മലയാളം സിനിമയിലെ യുവതാരങ്ങളുടെ അച്ചടക്കമില്ലായ്മ വലിയ ചർച്ച വിഷയം ആയിരിക്കുകയാണ്. പ്രതിഫലം കൂട്ടി ചോദിക്കുക, സെറ്റിലെ മോശം പെരുമാറ്റം, ഷൂട്ടിംഗ് മുടങ്ങൽ തുടങ്ങിയ പല ആരോപണങ്ങളാണ് വരുന്നത്. ശ്രീനാഥ് ഭാസി, ഷയിൻ നിഗം തുടങ്ങിയവർ ഇതിൻറെ പേരിൽ വിലക്ക് നേരിടുകയാണ്. താര സംഘടനയായ അമ്മ, ഫെഫ്കോ ഉൾപ്പെടെയുള്ള സംഘടനകൾ ഇരുവരെയും തള്ളിപ്പറഞ്ഞു. വിവാദത്തിനിടെ നിർമ്മാതാക്കൾ പ്രൊഡക്ഷൻ കൺട്രോളർമാർ ഉൾപ്പെടെയുള്ളവർ താരങ്ങളുടെ അനാസ്ഥയെപ്പറ്റി വെളിപ്പെടുത്തലുകളും നടത്തി. ഇപ്പോഴിതാ നിലവിലെ പ്രശ്നങ്ങളെ കുറിച്ച് പ്രതികരിക്കുകയാണ് സംവിധായകൻ കമൽ. മുൻപും ഇത്തരത്തിലുള്ള വിവാദങ്ങൾ ഉണ്ടായിരുന്നു എന്നും ഇത് പ്രോത്സാഹിപ്പിക്കരുതെന്നും കമൽ വ്യക്തമാക്കി.
സംവിധായകനുള്ള പ്രാനിനിത്യം തിരിച്ചുവരണം എന്നും അപ്പോഴേ ഈ പ്രശ്നങ്ങൾ അവസാനിക്കുകയുള്ളൂ എന്നും കമൽ അഭിപ്രായപ്പെട്ടു. തൻറെ സിനിമയ്ക്കിടയിൽ ഉണ്ടായ ഒരു അനുഭവം കമൽ പങ്കുവെച്ചു. അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കമൽ. എൻറെ ഒരു സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോൾ ഉച്ചയ്ക്ക് ബ്രേക്ക് സമയത്ത് ആണ് ട്രോളി ട്രക്ക് സെറ്റിലെ വരാന്തയിൽ വെച്ചാണ് യൂണിയനിലെ പിള്ളേർ ഭക്ഷണം കഴിക്കാൻ വേണ്ടി പോയത്. അപ്പോൾ ഒരു താരം, വലിയ ഫീമെയിൽ താരമാണ്, പേരൊന്നും പറയുന്നില്ല. അവർ ഭക്ഷണം കഴിച്ചു കൈകഴുകുന്നത് വരാന്തയിലെ അറ്റത്ത് വന്നു നിന്നാണ്. അവരുടെ എച്ചിൽ ഒക്കെ ട്രോളിയിലാകും. ആദ്യദിവസം ലൈറ്റ് ബോയ് ഇത് കണ്ട് ക്യാമറമാനോട് പറഞ്ഞു. ക്യാമറമാൻ എന്നോട് പറഞ്ഞു.
അവരോട് അങ്ങനെ ഇത് പറയും നാളെയും ചെയ്യുമോ എന്ന് നോക്കാമെന്ന് ഞാൻ പറഞ്ഞു. അടുത്ത ദിവസവും അതുതന്നെ ആവർത്തിച്ചു. ഞാൻ അവരോട് പറഞ്ഞു ഇത് വേറൊരു സ്ഥലത്തേക്ക് മാറ്റിവയ്ക്കു എന്ന്. അവർക്ക് മാറ്റിവെക്കാൻ വേറെ സ്ഥലമില്ല. മൂന്നാമത്തെ ദിവസവും ഇത് ആവർത്തിച്ചു. ലൈറ്റ് ബോയ് താരത്തോട് പറഞ്ഞു, മാഡം ഇത് ചെയ്യരുത് എന്ന്. ഇത് ഞങ്ങളുടെ അന്നമാണെന്ന്. ആ താരം അവരോട് തട്ടിക്കയറി. ഇവർ പരാതിയുമായി ക്യാമറ മാന്റെ അടുത്ത് വന്നു. ഞാൻ അവരെ വിളിച്ചു സംസാരിച്ചു. ശരി സാർ ഇല്ല സർ എന്നവർ പറഞ്ഞു. അടുത്ത ദിവസം എന്തോ കാരണത്താൽ ഇവര് അവരോട് ഭയങ്കരമായി ഷൗട്ട് ചെയ്തു. നിങ്ങൾക്ക് വേണ്ടി ഞാൻ വീണ്ടും അഭിനയിക്കണോ എന്ന് ചോദിച്ചു. അപ്പോൾ ഞാനും ഇടപെട്ടു വീണ്ടും എടുക്കണോ വേണ്ടയോ എന്ന് ഞാൻ തീരുമാനിക്കും.
നിങ്ങൾ നിങ്ങളുടെ ജോലി ചെയ്യൂ എന്ന് പറയേണ്ടിവന്നു ഉറക്കെ എല്ലാവരുടെയും മുന്നിൽ വച്ച്. ഇത്ര സ്വാതന്ത്ര്യങ്ങൾ അമിത സ്വാതന്ത്ര്യം അല്ലേ പുതിയ തലമുറയല്ല തൊട്ടുമുൻപുള്ള തലമുറയാണ്. എല്ലാ തലമുറയിലും ഇത്തരം ആളുകൾ ഉണ്ടായിരുന്നു. പുതിയ തലമുറയിൽ കുറച്ചു കൂടുതലാണ്. നിലവിലെ പ്രശ്നങ്ങളിൽ കമലിനെ കൂടാതെ നിരവധിപേർ തങ്ങളുടെ അനുഭവകഥ പങ്കുവെച്ചിട്ടുണ്ട്. ഒരു നടൻ തന്നോട് മോശമായി സംസാരിച്ച സാഹചര്യം വരെ ഉണ്ടായിരുന്നു എന്ന് നിർമാതാവ് സാന്ദ്ര തോമസ് അടുത്തിടെ വ്യക്തമാക്കിയത്. യുവതലമുറയിലെ താരങ്ങളെ കൈകാര്യം ചെയ്യാൻ പലപ്പോഴും ബുദ്ധിമുട്ടാണ്.
പക്ഷേ അവർക്കിടയിലെ മത്സരങ്ങളും മാനസികാവസ്ഥകളും മനസ്സിലാക്കേണ്ടതുണ്ടെന്ന് സാന്ദ്ര തോമസ് പറഞ്ഞു. ഷെയിൻ നിഗത്തെ മാത്രം ലക്ഷ്യം വയ്ക്കുന്നത് ശരിയല്ലെന്നും സാന്ദ്ര തോമസ് അഭിപ്രായപ്പെട്ടു. ഷെയിൻ മാത്രമല്ല പ്രശ്നക്കാരൻ. മറ്റു നടന്മാർക്കെതിരെ താനും പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഇവ ഒതുക്കി തീർക്കുകയാണ് ഉണ്ടായത്. പറയുമ്പോൾ എല്ലാവരുടെയും പേര് പറയേണ്ടതുണ്ടെന്നും സാന്ദ്ര അഭിപ്രായപ്പെട്ടു. നടന്മാർ എഡിറ്റിംഗ് കാണണമെന്ന് ആവശ്യപ്പെടുന്നത് പുതിയ സംഭവമല്ല എന്നും സാന്ദ്ര അഭിപ്രായപ്പെട്ടു.