മലയാള സിനിമ ലോകത്തിൻറെ യൗവന കാലഘട്ടത്തിൽ നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങളിലൂടെ തിളങ്ങി മുൻനിര നായികമാരാണ് ശോഭനയും,രേവതിയും, സുഹാസിനിയും,ഖുശ്ബുവും.ഇവരെല്ലാം മലയാളികൾക്ക് എക്കാലവും ഓർത്തിരിക്കാൻ കഴിയുന്ന നൊസ്റ്റാൾജിക് കഥാപാത്രങ്ങളാണ് സമ്മാനിച്ചിട്ടുള്ളത്.അക്കാലത്ത് ഇന്ത്യൻ സിനിമ ലോകത്തെ തന്നെ തിരക്കുള്ള നായികമാരായിരുന്നു ഇവരെല്ലാം.എല്ലാത്തിലും ഉപരി ഇവർ നാലുപേരും വളരെ അടുത്ത സുഹൃത്തുക്കളും കൂടിയാണ്. ഇവരുടെയെല്ലാം വാർത്തകളും വിശേഷങ്ങളും അറിയാൻ മലയാളികൾ എന്നും താൽപര്യം പ്രകടിപ്പിച്ചിട്ടുള്ളവരാണ്.
ഇപ്പോഴിതാ സുഹാസിനിയുടെ ഭർത്താവും ഇന്ത്യൻ സിനിമ ലോകത്തെ തന്നെ മികച്ച സംവിധായകരിൽ ഒരാളുമായി മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൻറെ രണ്ടാം ഭാഗത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിന്റെ ചിത്രങ്ങളും വിശേഷങ്ങളും ആണ് ശ്രദ്ധ നേടുന്നത്.ഓഡിയോ ലോഞ്ച് ചടങ്ങിനായി ഒത്തുകൂടിയ ശോഭനയുടെയും, രേവതിയുടെയും,ഖുശ്ബുവിൻറെയും സുഹാസിനിയുടെയും ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുന്നത്.വളരെ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന ഈ നാല് പേരും ഇടയ്ക്കിടെ ഒത്തുകൂടാനും യാത്രകൾ നടത്താനും ശ്രമിക്കാറുണ്ട്.
പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗത്തിന്റെ ഓഡിയോ ലോഞ്ച് എന്നെയും അവിടെയുണ്ടായിരുന്നവരെയും വിസ്മയിപ്പിച്ചു. വർഷങ്ങളായി കണ്ടിട്ടില്ലാത്ത ചിലരെ കണ്ടുമുട്ടാനായി. ശോഭനക്കും അവളുടെ പ്രിയപ്പെട്ട മകൾ നാരായണിക്കും ഒപ്പം ചടങ്ങിനു പോകാൻ സാധിച്ചതിലുള്ള സന്തോഷം നടി രേവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.ലൈക്ക പ്രൊഡക്ഷൻസും മണിരത്നത്തിന്റെ മദ്രാസ് ടാക്കീസും ചേർന്ന് നിർമ്മാണം നിർവഹിക്കുന്ന ചിത്രത്തിൻറെ രണ്ടാം ഭാഗം ഏപ്രിൽ 28ന് ആണ് തിയേറ്ററുകളിൽ എത്തുക.ഇളങ്കോ കൃഷ്ണൻ രചന നിർവഹിച്ച് ശക്തിശ്രീ ഗോപാലൻ ആലപിച്ച ചിത്രത്തിലെ ‘അഗ നഗ’ എന്നൊരു ഗാനം നേരത്തെ പുറത്തു വിട്ടിരുന്നു.
കൂടാതെ കഴിഞ്ഞ ദിവസങ്ങളിൽ ബ്രഹ്മാണ്ഡ ചിത്രത്തിൻറെ ദൃശ്യഭംഗിയാർന്ന ഒരു ട്രെയിലറും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു.ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവൽ പൊന്നിയിൻ സെൽവനെ ആധാരമാക്കിയാണ് മണിരത്നം ഈ ബിഗ് ബജറ്റ് ചിത്രം ഒരുക്കിയത്.മലയാളം,തമിഴ്, ഹിന്ദി,തെലുങ്ക്,കന്നട എന്നിങ്ങനെ അഞ്ചു ഭാഷകളിലാണ് ആദ്യഭാഗം റിലീസ് ചെയ്തത്.രണ്ടാം ഭാഗവും അഞ്ചു ഭാഷകളിൽ തന്നെ ആണ് ഒരുങ്ങുക.ഐശ്വര്യ റായ്,വിക്രം,കാര്ത്തി,ജയം രവി,ജയറാം,തൃഷ,ഐശ്വര്യ ലക്ഷ്മി,ശരത് കുമാർ, പ്രഭു,പ്രകാശ് രാജ്,ലാൽ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നിരുന്നത്.