മലയാള സിനിമയിലേക്ക് നിരവധി നായകമാരെ സമ്മാനിച്ച സംവിധായകനാണ് ലാൽ ജോസ്. കാവ്യ മാധവൻ മുതൽ സംവൃത സുനിൽ, ദീപ്തി സതി തുടങ്ങിയ നായികമാർ ലാൽ ജോസ് സിനിമകളിലൂടെയാണ് വെള്ളിത്തിരയിൽ എത്തുന്നത്. അക്കൂട്ടത്തിൽ രണ്ടുപേരാണ് നടി രാധികയും അർച്ചന കവിയും. ലാൽ ജോസിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രമായ ക്ലാസ്മേറ്റ്സിലൂടെയാണ് രാധികയ്ക്ക് ആദ്യമായി ഒരു ശ്രദ്ധയെ വേഷം ലഭിക്കുന്നത്. അതേസമയം നീലത്താമര എന്ന ചിത്രത്തിലൂടെ അർച്ചന കവിയെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയത് ലാൽ ജോസ് ആയിരുന്നു. ഈ രണ്ടു ചിത്രങ്ങളിലൂടെയും ഇരുവരും പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയെങ്കിലും പിന്നീട് ഇവർക്ക് സിനിമയിൽ നിന്ന് മികച്ച അവസരങ്ങൾ ലഭിച്ചിരുന്നില്ല.
ഇപ്പോഴിതാ ഇരുവർക്കും സംഭവിച്ചത് ഒരേ കാര്യമാണെന്ന് പറയുകയാണ് ലാൽ ജോസ്. മനോരമ ആഴ്ചപ്പതിപ്പിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ രാധിക റസിയ ആയ കഥ പറയുന്നതിനിടയാണ് ലാൽ ജോസ് ഇക്കാര്യം പറഞ്ഞത്. ക്ലാസ്മേറ്റ്സിൽ രാധികയും കാവ്യയുമായിരുന്നു നായികമാർ. രാധികയെ എനിക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. രണ്ടാം ഭാഗം എന്ന ചിത്രത്തിനു ശേഷം ഒരു ഓണക്കാലത്ത് ഏഷ്യാനെറ്റ് വേണ്ടി ഞാൻ അഞ്ച് പാട്ടുകൾ സംവിധാനം ചെയ്തിരുന്നു. ചിങ്ങപെണ്ണിന് കണ്ണെഴുതാൻ എന്നായിരുന്നു ആൽബത്തിന്റെ പേര്. അതിലെ ഒരു പാട്ടിൻറെ ഷൂട്ടിംഗ് ആലപ്പുഴയിൽ വച്ചായിരുന്നു. ആ പാട്ടിൽ തിരുവാതിര കളിക്കാൻ വന്ന പെൺകുട്ടികളിൽ ഒരാളായിരുന്നു രാധിക എന്ന് ലാൽ ജോസ് പറയുന്നു.
ഞാൻ പരിചയപ്പെട്ടപ്പോൾ അഭിനയിക്കാൻ ആഗ്രഹം ഉണ്ട് എന്ന് പറഞ്ഞിരുന്നു. റാഫി സംവിധാനം ചെയ്ത വൺ മാൻ ഷോ എന്ന സിനിമയിൽ സമിതിയുടെ അനിയത്തിയായി അഭിനയിച്ചിട്ടുണ്ടായിരുന്നു. ആൾ ഇടയ്ക്ക് എനിക്ക് മെസ്സേജുകൾ അയക്കുമായിരുന്നു. അങ്ങനെ ക്ലാസ്മേറ്റ്സ് സിനിമയിലെ രസിയയുടെ കഥാപാത്രം വന്നപ്പോൾ ആദ്യം മനസ്സിൽ കണ്ട മുഖം രാധികയുടെതായിരുന്നു. അവൾക്ക് വലിയ കണ്ണുകളാണ്. പർദ്ദ ഇട്ട് കഴിഞ്ഞാലും മുഖം ശ്രദ്ധിക്കണം എന്നുണ്ടായിരുന്നു. അതിനു മുൻപ് രാധികയെ വച്ച് ഞാൻ ഒരു ടെസ്റ്റ് നടത്തിയിരുന്നു. ക്ലാസ്മേറ്റ്സിലെ റസിയ മനസ്സിൽ ഉണ്ടായിരുന്ന ഒരു കാലത്താണ് ഞാൻ അച്ഛനുറങ്ങാത്ത വീട് എന്ന സിനിമ സംവിധാനം ചെയ്യുന്നത്. അതിൽ പൃഥ്വിരാജ് കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടിയെ ഓർക്കുന്ന ഒരു പാട്ടുണ്ട്.
പാട്ടിൽ പെൺകുട്ടിയുടെ കണ്ണുകളും ചുണ്ടുകളും മാത്രമേ കാണിക്കുന്നുള്ളൂ. ആ കാണിച്ചത് രാധികയായിരുന്നു. അങ്ങനെയാണ് രാധിക എൻറെ റസിയ ആകുന്നത്. പിന്നീടാണ് രാധികയുടെ കരിയറിൽ സംഭവിച്ചതിന് കാരണം ആ കഥാപാത്രമാണെന്ന് അദ്ദേഹം പറഞ്ഞത്. ചില ആളുകൾക്ക് ചില കഥാപാത്രങ്ങൾ ആദ്യം ഗുണമാകും പിന്നീട് ദോഷം ആവുകയും ചെയ്യും. നീലത്താമരയിൽ അർച്ചന കവിക്കും ക്ലാസ്മേറ്റ്സിൽ രാധികക്കും അത് പറ്റി. അത്രയധികം ആളുകളുടെ മനസ്സിൽ പതിഞ്ഞുപോയ കഥാപാത്രത്തിൽ നിന്ന് പിന്നീട് അവർക്ക് മോചനം ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം ഏറെനാളത്തെ ഇടവേളക്കുശേഷം ആയിഷ എന്ന ചിത്രത്തിലൂടെ രാധിക വീണ്ടും വെള്ളിത്തിരയിൽ എത്തിയിരുന്നു. മഞ്ജു വാര്യർ നായികയായ ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലാണ് രാധിക എത്തിയത്. ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖങ്ങളിലെല്ലാം റസിയ തൻറെ കരിയറിൽ ഉണ്ടാക്കിയ എഫക്റ്റിനെ കുറിച്ചും രാധിക പറഞ്ഞിരുന്നു. നീലത്താമര എന്ന സിനിമയ്ക്കുശേഷം വളരെ കുറച്ച് സിനിമകളിലാണ് അർച്ചന അഭിനയിച്ചത്. ഇപ്പോൾ സ്വന്തം യൂട്യൂബ് ചാനലും വെബ് സീരീസുകളുമായി തിരക്കിലാണ് താരം.