കൈനിറയെ സിനിമകളുമായി കരിയറിന്റെ മികച്ച സമയത്താണ് നടി നയൻതാര. സൂപ്പർസ്റ്റാർ സിനിമകളിലും സ്ത്രീ കേന്ദ്രീകൃത സിനിമകളും ഒരേപോലെ പരിഗണിക്കപ്പെടുന്ന നയൻതാര താരമൂല്യത്തിലും പ്രതിഫലത്തിലും മുൻപന്തിയിലാണ്. അഞ്ചു കോടി രൂപയാണ് ഒരു സിനിമയ്ക്ക് നയൻതാര കൈപ്പറ്റുന്ന പ്രതിഫലം തമിഴകത്തിൽ മറ്റെല്ലാ നടിമാരും പ്രതിഫലകാരത്തിൽ നയൻതാരയ്ക്ക് പിന്നിലാണ്. സൂപ്പർ സ്റ്റാറുകളുടെ നായിക എന്ന ലേബലിൽ നിന്നും നയൻതാര മാറിയിട്ട് വർഷങ്ങളായി. ഇന്നൊരു സിനിമയ്ക്ക് ഒറ്റയ്ക്ക് സമ്പാദിക്കുന്ന വിജയം ഉറപ്പു നൽകാനുള്ള താരമൂല്യം നയൻതാരക്കുണ്ട്.
അതേസമയം വിജയ്, രജനികാന്ത്, അജിത്ത് ഉൾപ്പെടെയുള്ള സൂപ്പർസ്റ്റാറുകളുടെ സിനിമകൾ പ്രാധാന്യം കുറഞ്ഞ വേഷങ്ങൾ ചെയ്യാൻ ഇപ്പോഴും നടി മടിക്കാറില്ല. ഒപ്പം അഭിനയിച്ച നടന്മാരിൽ ചുരുക്കം ചിലരുടേതായ അടുത്ത സൗഹൃദം നയൻതാരക്കുള്ളു. നടൻ ആര്യ നയൻതാരയുടെ അടുത്ത സുഹൃത്താണ്. നയൻതാരയെ കുറിച്ച് ആര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു തമിഴ് ചാനൽ നൽകിയ അഭിമുഖത്തിലാണ് ആര്യ നടിയെ കുറിച്ച് പരാമർശിച്ചത്. ഒരു ലോങ്ങ് ഡ്രൈവിംഗ് ഒപ്പം കൂട്ടാൻ താല്പര്യമുള്ള നടി ആരെന്ന് അഭിമുഖത്തിൽ ചോദ്യം വന്നു. നയൻതാരയുടെ പേരാണ് ആര്യ പറഞ്ഞത്. പക്ഷേ നയൻതാരയുടെ കൂടെ ഡ്രൈവിങ്ങിന് പോകുന്നവർ കാർ ഓടിക്കേണ്ടിവരും. കാരണം നടിക്ക് ഡ്രൈവിംഗ് അറിയില്ലെന്നും ആര്യ തമാശയോടെ പറഞ്ഞു. നയൻതാരയ്ക്ക് ഒപ്പം അഭിനയിച്ചതിന്റെ ഓർമ്മകളും ആര്യ പങ്കുവെച്ചു.
നയൻതാര തൻറെ അടുത്ത സുഹൃത്താണ്. സിനിമയിൽ നിന്നും ഇടവേള എടുത്ത് വീണ്ടും ആത്മവിശ്വാസത്തോടെ തിരിച്ചു വരിക എന്നത് എളുപ്പമല്ല. ചിലപ്പോൾ ഹീറോകൾക്ക് സാധിച്ചേക്കും പക്ഷേ നായികന്മാർക്ക് അത് പറ്റാറില്ല. പക്ഷേ നയൻതാര ഇന്ന് നമ്പർവൺ ആണ്. നയൻതാരയുടെ ആത്മാർത്ഥതയും വാശിയും അഭിനന്ദാർഹമാണെന്ന് ആര്യ അഭിപ്രായപ്പെട്ടു. ഇടവേള എടുത്തു പോയപ്പോൾ നയൻതാരയെ എല്ലാവരും മറന്നു ഒരു ഘട്ടത്തിൽ അവർക്ക് തിരിച്ചു വരാൻ തോന്നി.
ആ സമയത്താണ് രാജാറാണിയുടെ സ്ക്രിപ്റ്റ് കേൾക്കുന്നത്. കഥ ഇഷ്ടപ്പെട്ട നടി സിനിമ ചെയ്യുകയായിരുന്നു എന്നും ആര്യ ഓർത്തു. 2013ലാണ് ആര്യയും നയൻതാരയും ഒരുമിച്ച് അഭിനയിച്ച രാജാറാണി റിലീസ് ചെയ്യുന്നത്. വൻ ഹിറ്റായ സിനിമയിൽ ഇരുവരുടെയും കെമിസ്ട്രിയും ശ്രദ്ധിക്കപ്പെട്ടു.