നമ്മുടെ പല്ല് പോലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും പരിപാലിക്കേണ്ടതുമാണ് മോണയുടെ ആരോഗ്യം. വൃത്തിയുള്ള പല്ലുകളാണ് ഉള്ളതെങ്കിൽ മോണിയും നല്ല ആരോഗ്യത്തോടെ ഇരിക്കും. പല്ലുകളുടെ ആരോഗ്യം നല്ല രീതിയിൽ ആണെങ്കിൽ നല്ല വൃത്തിയുള്ള വായയും നമുക്ക് ഉണ്ടായിരിക്കും. ഇതിലൂടെ വായനാറ്റവും ഒഴിവാക്കാം. മോണകളിൽ കുടുങ്ങിയിരിക്കുന്ന ഭക്ഷണങ്ങൾ നീക്കുന്നതിനും പല്ലുകൾ ആരോഗ്യത്തോടെ സൂക്ഷിക്കുന്നതിനും ആണ് ദിനവും പല്ലുതേക്കണം എന്ന് പറയുന്നത്. ദിവസത്തിൽ ഒരുനേരമെങ്കിലും തീർച്ചയായും പല്ല് തേച്ചിരിക്കണം.
നല്ല രീതിയിൽ ബ്രഷ് ഉപയോഗിച്ച് പല്ല് തേക്കുമ്പോൾ മോണക്കിടിയിലും പല്ലുകൾക്കിടയിലും ബാക്കിനിൽക്കുന്ന ഭക്ഷണവിശിഷ്ടങ്ങൾ നീക്കം ചെയ്യാനായി സാധിക്കും. മോണുകളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന രീതിയിലുള്ള ആഹാരപദാർത്ഥങ്ങൾ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. എപ്പോഴും ശരീരത്തെ ഹൈഡ്രേറ്റഡ് ആക്കി വയ്ക്കേണ്ടത് ഏറ്റവും അത്യാവശ്യമാണ്. വായ വരണ്ടു പോകാതെ എപ്പോഴും വെള്ളത്തിൻറെ അംശം വായിൽ നിലനിർത്തേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്.
ഇതിനായി നന്നായി വെള്ളം കുടിച്ച് ഉമിനീർ ഉൽപാദനം കൂട്ടണം. പല്ല് സംബന്ധമായ രോഗങ്ങൾ തുടക്കത്തിൽ തന്നെ കണ്ടെത്തി അതിനെ ചികിത്സ നൽകേണ്ടത് ഏറ്റവും അത്യാവശ്യമായ കാര്യമാണ്. അല്ലാത്തപക്ഷം അത് വലിയ രോഗങ്ങളിലേക്ക് ചെന്നു പെടും. പല്ലിന്റെയും മോണയുടെയും ആരോഗ്യം നിലനിർത്തുന്നതിനായി ഒഴിവാക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പുകവലി.
പുകവലിക്കുന്നതിൽ മൂലം പല്ലിന്റെയും മോണയുടെയും ആരോഗ്യം നശിക്കുകയും വായനാറ്റം കൂടാൻ ഇട വരുകയും പല്ലിൻറെ നിറം നഷ്ടപ്പെടുകയും ചെയ്യും. ഇടയ്ക്കിടയ്ക്ക് ഒരു ദന്തഡോക്ടറെ കണ്ട് പല്ലിൻറെ ആരോഗ്യസ്ഥിതി പരിശോധിക്കേണ്ടതും അത്യാവശ്യമാണ്.