നിരവധി പ്രേക്ഷകപ്രിയ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ യുവ നായകനിരയിൽ കിരീടം വയ്ക്കാത്ത രാജ കുമാരനായി തിളങ്ങുന്ന താരമാണ് ദുൽഖർ സൽമാൻ.ദുൽഖറിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ബിഗ് ബജറ്റ് ചിത്രമാണ്’കിംഗ് ഓഫ് കൊത്ത’.ഇപ്പോഴിതാ ചിത്രത്തിൻറെ ഷൂട്ടിങ്ങിന് ഒരു ചെറിയ അവധി കൊടുത്ത് ഷൂട്ടിംഗ് ക്ലബ്ബിൽ തൊട്ടടുത്ത് ഫയറിങ് പ്രാക്ടീസ് ചെയ്യുകയാണ് ദുൽഖർ.സ്റ്റൈലിഷ് ലുക്കിൽ തോക്കുമെടുത്ത് ഷൂട്ട് ചെയ്യുന്ന താരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
റോയൽ പുതുക്കോട്ട ഷൂട്ടിംഗ് ക്ലബ്ബിലാണ് ദുൽഖർ ഫയറിങ് പ്രാക്ടീസിനായി എത്തിയത്. ക്ലബ്ബിലേക്ക് തങ്ങളെ ക്ഷണിച്ചവരോടുള്ള നന്ദിയും ദുൽഖർ പോസ്റ്റിന് താഴെ കുറിക്കുന്നു.ഷൂട്ടിങ്ങിനിടെ ലഭിച്ച ഇടവേള ക്ലബ്ബിൽ താൻ വളരെയധികം ആസ്വദിച്ചു എന്നാണ് ദുൽഖർ കുറിച്ചിരിക്കുന്നത്.ദുൽഖറിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിനു താഴെ കിംഗ് ഓഫ് കൊത്തയെ കുറിച്ചുള്ള കമന്റുകളുമായി നിരവധി ആരാധകരാണ് എത്തുന്നത്.ചിത്രത്തിനായി കാത്തിരിക്കുന്നു,സ്റ്റൈലിഷ് ഷൂട്ടർ,കിംഗ് ഓഫ് കൊത്ത സകല റെക്കോർഡുകളും തൂത്തുവാരും എന്നിങ്ങനെയാണ് ആരാധകരുടെ കമൻറുകൾ.
ദുൽഖറിന്റെ നിർമ്മാണ കമ്പനിയായ വെഫേറർ ഫിലിംസം സീ സ്റ്റുഡിയോയും ചേർന്നാണ് കിംഗ് ഓഫ് കൊത്ത നിർമ്മിക്കുന്നത്.പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ്.ആക്സിഡൻറ് പ്രാധാന്യം നൽകുന്ന ചിത്രം രണ്ടു കാലഘട്ടങ്ങളിൽ ഉള്ള കഥയാണ് പറയുന്നത്.ഒരു സിഗരറ്റ് വലിച്ചുകൊണ്ട് കാറിൽ ഇരിക്കുന്ന ദുൽഖറിന്റെ ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു.
പാൻ ഇന്ത്യൻ തലത്തിൽ ഒരുങ്ങുന്ന ചിത്രം മലയാളത്തിൽ പുറമേ തമിഴ്,ഹിന്ദി,തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുന്നതായിരിക്കും.അഭിലാഷ് എസ് ചന്ദ്രൻ രചന നിർവഹിക്കുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി ഗോകുൽ സുരേഷ് എന്നിവർ പ്രധാന കഥാപാത്രത്തിൽ എത്തുന്നുണ്ട്.കുറുപ്പ് എന്ന ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം ദുൽഖർ വീണ്ടും മലയാളത്തിൽ എത്തുന്ന ചിത്രമാണ് കിംഗ് ഓഫ് കൊത്ത.തെലുങ്കിൽ സീതാരാമം,ബോളിവുഡിൽ ചുപ്പ് എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷമാണ് ദുൽഖർ മടങ്ങിയെത്തുന്നത്.