ലക്ഷക്കണക്കിന് ആളുകൾ ആർത്തിരമ്പുന്ന തൃശ്ശൂർ വടക്കുംനാഥൻ ക്ഷേത്രത്തിലെ പൂരത്തിനിടയിൽ കൊറോണ ജെവാൻ സിനിമയുടെ കിടിലൻ പ്രമോഷൻ അരങ്ങേറി. യൂത്തിനെ കൂടുതൽ അട്രാക്ട് ചെയ്യുന്ന പ്രമേയം ആണ് സിനിമയിൽ ഉള്ളത്. അതുപോലെതന്നെ വളരെ അട്രാക്റ്റീവ് ആയ, ഇന്നുവരെ മറ്റാരും ചെയ്യാത്ത വ്യത്യസ്ത പ്രമോഷൻ സ്ട്രാറ്റജിയും ആയാണ് സിനിമയുടെ അണിയറ പ്രവർത്തകർ എത്തിയിട്ടുള്ളത്. പൂരപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ സിനിമയുടെ പുത്തൻ പ്രമോഷൻ തന്ത്രം ഫലപ്രദമായി. നവാഗത സംവിധായകനായ സിസി സംവിധാനം ചെയ്യുന്ന ആദ്യത്തെ ചിത്രമാണ് കൊറോണ ജവാൻ. ജെയിംസും ജെറോമും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ജെയിംസ് ആൻഡ് ജെറോം പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് ഒരുങ്ങുന്നത്.
ഒരു മുഴുനീള കോമഡി എന്റർടൈനറായി ഒരുങ്ങുന്ന ചിത്രമാണ് കൊറോണ ജവാൻ. ചിത്രത്തിലെ അന്തോണി ദാസൻ പാടിയ തലക്കിറുക്ക് എന്ന ഗാനം കഴിഞ്ഞദിവസം റിലീസ് ആയിരുന്നു. നിമിഷനേരങ്ങൾക്കകം പാട്ട് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറി. ചിത്രത്തിൻറെ മേക്കിങ് വീഡിയോയും പാട്ടിൻറെ വീഡിയോയിൽ കാണിക്കുന്നുണ്ട്. ലുക്മാൻ അവറാൻ, ശ്രീനാഥ് ഭാസി, ജോണി ആൻറണി, ബിട്ടോ, ഇർഷാദ് അലി, ശരത് സഭ, ശ്രുതി ജയൻ, ഉണ്ണി നായർ, ഷിനോജ് അങ്കമാലി, ധർമ്മജൻ ബോൾഗാട്ടി, സീമാജി നായർ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നത്. കഴിഞ്ഞദിവസം കൊച്ചിയിൽ വച്ച് നടന്ന ഓഡിയോ ലോഞ്ചിൽ ഉണ്ണി മുകുന്ദനും വിനയ് ഫോര്‍ട്ടും ചേര്‍ന്നാണ് ഗാനങ്ങൾ പുറത്തുവിട്ടത്.
കോമഡി എന്റർടൈനർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൻറെ രചന സുജയ് മോഹൻരാജ് ആണ് നിർവഹിച്ചത്. മാജിക് ഫ്രണ്ട്സ് ബാനറിൽ ചിത്രം വിതരണം ചെയ്യുന്നത് ലിസ്റ്റിൻ സ്റ്റീഫൻ ആണ്. സിനിമ താൻ കണ്ടതാണെന്നും തമാശയ്ക്ക് ഏറെ പ്രാധാന്യമുള്ള സിനിമയാണ് കൊറോണ ജവാൻ എന്നും ഓഡിയോ ലോഞ്ചിംഗ് പരിപാടിയിൽ ലിസ്റ്റിൻ പറഞ്ഞിരുന്നു. ചിത്രത്തിൻ്റെ പേരിലുള്ള കൊറോണയും ജവാനും തനിക്ക് ഇഷ്ടമാണെന്നും ലിസ്റ്റിൻ പറഞ്ഞു. ഈ പടം സംവിധാനം ചെയ്യുന്നത് സി സി എന്നാണ് കണ്ടത്. ഈയടുത്തകാലത്ത് ഗവൺമെൻറ് കുറെ പടം നിർമ്മിക്കുകയും ചെയ്തതുകൊണ്ട് സെൻസർ ബോർഡ് നേരിട്ട് പടം സംവിധാനം ചെയ്തു എന്നാണ് ലിസ്റ്റിൻ ആദ്യം കരുതിയത്. കൊറോണ സമയത്താണ് ലിസ്റ്റിൻ കൂടുതൽ സിനിമകൾ നിർമ്മിച്ചതും അതിൽ നിന്നും വിജയം കൊയ്യുവാൻ ആയതും.
അതുപോലെതന്നെ ആ സമയത്താണ് ഇൻകം ടാക്സുമായി വളരെ അടുത്ത ബന്ധം ഉണ്ടാക്കാൻ കഴിഞ്ഞതും. അതുപോലെതന്നെ ജവാൻ എന്നു പറയുന്നതിന്റെ വിലയറിഞ്ഞതും കൊറോണ കാലത്താണെന്നും അതുകൊണ്ടുതന്നെ കൊറോണയും ജവാനും തനിക്ക് വളരെയധികം പ്രിയപ്പെട്ടതാണെന്നും ലിസ്റ്റിൻ പറഞ്ഞു. സുജയ് മോഹൻരാജ് ആണ് ചിത്രത്തിൻറെ രചന നിർവഹിച്ചിരിക്കുന്നത്. ജനീഷ് ജയാനന്ദൻ ആണ് ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത്. അരുൺ പുരയ്ക്കൽ, റെജി മാത്യൂസ്, വിനോദ് പ്രസന്നൻ എന്നിവരാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. റിജോ ജോസഫ് സംഗീതം നിർവഹിക്കുന്ന ചിത്രത്തിൻറെ പശ്ചാത്തല സംഗീതം നിർവഹിക്കുന്നത് ബിബിൻ അശോക് ആണ്. പ്രൊഡക്ഷൻ കൺട്രോളർ ജിനു പി കെ,
എഡിറ്റിംഗ് അജീഷ് ആനന്ദ്. കല കണ്ണന് അതിരപ്പിള്ളി, കോസ്റ്റ്യൂം ഡിസൈനർ- സുജിത് സി.എസ്, ചമയം- പ്രദീപ് ഗോപാലകൃഷ്ണന്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ഹരിസുദന്‍ മേപ്പുറത്തു, അഖില്‍ സി തിലകന- ചീഫ് അസോസിയേറ്റ്, ക്യാമറമാന് സുജില്‍ സായി , പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ഷൈന്‍ ഉടുമ്പന്‍ചോല, അസ്സോസിയേറ്റ് ഡയറക്ടര്‍- ലിതിന് കെ.ടി, വാസുദേവന്‍ വി.യു, അസിസ്റ്റന്റ് ഡയറക്ടര്‍- ബേസില്‍ വര്‍ഗീസ് ജോസ്, പ്രൊഡക്ഷന്‍ മാനേജര്‍- അനസ് ഫൈസാന്‍, ശരത് പത്മനാഭന്, ഡിസൈന്‍സ്- മാമിജോ, പബ്ലിസിറ്റി- യെല്ലോ ടൂത്ത്, പിആര്‍ഒ- ആതിര ദില്‍ജിത്ത്, സ്റ്റില്‍സ്- വിഷ്ണു എസ് രാജൻ.