മലയാളി പ്രേക്ഷകർ അവരുടെ മിനി സ്ക്രീൻ താരങ്ങളെ കുറിച്ചുള്ള വിശേഷങ്ങളെ ഏറ്റെടുക്കാറുണ്ട്. മിനി സ്ക്രീൻ താരങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാണെങ്കിൽ പറയേണ്ട കാര്യമില്ല. അവരുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാതോർത്തിരിക്കാറുണ്ട്. എപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമാകുന്ന താരങ്ങളുടെ വിശേഷങ്ങൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ മലയാളികൾക്ക് വളരെയധികം സുപരിചിതയായ വ്യക്തിയാണ് നടി ലിൻറ്റു റോണി. മിനി സ്ക്രീനിലും സോഷ്യൽ മീഡിയയിലും ഒക്കെ സജീവമായ ലിൻറ്റുവിന്റെ വിശേഷങ്ങൾ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന ഒരു പതിവ് മുൻപും നമ്മൾ കണ്ടിട്ടുണ്ട്.
അത്തരത്തിലൊരു വിശേഷമാണ് ആരാധകർ ഇപ്പോൾ ആശംസകൾ സഹിതം ലിൻറ്റുവിനോട് ഒപ്പം പങ്കുവയ്ക്കുന്നത്. കഴിഞ്ഞദിവസമായിരുന്നു സോഷ്യൽ മീഡിയയിൽ ആരാധകർക്ക് വേണ്ടി ഒരു വിശേഷം പങ്കുവെച്ചത്. ഞാൻ ഗർഭിണിയാണ് എന്നുള്ള കാര്യമാണ് ആരാധകർക്കു വേണ്ടി പങ്കുവയ്ക്കുന്നത്. സ്വന്തം ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഭർത്താവ് എടുത്ത വീഡിയോ തന്നെയാണ് ലിന്റു പങ്കുവെച്ച് എത്തിയിരിക്കുന്നത്. 21 ആഴ്ച പിന്നിട്ടിരിക്കുന്നു എന്ന് ലിൻറ്റു ആരാധകരെ അറിയിച്ചിരിക്കുകയാണ്. പ്രഗ്നൻസി കിറ്റ് കൊണ്ട് പ്രഗ്നൻസി ടെസ്റ്റ് ചെയ്തതിനുശേഷം ഉള്ള വീഡിയോ തന്നെ താരം ഗർഭിണിയാണെന്ന് ആരാധകരോടൊപ്പം തന്നെയാണ് അറിയിക്കുന്നത്.
പുറത്തെടുക്കുമ്പോൾ തന്നെ ആദ്യം ലിൻറ്റു കരയുന്നതും നമുക്ക് കാണാം. സന്തോഷം കൊണ്ട് തന്നെ കണ്ണീരിൽ പൊതിഞ്ഞു നിൽക്കുകയാണ് ലിന്റുവും ഭർത്താവും. ലിൻറ്റുവിന്റെയും ഭർത്താവിന്റെയും സന്തോഷത്തോടൊപ്പം തന്നെ ആരാധകരും ആശംസകൾ അറിയിക്കുന്നു എന്നാണ് കുറിച്ചിരിക്കുന്നത്. നേരത്തെയും സോഷ്യൽ മീഡിയയിൽ ഇവരുടെ വിശേഷങ്ങൾ വൈറൽ ആകാറുണ്ട്. ലിന്റുവിൻറെ കാര്യങ്ങൾ പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ അതിവേഗമാണ് വൈറലാകുന്നത്. എല്ലാ കാര്യങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട് എന്നതും സത്യമാണ്.
പ്രശസ്ത സിനിമാ സീരിയൽ താരം തന്നെയാണ് ലിൻറ്റു റോണി. എന്നിരുന്നാലും സോഷ്യൽ മീഡിയയിലൂടെയാണ് താരത്തെ കൂടുതൽ മലയാളികൾക്ക് സുപരിചിതമായി മാറിയത്. എൻറെ സ്വന്തം കൂട്ടുകാരി, കായംകുളം കൊച്ചുണ്ണിയുടെ കൊച്ചുമകൻ, ഭാര്യ തുടങ്ങി നിരവധി ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള താരത്തിന് വലിയ പ്രേക്ഷക സ്വീകാര്യത തന്നെയാണ് മിനിസ്ക്രീൻ പ്രേക്ഷകർ നൽകാറുള്ളത്. വാടാമല്ലി, ഏഴാം സൂര്യൻ, ചങ്ക്സ്, ആദം ജോൺ എന്നിവയാണ് താരം അഭിനയിച്ച പ്രധാന ചിത്രങ്ങൾ. സോഷ്യൽ മീഡിയയിൽ ഇവരുടെ വിശേഷങ്ങൾ ഒക്കെ തന്നെ വളരെയധികം വൈറലാക്കുന്നതും താരത്തോടുള്ള സ്നേഹം കൊണ്ട് തന്നെയാണ്.