ഞാൻ കൊടുത്ത പൈസ പാവപ്പെട്ടവർക്ക് കൊടുക്കാമായിരുന്നു എന്നും താരം പറയുന്നുണ്ട്. അതേസമയം തൻറെ പേരിലുള്ള അടുത്ത കേസ് അന്തിമഘട്ടത്തിൽ ആണെന്നും രജിത് കുമാർ പറയുന്നു. കേസ് കൊടുത്ത ആളിനെ ഇപ്പോൾ കാണാനില്ലെന്നും താരം പറയുന്നുണ്ട്.
ആ ആളെ കണ്ടുപിടിക്കേണ്ടത് പോലും എന്റെ ഉത്തരവാദിത്തമായി മാറിയിരിക്കുകയാണ് എന്നാണ് താരം പറയുന്നത്. ഇതൊക്കെയാണ് ഇവിടുത്തെ അവസ്ഥ എന്നും താരം പറയുന്നു. നമ്മൾ അങ്ങനെ ഒരു തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചിട്ട് പോലുമല്ല നമുക്കെതിരെ കേസെടുക്കുന്നത്. ഫോണിൽ മെസ്സേജ് വരുമ്പോൾ ആണ് എനിക്കെതിരെ ഇങ്ങനെ ഒരു കേസ് ഉണ്ടെന്ന കാര്യം അറിയുന്നതുപോലും എന്നും രജിത് കുമാർ പറയുന്നു. നിലവിൽ തനിക്ക് പാസ്പോർട്ട് ഇല്ല. എന്നാൽ ഈ സാഹചര്യത്തിൽ രണ്ടു ജാമ്യക്കാരില്ലാതെ പാസ്പോർട്ട് എടുക്കാനും പറ്റില്ല എന്നാണ് താരം പറയുന്നത്.
കേസൊക്കെ ഒഴിയുമ്പോൾ എടുക്കാം എന്നാണ് ചിന്തിക്കുന്നത് എന്നും താരം പറയുന്നു. നേരത്തെ രജിത്ത് കുമാറിന് മോഹൻലാൽ സിനിമയിൽ അവസരം ലഭിച്ചിരുന്നു. എന്നാൽ ഇതും രജിത് കുമാറിന് നഷ്ടമായി എന്നാണ് താരം പറയുന്നത്. ബിഗ് ബോസിന് ശേഷം ലാലേട്ടൻ രണ്ട് സിനിമകളിൽ അഭിനയിക്കാൻ എനിക്ക് അവസരം ലഭിച്ചിരുന്നു. പതിനഞ്ചോളം സിനിമ ഓഫറുകൾ നൽകിയതാണ്. കൊറോണ വന്നപ്പോൾ അതെല്ലാം പോയി എന്നാണ് പറയുന്നത്. ജോലി ഞാൻ രാജിവെച്ചു ജീവിതത്തിൽ കൂടുതൽ പേർക്ക് സഹായം ചെയ്യാനാണ് എനിക്ക് താല്പര്യം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.