“ബ്രസീൽ ഫാൻ ആയ എൻറെ മുൻപിൽ ഇരുന്നുകൊണ്ടാണ് അർജൻറീന ഫാൻ ആയ അച്ഛൻറെയും മകളുടെയും ആഘോഷം. നെയ്മറിന്റെ കരച്ചിൽ ഒന്നും എൻറെ മുന്നിൽ നിന്നുകൊണ്ട് പോകുന്നത് പോലുമില്ല. പക്ഷേ എന്നിരുന്നാൽ കൂടി ഞാനും ആഗ്രഹിക്കുന്നുണ്ട് മെസ്സി ലോകകപ്പിന്റെ നെറുകയിൽ ചുംബിക്കുന്നത് കാണാനായി.” മലയാളികളുടെ പ്രിയ ഗായിക സിത്താര കഴിഞ്ഞദിവസം ഫുട്ബോൾ ഫൈനൽ കാണുന്നതിന്റെ വീഡിയോ ചിത്രീകരിച്ചു പോസ്റ്റ് ചെയ്ത് പറഞ്ഞ വാക്കുകളാണിത്.
സിത്താര മാത്രമല്ല വേറെ ഏത് ഫുട്ബോൾ ടീമിൻറെ ഒരു ഫാൻ ആണെന്ന് പറഞ്ഞാൽ കൂടിയും എല്ലാവരും ഒരുപോലെ ആഗ്രഹിച്ചിരുന്നു അർജൻറീനയുടെ ഈ ഒരു വിജയത്തിനായി. 1986 ജൂൺ 29ന് നടന്ന ലോകകപ്പ് ഫൈനലിൽ അർജൻറീന ജയിച്ച് ലോകകപ്പ് നേടിയതോടുകൂടിയാണ് മാറാഡോണ എന്ന് പറയുന്ന ഫുട്ബോൾ ഇതിഹാസത്തിൻ്റെ പിറവി എന്ന് തന്നെ പറയാം. അതിനുശേഷം ഇത്ര വർഷങ്ങളിൽ ഒരുപാട് പതാക വാഹകര്‍ വന്നെങ്കില്‍ കൂടിയും ആർക്കും നേടാൻ സാധിക്കാത്ത ഒരു വിജയമാണ് മെസ്സി അർജൻറീനക്ക് വേണ്ടി നേടി കൊടുത്തിരിക്കുന്നത്.
അതിന്റെ ആ ഒരു തിളക്കവും അല്ലെങ്കിൽ അതിന്റെ ഒരു ആവേശം എന്തായാലും അർജൻറീന ഫാൻസിന് കാണുമല്ലോ. പക്ഷേ അതുപോലെതന്നെ കഴിഞ്ഞദിവസം നടന്ന ഫൈനലിലും വേറൊരു ഇതിഹാസതാരം കൂടി പിറക്കാൻ വേണ്ടി നിൽക്കുകയാണെന്നുള്ള കാര്യം മനസ്സിലാവുകയാണ്. 23 വയസ്സുള്ള എംബാപ്പെ. അതുകൊണ്ട് മെസ്സി കഴിഞ്ഞാലും റൊണാൾഡോ പോയാലും നമുക്ക് അടുത്ത വരുന്ന ഒരു ഫുട്ബോൾ ഇതിഹാസം എംബാപ്പെ തന്നെയായിരിക്കും എന്ന് പറയാനുള്ള ഒരു പ്ലേ തന്നെയായിരുന്നു കഴിഞ്ഞദിവസം അരങ്ങേറിയത്.
എന്തായാലും വിജയാഘോഷങ്ങൾ ഇങ്ങനെ നടക്കുമ്പോൾ കീർത്തി സുരേഷ്, രജീഷ വിജയൻ, മമ്മൂക്ക, മോഹൻലാൽ അങ്ങനെ തുടങ്ങി എല്ലാ സെലിബ്രേറ്റുകളും ഇതിനൊപ്പമുണ്ട്. എന്തായാലും അതിനിടയ്ക്ക് ഈ ഒരു വീഡിയോ സിത്താരയുടെ ഈ വീഡിയോ ആണ് ആരാധകർ ഏറ്റെടുക്കുന്നത്.