ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത് മുന്നേറുകയാണ് ആഹാന കൃഷ്ണ. വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനായി എത്ര കഠിനമായ തയ്യാറെടുപ്പുകൾ നടത്താൻ തയ്യാറാണെന്ന് അഹാന പറയുന്നു. ദീപിക പദുകോണിന്റെയും ആലിയ ഭട്ടിന്റെയും സിനിമകൾ ഒരുപാട് ഇഷ്ടമാണ്. സഞ്ജയ് ലീല ബെൻസാലി ചിത്രത്തിൽ അവസരം ലഭിച്ചിരുന്നെങ്കിൽ എന്നൊക്കെ താൻ ആഗ്രഹിച്ചിട്ടുണ്ട് എന്ന് ആഹാന പറയുന്നു. ഒരു അഭിമുഖത്തിൽ സംസാരിക്കുന്നതിനിടയിലാണ് താരപുത്രി വിശേഷങ്ങൾ പങ്കുവെച്ചത്. എനിക്കങ്ങനെ നോ പറയാൻ ഭയം ഒന്നും ഇല്ല. ബ്യൂട്ടിഫുൾ ആയും ബ്രൂട്ടലി ആയും നോ പറയും.
ഇല്ല എനിക്ക് അത് പറ്റില്ല എന്ന് മനോഹരമായി നോ പറയാൻ പറ്റുന്ന സന്ദർഭം ആണെങ്കിൽ എനിക്ക് അത് പറയാം. മുഖത്തുനോക്കി പറ്റില്ല എന്ന് പറയേണ്ടി വരില്ല. മറുവശത്തുള്ള ആൾ മോശം കാഴ്ചപ്പാടിൽ അല്ല കാര്യങ്ങൾ പറഞ്ഞതെങ്കിൽ നമുക്ക് കൂളായി നോ പറയാം. അതല്ല നമുക്ക് എന്തെങ്കിലും മോശം വൈബ് കിട്ടുവാണെങ്കിൽ അപ്പോൾ തന്നെ അതിൽ നിന്നും നോ പറഞ്ഞാൽ അന്നത്തെ ദിവസം മോശമായി തോന്നിയാലും പിന്നീടുള്ള ജീവിതത്തിൽ സന്തോഷം കിട്ടും. നമ്മൾ ആരോടൊക്കെയാണ് ഉത്തരം കൊടുക്കാനുള്ളത് ആലോചിക്കണം. അവർക്ക് ഓക്കേ ആയിട്ടുള്ള കാര്യങ്ങളാണ് നമ്മൾ ചെയ്യുന്നത്. ഏതെങ്കിലും ഒരാൾ വിമർശിച്ചാൽ അത് നമ്മൾ മൈൻഡ് ചെയ്യേണ്ട കാര്യമില്ല.
ഇതുപോലുള്ള സിനിമകളിലേക്ക് എന്നെ വിളിച്ചിരുന്നെങ്കിൽ എന്നൊക്കെ എനിക്ക് തോന്നിയിട്ടുണ്ട്. ഏത് സമയത്ത് വിളിക്കാനും എനിക്ക് റിയ ഉണ്ട്. സ്കൂൾ കാലം മുതലുള്ള സൗഹൃദമാണ്. അവളെ എപ്പോൾ വിളിച്ചാലും കിട്ടും അവൾ ഫോൺ സൈലൻറ് മോഡിൽ വയ്ക്കാറില്ല. കാര്യപ്രാപ്തി ഇല്ലാത്ത ആൾക്കാരെ എനിക്കിഷ്ടമല്ല. ഒരു കാര്യം ഏൽപ്പിച്ചാൽ അത് അതുപോലെ ചെയ്യുക. പുറമേ നിന്ന് ഒരാളിൽ ഉത്തരവാദിത്വമില്ലായ്മ കണ്ടാൽ എനിക്ക് പെട്ടെന്ന് ദേഷ്യം വരും. ദൈവം അറിഞ്ഞ് എനിക്ക് കോൺഫിഡൻസ് തന്നിട്ടുണ്ട്. എന്നെ ഒരു ഫ്രഞ്ച് സിനിമയിലേക്ക് വിളിച്ചാലും അത് പഠിച്ച് അഭിനയിക്കാമെന്ന് ഞാൻ പറയുള്ളൂ. നമുക്ക് ചെയ്യാമെന്ന് ഞാൻ എന്നോട് തന്നെ പറയും.
ജനിച്ച വീണ സമയത്ത് നമുക്ക് ഒന്നും അറിയില്ലായിരുന്നല്ലോ അവിടെ നിന്ന് ഇവിടം വരെ എത്തിയില്ലേ. സ്റ്റണ്ട് അല്ല എന്തുവേണമെങ്കിലും പഠിച്ചു ചെയ്യാം. ഞാൻ എങ്ങനെയെങ്കിലും ചെയ്യാം എന്നതാണ് എൻറെ മനോഭാവം എന്നും ആഹാന പറയുന്നു. എൻ്റെ ഗോളിനെ കുറിച്ച് ഞാൻ ഇമാജിൻ ചെയ്യാറുണ്ട് അങ്ങനെ വരുമ്പോൾ നമുക്ക് നല്ല കോൺഫിഡൻസ് കിട്ടും. എൻറെ അലക്സ അമ്മയാണ്. ഞാൻ വെറുതെ ഇരിക്കുന്ന സമയത്ത് എല്ലാവരും ആയി സംസാരിക്കും.
വീഡിയോ എടുക്കാനും എഡിറ്റ് ചെയ്യാനും ഒക്കെ കൂടും. ഇടയ്ക്ക് യോഗയ്ക്കും സൂംബാ ക്ലാസിനുമൊക്കെ പോകാറുണ്ട്. സോഷ്യൽ മീഡിയ കൃത്യമായി ഉപയോഗിക്കാറുണ്ട്. എനിക്ക് നല്ല കടപ്പാട് ഉണ്ട്. എല്ലാ നല്ല കാര്യങ്ങളും ഞാൻ അതിൽ പങ്കുവയ്ക്കാറുണ്ട്. എങ്ങനെ ഒരു പ്ലാറ്റ്ഫോം ഉള്ളപ്പോൾ നമുക്ക് അത് ഉപയോഗിക്കാമല്ലോ. കുറച്ചു ബുദ്ധിമുട്ടി കിട്ടുന്ന സ്ഥാനത്തിന് കുറച്ചു മധുരം കൂടുതലാണെന്നും ആഹാന പറയുന്നു.