മലയാളത്തിലെ ഹിറ്റ് മേക്കർ ആണ് ലാൽ ജോസ്. മലയാളികൾ ഓർത്തിരിക്കുന്ന ഒരുപാട് ഹിറ്റുകൾ ലാൽ ജോസ് സമ്മാനിച്ചിട്ടുണ്ട്. ഹിറ്റ് സിനിമകൾ പോലെ തന്നെ ഹിറ്റ് നായികമാരെയും നായകന്മാരെയും ലാൽ ജോസ് മലയാളത്തിനായി സംഭാവന ചെയ്തിട്ടുണ്ട്. ഇന്നത്തെ മുൻനിര നടിമാരിൽ ലാൽ ജോസ് സിനിമയിലേക്ക് കൊണ്ടുവന്ന ഒരുപാട് പേരുണ്ട്. ജനപ്രിയ നായിക കഥാപാത്രങ്ങളെ കുറിച്ചും തന്റെ കുറ്റബോധങ്ങളെ കുറിച്ചും ഒക്കെ സംസാരിക്കുകയാണ് ലാൽ ജോസ്. ഒരു അഭിമുഖത്തിൽ ലാൽ ജോസ് മനസ്സ് തുറക്കുകയാണ്. കാവ്യ മാധവൻ, റിമ കല്ലിങ്കൽ, അർച്ചന കവി എന്നിവരെ കുറിച്ചാണ് മനസ്സ് തുറക്കുന്നത്.
താൻ ചെയ്ത തമിഴ് സിനിമയിലെ രണ്ടു നായികമാരിൽ ഒരാളായിരുന്നു റിമ കല്ലിങ്കൽ. പക്ഷേ ആ സിനിമ നിന്നുപോയി. എന്നാൽ തമിഴ് ലാൽ ജോസിന്റെ സിനിമയിലെ നായിക എന്ന് പറഞ്ഞ് മനോരമയുടെ സപ്ലിമെൻറിൽ റിമയുടെ ഫോട്ടോ വന്നു. അങ്ങനെയാണ് ശ്യാമപ്രസാദിന്റെ ഋതുവിലേക്ക് റിമ തിരഞ്ഞെടുക്കപ്പെടുന്നത് എന്നാണ് ലാൽ ജോസ് പറയുന്നത്. ആ സിനിമ കഴിഞ്ഞ് ഉടൻതന്നെയാണ് നീലത്താമര തുടങ്ങുന്നത്. ശാരത്തെ അമ്മിണി എന്ന കഥാപാത്രം ചതിക്കപ്പെടുകയും ആത്മഹത്യ ചെയ്യുകയുമാണ്. അങ്ങനെ ഒരു കഥാപാത്രത്തിന് റിമയുടെ ശബ്ദം വേണോ എന്ന് എന്നോട് പലരും ചോദിച്ചു.
അത്തരം ശബ്ദങ്ങളോടുള്ള ഇഷ്ടമാണ് റിമയുടെ ശബ്ദം തന്നെ ഉപയോഗിക്കാൻ കാരണമെന്നും ലാൽ ജോസ് പറഞ്ഞു. കാവ്യ എന്നോട് എപ്പോഴും പരാതി പറയും എന്നെ ആദ്യം ഡബ്ബ് ചെയ്യിപ്പിച്ചിട്ടില്ല. അങ്ങനെ ചെയ്യിപ്പിച്ചിരുന്നെങ്കിൽ പിന്നിലുള്ള സിനിമകൾ എനിക്ക് ഡബ്ബ് ചെയ്യാമായിരുന്നു എന്ന് അതൊരു കുറ്റബോധമായി ഉള്ളിൽ കിടന്നിരുന്നു. പക്ഷേ അന്ന് കാവ്യയുടെ മുഖവുമായി യാതൊരു സാദൃശ്യമില്ലാത്ത ശബ്ദമായിരുന്നു അവരുടേത്. അതുകൊണ്ടാണ് കാവ്യയുടെ ശബ്ദം ഉപയോഗിക്കാതിരുന്നത് എന്നാണ് ലാൽ ജോസ് പറയുന്നത്. എങ്കിലും കാവ്യ പറഞ്ഞതിൽ കാര്യം ഉണ്ട്. അതുകൊണ്ടാണ് താൻ പുതിയ ആളുകൾ വരുമ്പോൾ അവരെക്കൊണ്ട് തന്നെ ഡബ്ബ് ചെയ്യിപ്പിക്കുന്നത് എന്നും ലാൽ ജോസ് കൂട്ടിച്ചേർത്തു.
നീലത്താമരയിലേക്ക് അർച്ചന കവിയെ കണ്ടെത്തിയതിനെ കുറിച്ചും ലാൽ ജോസ് സംസാരിക്കുന്നുണ്ട്. മാല പാർവതി കഥാപാത്രത്തിന് പറ്റിയ ആളാണെന്ന് നേരത്തെ തന്നെ തോന്നിയിരുന്നു. മാല പാർവതിയുടെ മുഖച്ഛായക്ക് പറ്റിയ കഥാപാത്രത്തെ നോക്കി നടന്നപ്പോഴാണ് അർച്ചനയെ കിട്ടിയത് എന്നാണ് ലാൽ ജോസ് പറഞ്ഞത്. മൂന്നുപേരായിരുന്നു ഓഡിഷന് ഉണ്ടായിരുന്നത് ഒരാൾ ശിവദയായിരുന്നു. മൂന്നുപേരെയും മുണ്ടും ബ്ലൗസ് അണിഞ്ഞ് എംപി സാറിന്റെ മുന്നിൽ കൊണ്ടു നിർത്തി. അദ്ദേഹം ആണ് അർച്ചന മതി എന്ന് പറഞ്ഞതെന്നും താരം പറയുന്നത്.
അർച്ചനയ്ക്ക് ഒരുതരത്തിലും മലയാളം ശൈലി വഴങ്ങുന്നില്ലായിരുന്നു. ശ്രീദേവി എന്നൊരു ഗായികയാണ് ടബ്ബ് ചെയ്തത്. അവർ പാട്ടുപാടാൻ അവസരം ചോദിച്ചു വന്നതായിരുന്നു. ശബ്ദം ഇഷ്ടമായപ്പോൾ ടബ്ബ് ചെയ്യാൻ പറയുകയായിരുന്നു എന്നാണ് ലാൽ ജോസ് പറഞ്ഞത്. തൻറെ നായിക കഥാപാത്രങ്ങളിൽ ഏറ്റവും ഇഷ്ടം കുഞ്ഞുമാളുവിനോട് ആണ്. അത് എം ടി സാർ എഴുതിയ കഥാപാത്രം കൊണ്ട് മാത്രമല്ല. താൻ ജീവിച്ച പ്രദേശത്തുനിന്നുള്ള കഥാപാത്രമാണ് ഒരുപാട് കുഞ്ഞുമാളുമാരെ താൻ കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.