മലയാളികൾക്ക് വളരെയധികം വേണ്ടപ്പെട്ട ഒരു താരം തന്നെയാണ് നടി ഷീല. ഷീലാമ്മയെ കുറിച്ചുള്ള വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ അതിവേഗം വൈറൽ ആകാറുണ്ട്. കുറെയധികം നാളുകളായി തന്നെ മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന താരം. കുറച്ച്അധികം പതിറ്റാണ്ടുകളായി മലയാള സിനിമയിൽ പകരം വയ്ക്കാനില്ലാത്ത ഒരു താരം എന്ന് തന്നെ നമുക്ക് ഷീലമ്മയെ വിശേഷിപ്പിക്കാം. സോഷ്യൽ മീഡിയയിൽ ഷീലാമ്മ പറയുന്ന ഓരോ വാക്കുകളും ആരാധകർ ഏറ്റെടുക്കുന്നതിന് പിന്നിലും വലിയ കാരണങ്ങളാണ്. താൻ മരിച്ചു കഴിഞ്ഞാൽ ശരീരം കുഴിച്ചിടാതെ ഹിന്ദു ആചാരപ്രകാരം ദഹിപ്പിക്കണമെന്നും, ചിതാഭസ്മം ഭാരതപ്പുഴയിൽ ഒഴുക്കണമെന്നും താരം ഇപ്പോൾ പറയുന്ന വാക്കുകൾ ആണ് വൈറൽ ആകുന്നത്.
ഇടക്കിടയ്ക്ക് താരത്തിന്റെ അഭിപ്രായങ്ങളും താരത്തിന്റെ ഓരോ കാര്യങ്ങളും വെളിപ്പെടുത്താറുണ്ട്. ഇപ്പോൾ തന്റെ ശരീരം ദഹിപ്പിക്കുന്ന ചടങ്ങ് ഹിന്ദു സംസ്കാരത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട കാര്യമാണെന്നും താരം കൂട്ടിച്ചേർക്കുന്നുണ്ട്. ഷീല പറയുന്ന ഈ വാക്കുകൾ തന്നെയാണ് ആരാധകരെ ആശ്ചര്യപ്പെടുത്തിയിരിക്കുന്നത്. മരിച്ചുകഴിഞ്ഞാൽ എന്തിനാണ് പുഴു കുത്തി കിടക്കുന്നത് എന്ന് നടി ചോദിച്ചു. പിന്നീട് എല്ലാവർഷവും നമ്മൾ ഇഷ്ടപ്പെടുന്നവർ എത്തി കല്ലറയിൽ പൂവ് വയ്ക്കുകയും മെഴുകുതിരി കത്തിക്കുകയും ചെയ്യും. അവരത് ചെയ്യും എന്നതിൽ എന്താണ് ഇത്ര ഉറപ്പ്. അതിലും നല്ലത് എന്ന് ഞാൻ കേരളത്തിലേക്ക് ഞാൻ ചാമ്പൽ ഒഴുക്കി കളയണം.
എന്നെ മരിച്ചു കഴിഞ്ഞാൽ ഹിന്ദു ആചാരപ്രകാരം ദഹിപ്പിക്കണമെന്ന് നിർബന്ധമാണെന്നും ഷീല പറയുന്നു. എനിക്ക് എല്ലാ ദൈവങ്ങളോടും ഇഷ്ടമാണ് അമ്പലങ്ങളിൽ പോകാൻ എനിക്കിഷ്ടമാണ്. ഹിന്ദുക്കൾ പോലും പോകാത്ത എത്ര അമ്പലങ്ങളിൽ ഞാൻ പോയിട്ടുണ്ടെന്നോ. ഒറ്റയ്ക്ക് പോയി സമാധാനത്തോടെ ഇരുന്നു പ്രാർത്ഥിക്കാനാണ് എനിക്കിഷ്ടം. പബ്ലിസിറ്റിക്ക് വേണ്ടി പോകാൻ ഇഷ്ടമല്ലെന്ന് നടി പറയുന്നു. എൻറെ ദൈവം മനസ്സാക്ഷിയാണ്. ഞാൻ ഒരു തെറ്റ് ചെയ്താൽ മനസ്സാക്ഷി അത് ചെയ്യരുതെന്ന് പറയും.
അത് ലംഘിച്ചു തെറ്റ് ചെയ്യുന്നത് പാപമാണെന്ന് എൻറെ മനസ്സിൽ പറയും. മകന് ജന്മം നൽകിയതാണ് ജീവിതത്തിലെ ഏറ്റവും വലിയ അഭിമാന നിമിഷം എന്ന ഷീല എന്ന അമ്മയെ കുറിച്ച് മനസ്സ് തുറക്കുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ അഭിമുഖങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഷീല പറയുന്ന ഇത്തരം കാര്യങ്ങൾ തന്നെയാണ് കൂടുതലും വൈറലായി മാറുന്നത്.