നടൻ സുരേഷ് ഗോപിയും കുഞ്ചാക്കോ ബോബനും ഒന്നിച്ചെത്തിയ ചിത്രമായിരുന്നു സ്വപ്നം കൊണ്ട് തുലാഭാരം. ചിത്രത്തിൽ സുരേഷ് ഗോപിയുടെ നായികയായി എത്തിയത് ശ്രുതികയായിരുന്നു. പൂച്ച കണ്ണുള്ള സുന്ദരിയെ പ്രേക്ഷകരും ശ്രദ്ധിച്ചിരുന്നു. കുട്ടിക്കാലത്ത് തന്നെ നായികയാവാനുള്ള അവസരം ലഭിച്ചു എങ്കിലും അത് സ്വീകരിച്ചിരുന്നില്ല. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു മാതാപിതാക്കൾ നിർദ്ദേശിച്ചത്. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് എത്തിയതാണെങ്കിലും അത്ര മികച്ച അവസരങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല. പഠനം പൂർത്തിയാക്കി സിനിമ പ്രവേശനം നടത്തിയെങ്കിലും പിടിച്ചുനിൽക്കാൻ കഴിയാതെ വരികയായിരുന്നു.
2 വർഷം മാത്രമാണ് ശ്രുതിക സിനിമയിൽ അഭിനയിച്ചത്. അതിനുശേഷം സിനിമാഭിനയം തന്നെ ഉപേക്ഷിക്കുകയായിരുന്നു. വിവാഹവും കഴിഞ്ഞു. ഏറെ വർഷങ്ങൾ കഴിഞ്ഞ ശേഷമാണ് കഴിഞ്ഞവർഷം നടീ കുക്ക് വിത്ത് കോമാളി എന്ന റിയാലിറ്റി ഷോയിൽ വിജയിക്കുകയും വീണ്ടും അഭിനയ രംഗത്ത് സജീവമാവുകയും ചെയ്തു. 1986 ലാണ് തമിഴ്നാട്ടിലെ ശിവശങ്കർ കൽപ്പന ദമ്പതികളുടെ മകളായി ശ്രുതിക ജനിച്ചത്. പ്രശസ്ത നടൻ തേങ്കൈ ശ്രീനിവാസനാണ് ശ്രുതിയുടെ മുത്തച്ഛൻ. നടന്മാരായ യോഗി ശ്രുതിയുടെ അടുത്ത ബന്ധവും ആദിത്യ സഹോദരനുമാണ് ചെന്നൈയിലെ ആദർശ വിദ്യാലയ ഹയർ സെക്കൻഡറി സ്കൂളിൽ പഠനം പൂർത്തിയാക്കിയ ശ്രുതികയ്ക്ക് കുട്ടിക്കാലത്ത് തന്നെ സിനിമ അവസരങ്ങൾ ലഭിച്ചിരുന്നു.
എന്നാൽ പഠനത്തിൽ ശ്രദ്ധിക്കാനായിരുന്നു മാതാപിതാക്കൾ നിർദ്ദേശിച്ചത്. എങ്കിലും പത്താം ക്ലാസ് പൂർത്തിയായ ഉടനെ നടൻ സൂര്യയുടെ നായികയായി പതിനാറാം വയസ്സിലാണ് സ്ത്രീ എന്ന ചിത്രത്തിൽ അഭിനയിച്ചത്. തുടർന്നാണ് തൊട്ടടുത്ത വർഷം സ്വപ്നം കൊണ്ട് ഒരു തുലാഭാരം എന്ന ചിത്രത്തിൽ അമ്മു എന്ന കഥാപാത്രമായി മലയാളത്തിലേക്ക് എത്തിയത്. സഹനടിയായും രണ്ടു ചിത്രങ്ങളിൽ അഭിനയിച്ച ശ്രുതിക പിന്നീട് വീണ്ടും പഠനത്തിൻറെ തിരക്കുകളിലേക്ക് തന്നെ തിരിച്ചു പോവുകയായിരുന്നു. ഏറെക്കാലത്തിനുശേഷമാണ് നടിയുടെ വിവാഹ വാര്ത്തയിലൂടെ വീണ്ടും വാർത്താമാധ്യമങ്ങളിൽ ശ്രുതിക നിറഞ്ഞത്. ബിസിനസുകാരനായ അർജ്ജുനെയാണ് ശ്രുതിക വിവാഹം ചെയ്തത്.
പ്രണയ വിവാഹമായിരുന്നു ഇവരുടെത്. ഫേസ്ബുക്കിലൂടെയാണ് ശ്രുതിക അർജുനെ പരിചയപ്പെടുന്നത്. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. അർജുൻ അയച്ച റൊമാൻറിക് മെസ്സേജുകൾ ആണ് പ്രണയത്തിൽ വീഴ്ത്തിയത്. അങ്ങനെയാണ് അർജുനോട് ഇഷ്ടം തോന്നിയതും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതും. എന്നാൽ വിവാഹശേഷം ഭർത്താവിൻറെ ഫേസ്ബുക്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ ഞെട്ടി പോവുകയായിരുന്നു ശ്രുതിക. വിവാഹത്തിന് മുൻപ് നടിക്ക് അയച്ചത് പോലെയുള്ള മെസ്സേജുകൾ അർജുൻ വേറെ നിരവധി പെൺകുട്ടികൾക്കും അയച്ചിരുന്നു. 500 അധികം പേർക്ക് അങ്ങനെയുള്ള മെസ്സേജുകൾ അയച്ചിട്ടുണ്ട് അതിൽ 493 പേരെയും അർജുന് പരിചയമില്ല എന്നാണ് വിചിത്രമായ കാര്യം.
ഫേസ്ബുക്കിലൂടെ നിങ്ങൾ ആരെയും പ്രണയിക്കരുത്. അത് അബദ്ധം ആയിരിക്കുമെന്നായിരുന്നു ശ്രദ്ധിക പിന്നീട് തമാശ രൂപേണ പറഞ്ഞത്. ഇരുവർക്കും ഒരു കുട്ടിയുമുണ്ട് 2020 ആണ് താൻ തിരിച്ചുവരികയാണെന്നും 2022 കുക്ക് വിത്ത് കോമാളി എന്ന പരിപാടിയിൽ വിജയിയാവുകയും ചെയ്തു. പിന്നീട് നിരവധി റിയാലിറ്റി ഷോകളിലും താരം പങ്കെടുത്തു. സിനിമയിലൂടെ ശ്രദ്ധ നേടിയെങ്കിലും വേദനയോടെയാണ് അഭിനയത്തിൽ നിന്നും പിന്മാറിയത്. കുക്ക് വിത്ത് കോമാളിയിലൂടെ ഗംഭീരമായ തിരിച്ചുവരവാണ് താരം നടത്തിയത്. ഈ ഷോയിൽ നിന്നും മികച്ച പിന്തുണയും സ്വീകാര്യതയും ആയിരുന്നു ശ്രുതിക സ്വന്തമാക്കിയത്. സന്തോഷ് സുബ്രഹ്മണ്യത്തിലെ ജനീലിയയുടെ ക്യാരക്ടർ പോലെയാണ് ശ്രുതിക എന്നാണ് ആരാധകർ പറയാനുള്ളത്. താര ജാഡ ഒന്നുമില്ലാതെ തന്നെയാണ് ശ്രുതിക ആരാധകരോട് ഇടപഴകാറുള്ളത് എന്നും ആരാധകർ അഭിപ്രായപ്പെടാറുണ്ട്.