മലയാളത്തിലെ യുവ നടിമാരിൽ ശ്രദ്ധയയാണ് വിൻസി അലോഷ്യസ്. നായിക നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയാണ് വിൻസി ശ്രദ്ധ നേടുന്നതും. പിന്നാലെ സിനിമയിലും സജീവമായി മാറുകയായിരുന്നു. വികൃതിയിലൂടെ തുടങ്ങി രേഖയിൽ എത്തി നിൽക്കുകയാണ് വിൻസി. കനകം കാമിനി കലഹം, ഭീമന്റെ വഴി, ജനഗണമന എന്നീ ചിത്രങ്ങളിലെയും വിൻസയുടെ പ്രകടനം കയ്യടി നേടിയിരുന്നു. തൻറെ പ്രതിഭ തെളിയിക്കാൻ ഇതിനോടകം തന്നെ വിൻസിക്ക് സാധിച്ചു. എന്നാൽ തന്റെ തടിയുടെ പേരിൽ കരിയറിന്റെ തുടക്കത്തിൽ വിൻസിക്ക് വെല്ലുവിളികൾ നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ വിൻസി നൽകിയ ഒരു അഭിമുഖത്തിൽ തുറക്കുകയാണ്. ജീവിതത്തിൽ മാലാഖയായി വന്നത് സുപ്രിയ മേനോൻ ആണെന്നാണ് വിൻസി പറയുന്നത്.
സിനിമയിൽ പിടിച്ചുനിൽക്കാൻ അഭിനയിക്കാനുള്ള കഴിവ് മാത്രം മതിയെന്നാണ് ഞാൻ കരുതിയത്. പക്ഷേ അത് അങ്ങനെയല്ല എന്ന് വൈകാതെ തന്നെ തിരിച്ചറിഞ്ഞു. എൻറെ തടിയാണ് എല്ലാവർക്കും പ്രശ്നം. നടി ആകണമെങ്കിൽ മെലിഞ്ഞിരിക്കണം എന്നൊരു നിയമം ഉള്ളതുപോലെ. തടി കാരണം ഞാൻ പുതിയ കാലത്തിലെ യോജിച്ച ആളല്ല എന്നൊക്കെയുള്ള വിമർശനം കേട്ടു. അതെന്തുകൊണ്ട് അങ്ങനെ എന്ന് ആലോചിച്ചു. ആ പതിവ് മാറ്റിയെടുക്കാം എന്ന് ഉറപ്പിച്ചു. ഇതിനിടയ്ക്ക് ജനഗണമനയിലേക്ക് വിളിച്ചു. തടി നോക്കണം ഫോട്ടോ അയക്കണം എന്ന് പറഞ്ഞു. അപ്പോഴാണ് സുപ്രിയ ചേച്ചി എൻറെ മാലാഖയായി വരുന്നത്. തടി ഉണ്ടെങ്കിൽ അതിനെന്താ ഈ കുട്ടി നന്നായി അഭിനയിക്കുമെന്ന് ചേച്ചി പറഞ്ഞു. അതോടെ ആ റോൾ ഒക്കെയായി.
പിന്നീട് ഭീമന്റെ വഴി, കനകം കാമിനി കലഹം, കരിക്ക് വെബ് സീരീസ് എന്നിവകളിലൊക്കെ അഭിനയിക്കാൻ പറ്റി. ക്യാമറ പേടി മാറുന്നത് കലാകം കാമിനി കലഹത്തിലാണ്. ഭീമന്റെ വഴി സിനിമയിൽ കുഞ്ചാക്കോ ബോബൻ ഒപ്പം ഇൻ്റിമേറ്റ് സീൻ ഉണ്ട്. ചാക്കോച്ചൻ എൻറെ മെന്റർ കൂടിയാണ്. പക്ഷേ കൂളായി ആ രംഗങ്ങൾ ചിത്രീകരിച്ചു. ഞാൻ ചെയ്ത സിനിമകളിൽ എനിക്ക് ഏറ്റവും ഇഷ്ടം രേഖ തന്നെയാണ്. വേറൊരു നടിയെയാണ് ആ കഥാപാത്രത്തിനായി അവർ ആദ്യം മനസ്സിൽ കണ്ടത്. പക്ഷേ അവർക്ക് കഥയിൽ താല്പര്യം തോന്നിയില്ല. അങ്ങനെ എൻറെ ഭാഗ്യത്തിന് ആസ്ഥാനത്തേക്ക് ഞാൻ എത്തി.
രേഖയുടെ കഥ കേട്ട് ആ കഥാപാത്രം ചെയ്യാൻ ഞാൻ ഉറപ്പിച്ചു. ഇന്റിമേറ്റ് സീനുകൾ ആവശ്യപ്പെടുന്ന കഥയാണ് രേഖയുടേത്. ഞാൻ അപ്പച്ചനോടും അമ്മയോടും കാര്യം പറഞ്ഞു. സിനിമ ഇറങ്ങിയശേഷം അതിൻറെ പേരിൽ അവരെന്നെ തള്ളി പറയരുതല്ലോ. ആ സീനുകൾ കംഫർട്ടബിൾ ആണെങ്കിൽ മാത്രം ചെയ്താൽ മതി എന്നാണ് സംവിധായകൻ ജിതിൻ ഐസക് പറഞ്ഞത്. സിനിമയുടെ കാതൽ അതാണ്.
ആ സീനുകൾ ഒഴിവാക്കിയാൽ കഥയുടെ ബലം നഷ്ടപ്പെട്ടേക്കാം. അങ്ങനെ ഞാൻ അത് ചെയ്തു. സിനിമ പുറത്തിറങ്ങി. ഒരുപാട് ആളുകൾ എന്നെ അഭിനന്ദിച്ചു എന്നും താരം പറയുന്നു. രേഖ ആണ് വിൻസി അഭിനയിച്ച അവസാനം പുറത്തിറങ്ങിയ സിനിമ. വിൻസി ടൈറ്റിൽ റോളിൽ എത്തിയ ചിത്രം കയ്യടി നേടിയിരുന്നു. ഇപ്പോഴിതാ ബോളിവുഡിലും അരങ്ങേറുകയാണ് വിൻസി.