മലയാള സിനിമയിലെ മിന്നും താരമാണ് നിഖില വിമൽ. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിൽ സ്വന്തമായി ഒരു ഇടം നേടിയെടുക്കാൻ നിഖിലയ്ക്ക് സാധിച്ചിട്ടുണ്ട്. ബാലതാരമായി ആയിരുന്നു നിഖില സിനിമയിൽ എത്തുന്നത്. പിന്നീട് ലവ് 24×7 എന്ന സിനിമയിലൂടെ നായികയായി മാറുകയായിരുന്നു. ഇപ്പോൾ മലയാളത്തിന് പുറമേ മറ്റു ഭാഷകളിലും സാന്നിധ്യം അറിയിച്ച നടിയാണ് നിഖില. അതേസമയം തൻറെ ഉറച്ച നിലപാടുകളിലൂടെയും നിഖില ശ്രദ്ധ നേടിയിട്ടുണ്ട്. ബീഫ് വിഷയത്തിൽ അടക്കം നിഖിലയുടെ നിലപാടുകൾ വാർത്തകളിൽ ഇടം നേടിയിരുന്നു. അരവിന്ദൻറെ അതിഥികൾ, ഞാൻ പ്രകാശൻ, മേരാ നാം ഷാജി, യമണ്ടൻ പ്രേമകഥ, അഞ്ചാം പാതിര, ദി പ്രീസ്റ്റ് തുടങ്ങിയ സിനിമകളിൽ മലയാളത്തിൽ നടി അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിന് പുറമേ തമിഴിലും നടി അഭിനയിച്ചിട്ടുണ്ട്. അയൽവാശിയാണ് നിഖിലയുടെ പുതിയ ചിത്രം. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട നൽകിയ അഭിമുഖത്തിൽ സംസാരിക്കവേ ഇതുവരെ കൂടെ അഭിനയിച്ചവർക്ക് ഒപ്പമുള്ള അനുഭവത്തെക്കുറിച്ച് നടി സംസാരിക്കുകയുണ്ടായി. അതിൽ ഇൻട്രസ്റ്റിംഗ് ആയി പറഞ്ഞത് ഫഹദിനൊപ്പം അഭിനയിച്ചു കഴിഞ്ഞതിനുശേഷം ഉള്ള അനുഭവത്തെ കുറിച്ചാണ്. ഫഹദിനൊപ്പം അഭിനയിച്ചു കഴിഞ്ഞതിനു ശേഷം രണ്ടാഴ്ചയോളം ഡിപ്രഷൻ അടിച്ചു വീട്ടിൽ ഇരിക്കേണ്ടി വന്നത്രേ. ഞാൻ പ്രകാശൻ എന്ന സിനിമയിലാണ് നിഖില വിമൽ ഫഹദ് ഫാസിലിനൊപ്പം അഭിനയിച്ചത്. കൂടെ വർക്ക് ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിച്ച നടനാണ് ഫഹദ് ഫാസിൽ.
സത്യൻ അന്തിക്കാട് സിനിമ കൂടി ആയതുകൊണ്ട് അധികം ചിന്തിക്കേണ്ടി വന്നില്ല. ഫഹദ് നിന്നെ തേക്കുന്ന സിനിമയാണ് എന്നാണ് എന്നോട് പറഞ്ഞത്. അഭിനയിക്കുമ്പോഴും എനിക്ക് അത് തന്നെയായിരുന്നു തോന്നിയത്. ആ സിനിമയിൽ അഭിനയിക്കാൻ വന്നപ്പോഴാണ് ഫഹദ് ഫാസിലിനെ ആദ്യമായി നേരിട്ട് കാണുന്നത്. അതിന് മുൻപോ ശേഷമോ യാതൊരു ബന്ധവുമില്ല. സിനിമ റിലീസായി നല്ല പ്രേക്ഷകപ്രീതിയും നേടി. രണ്ടാഴ്ചയോളം എനിക്ക് സ്വസ്ഥത ഉണ്ടായിരുന്നില്ല. രാവിലെ ഓരോരുത്തർ വിളിക്കും നീ എന്തിനാടി പ്രകാശനെ തേച്ചത് എന്ന് ചോദിച്ചു കൊണ്ട്. അവസാനം ഡിപ്രഷനായി വീട്ടിൽ തന്നെ ഇരിക്കേണ്ടി വന്നു. എന്നും ഇതുപോലെ തെറി കോളുകളാണ്. ഇപ്പോഴുമുണ്ട് ആ അനുഭവം.
മാളുകളിൽ ഒക്കെ പോകുമ്പോൾ ആരെങ്കിലും വന്ന് ചോദിക്കും ഒന്ന് രണ്ട് ലക്ഷം എടുക്കാൻ ഉണ്ടാകുമോ എന്ന്. എന്താണ് സംഗതി എന്ന് അറിയാതെ ഞാൻ മിഴിച്ചു നിൽക്കും. ജർമൻ കാരനെ കെട്ടിപ്പോയതല്ലേ കാശ് കൈയിൽ ഉണ്ടാകും എന്ന് പറയുമ്പോഴാണ് കാര്യം മനസ്സിലാക്കുന്നത്. ഞാൻ എന്തോ മികച്ചതായി ചെയ്തത് കൊണ്ടല്ല. ഫഹദ് അത്രയധികം കൺവിൻസിങ് ആയിട്ടാണ് പ്രകാശൻ എന്ന കഥാപാത്രത്തെ ചെയ്തത്. അതുകൊണ്ടാണ് പ്രേക്ഷകർ എന്നെ പഴിക്കുന്നത് എന്നും നിഖില പറയുന്നു. മമ്മൂട്ടി, ദിലീപ്, ദുൽഖർ സൽമാൻ, ആസിഫ് അലി തുടങ്ങിയവരെ കുറിച്ചും അഭിമുഖത്തിൽ നിഖില സംസാരിക്കുന്നുണ്ട്. വലിയ മമ്മൂക്ക ഫാൻ ഒന്നുമല്ല ഞാൻ. പക്ഷേ ഭയങ്കര ഇഷ്ടമാണ്. മമ്മൂട്ടി എന്ന പേര് കേൾക്കുമ്പോൾ തന്നെ എനിക്ക് സന്തോഷം തോന്നും.
ദിലീപേട്ടൻ വർക്ക് ചെയ്യാൻ ഒരുപാട് കംഫർട്ടബിൾ ആക്കുന്ന ആക്ടർ ആണ്. എൻറെ ആദ്യത്തെ നായകൻ. ദുൽഖർ വളരെ കൂൾ പേഴ്സൺ ആണ്. ബന്ധം ഇപ്പോഴും സൂക്ഷിക്കുന്ന വ്യക്തി. ആസിഫ് അലി വളരെ ജനുവിൻ ആയിട്ടുള്ള ആളായിട്ടാണ് തോന്നിയത് എന്നും നിഖില വിമൽ പറയുന്നു. സിനിമകൾക്ക് പുറമേ സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ വൈറലാകുന്ന നടിയാണ് നിഖില. നടി പോകുന്ന മിക്ക പരിപാടികളുടെയും വീഡിയോ വൈറൽ ആകാറുണ്ട്. എന്നാൽ ഇത്തരം വീഡിയോകൾ ഒന്നും താൻ ശ്രദ്ധിക്കാറില്ലെന്നാണ് നിഖില വ്യക്തമാക്കുന്നത്.