മൃദുല മുരളിയുടെ സഹോദരനും നടനുമായ മിഥുൻ മുരളിക്ക് അദ്ധ്യാഡംബര ചടങ്ങിൽ താലികെട്ട്. മോഡലും എൻജിനീയറും ആയ കല്യാണി മേനോനെയാണ് ഏറെക്കാലത്തെ പ്രണയത്തിനോടുവിൽ മിഥുൻ വിവാഹം കഴിച്ചത്. കൊച്ചി ബോൾഗാട്ടി ഇവൻറ് സെൻററിൽ ആയിരുന്നു വിവാഹം. 10 വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായിരിക്കുന്നത്. മൃദുലയുടെ സുഹൃത്ത് മീനാക്ഷിയുടെ അനിയത്തിയാണ് കല്യാണി. സ്കൂളിൽ പഠിക്കുമ്പോൾ മിക്കപ്പോഴും മീനാക്ഷിയുടെ വീട്ടിൽ ഒന്നിച്ചിരുന്ന് കമ്പയിൻ സ്റ്റഡി നടത്തുമായിരുന്നു.
ഇതിലൂടെയാണ് മിഥുന്റെയും കല്യാണിയുടെയും പ്രണയം പൂത്തുലഞ്ഞത്. ഇന്ന് രാവിലെ കൊച്ചിയിലെ ബോൾഗാട്ടി ഇവൻറ് സെൻററിൽ വച്ച് രാവിലെ 9നും 10നും ഇടയിലാണ് വിവാഹം നടന്നത്. ആഘോഷങ്ങളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുകയാണ് ഇപ്പോൾ. സഹോദരൻറെ വിവാഹ ചടങ്ങുകൾക്ക് ചുക്കാൻ പിടിച്ചത് മൃദുല തന്നെയായിരുന്നു. ഒരു വലിയ താരനിര തന്നെ വിവാഹത്തിൽ പങ്കെടുക്കുവാൻ എത്തിയിരുന്നു. അടുത്ത സുഹൃത്തുക്കളായ ഭാവന ഷഫ്ന ഭർത്താവ് സജിൻ നടൻ മണിക്കുട്ടൻ തുടങ്ങി നിരവധി പേരാണ് ആഘോഷത്തിൽ പങ്കെടുക്കുവാൻ എത്തിയത്.
വജ്രം എന്ന സിനിമയിലെ മാടത്തക്കിളി എന്ന പാട്ടിലൂടെ മമ്മൂട്ടിയുടെ മകനായാണ് മിഥുൻ മുരളി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ആനമയിൽ ഒട്ടകം, ബഡ്ഡി, ബ്ലാക്ക് ബട്ടർഫ്ലൈ എന്നിവയാണ് മിഥുന്റെ മറ്റു ചിത്രങ്ങൾ. വിവാഹത്തിന് മുന്നോടിയായി ഇന്നലെ അതിഗംഭീരമായ വിവാഹ റിസപ്ഷനാണ് ബോൾഗാട്ടിയിൽ നടത്തിയത്. കല്യാണിയും കറുത്ത സ്യൂട്ടിൽ സൂപ്പർ ഗെറ്റപ്പിൽ എത്തിയ മിഥുനും തിളങ്ങുകയായിരുന്നു. ബന്ധുക്കൾ സുഹൃത്തുക്കൾ അടക്കം നൂറുകണക്കിന് പേരാണ് റിസപ്ഷൻ ആഘോഷമാക്കുവാൻ എത്തിയത്. നീല സാരിയിലാണ് അനിയൻറെ റിസപ്ഷനു മൃദുല തിളങ്ങിയത്. രണ്ടുവർഷം മുമ്പാണ് മൃദുല വിവാഹിതയായത്.