മലയാളികൾക്ക് ഏറെ പ്രിയങ്കരയും സുപരിചിതയുമായ താരമാണ് നടി മീര ജാസ്മിൻ. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ മീര മലയാളികൾക്ക് എന്നും പ്രിയങ്കരിയാണ്. ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞുനിന്ന നടി ആയിരുന്നു മീരാ ജാസ്മിൻ. സൂത്രധാരൻ, രസതന്ത്രംz സ്വപ്നക്കൂട്, കസ്തൂരിമാൻ, അച്ചുവിന്റെ അമ്മ, മിന്നാമിന്നിക്കൂട്ടം, ഒരേക്കടൽ തുടങ്ങി നിരവധി സിനിമകളിലാണ് മീര ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. കുറെ വർഷങ്ങൾക്കുശേഷം സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ പിറന്ന ‘മകൾ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക്, സിനിമ ഇൻഡസ്ട്രിയിലേക്കും മീര ജാസ്മിൻ തിരിച്ചുവന്നത് മലയാളികൾ വളരെയധികം ആഘോഷിച്ചിരുന്നു.
ഇപ്പോൾ താരത്തിന്റെ ചില ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇടം നേടുന്നത്. സാരിയുടുത്ത് അതീവ സുന്ദരിയായി നിൽക്കുന്ന മീരയുടെ ചിത്രങ്ങളോടൊപ്പം തന്നെ മീരയുടെ കുടുംബത്തിലെ വിശേഷം കൂടി ആരാധകർ ഏറ്റെടുക്കുന്നു. മീരാ ജാസ്മിന്റെ സ്വന്തം സഹോദരി ജനി സൂസന്റെ മകൾ വിവാഹിതയായി എന്നുള്ള വാർത്തയാണ് പുറത്തുവരുന്നത്. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ഈ ചടങ്ങിൽ അധികം താരങ്ങളെ ഒന്നും ക്ഷണിച്ചിട്ടില്ലെങ്കിലും എത്തിയത് ദിലീപ് മാത്രമാണ്.
കാവ്യയെ കൂട്ടാതെ ദിലീപ് ആദ്യമായി എത്തിയ ചടങ്ങ് എന്ന് തന്നെ ഇതിനെ വ്യക്തമാക്കാം. മീരാ ജാസ്മിനുമായി കാവ്യയ്ക്ക് അടുത്ത ബന്ധമാണ്. എന്നിട്ടും കാവ്യാ എന്താണ് എത്താതിരുന്നത് എന്ന് ആരാധകർ ചോദിക്കുന്നുണ്ട്. പക്ഷേ മീരയുടെ ക്ഷണപ്രകാരം കൊച്ചിയിലേക്ക് ദിലീപ് വിവാഹ ചടങ്ങിന് പങ്കെടുക്കാൻ എത്തിയതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വരുന്ന വാർത്ത. വിവാഹ ചടങ്ങിൽ ഉടനീളം മീരാജാസ്മിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. സുന്ദരിയായിട്ടാണ് താരം ചിത്രങ്ങളിൽ നിൽക്കുന്നത്.
അതോടൊപ്പം ചടങ്ങിന് ദിലീപ് എത്തിയ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ അതീവ ശ്രദ്ധ നേടുന്നുണ്ട്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ച് നടന്ന റിസപ്ഷനിൽ ദിലീപ് അതിഥികളായി എത്തിയത് തന്നെയാണ് ഇന്നത്തെ പ്രധാനമായ വാർത്ത. വിവാഹ ചടങ്ങിന്റെ മനോഹരമായ ചിത്രങ്ങളെല്ലാം തന്നെയും സോഷ്യൽ മീഡിയയിൽ ഇടം നേടിയിരുന്നു. മീരാ ജാസ്മിനെ കുടുംബത്തോടൊപ്പം ഉള്ള ചിത്രങ്ങൾ ആദ്യമായി കണ്ടതിന്റെ സന്തോഷവും ആരാധകർ പങ്കുവെച്ചിരുന്നു. അന്നും ഇന്നും ഒരു മാറ്റവും ഇല്ലാത്ത ഒരാൾ തന്നെയാണ് മീരാജാസ്മിൻ എന്നാണ് ആരാധകർ പറയുന്നത്. കസ്തൂരിമാനിലെ മീരയെ തന്നെയാണ് ഇപ്പോഴും കാണാൻ സാധിക്കുന്നതെന്നും, ശരീരം നന്നായി സൂക്ഷിക്കുന്നു എന്നെല്ലാം കമൻറുകൾ വരുന്നുണ്ട്.