സോഷ്യൽ മീഡിയയിൽ വൈറലായ നിരവധി താര ദമ്പതിമാരുണ്ട്. അവർക്കിടയിൽ വ്യത്യസ്തമായ വീഡിയോകളിലൂടെ ശ്രദ്ധ നേടിയ രണ്ടുപേരാണ് പ്രദീപും മിനിയും. ഒരുപക്ഷേ ഈ പേരുകൾ പറഞ്ഞാൽ നമുക്ക് മനസ്സിലാകണമെന്നില്ല. എന്നാൽ പോളി കപ്പിൾസ് എന്ന പേരിൽ തമിഴ് മലയാളം ഭാഷകളിലെ വ്യത്യസ്തതകളുമായി രസകരമായ വീഡിയോ ഇറക്കുന്ന ദമ്പതികൾ എന്നു പറഞ്ഞാൽ പെട്ടെന്ന് പിടികിട്ടും. സോഷ്യൽ മീഡിയ പ്രണയിക്കുന്ന മലയാളികൾ ഒരിക്കലെങ്കിലും ഇവരുടെ വീഡിയോ കണ്ടിട്ടും ആസ്വദിച്ചിട്ടും ഉണ്ടാവുകയും ചെയ്യും. ഇപ്പോഴിതാ തങ്ങളുടെ കുഞ്ഞു ജീവിതത്തിലേക്ക് ഒരു കുഞ്ഞുവാവയെ കൂടി കാത്തിരിക്കുകയാണ് ഇരുവരും.
അതിനിടയിലാണ് ഇവരുടെ പ്രണയ ദാമ്പത്യ കഥയും പുറത്തുവരുന്നത്. പ്രദീപ് തമിഴ്നാട്ടുകാരനും മിനി തനി നാടൻ മലയാളി പെൺകുട്ടിയും ആണ്. ഇരുവരും പ്രണയിച്ച് ഒന്നായവരാണ്. തമിഴ് ടിവി റിയാലിറ്റി ഷോകളുടെ ഭാഗമായിരുന്നു പ്രദീപ്. ഒരു സുഹൃത്തിൻറെ കല്യാണത്തിൽ പങ്കെടുക്കാൻ എത്തവേ ആണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. തമിഴ്നാട്ടിൽ ആയിരുന്നു മിനി ഏറെ കാലം ജോലി ചെയ്തിരുന്നത്. ഒരു സുഹൃത്തിന്റെ കല്യാണത്തിൽ പങ്കെടുക്കുവാൻ എത്തിയത്. അതിനിടയിലാണ് പ്രദീപിന്റെയും മിനിയുടെയും കണ്ടുമുട്ടൽ നടക്കുന്നത്. ട്രഡീഷണൽ വേഷത്തിൽ കൂട്ടുകാർക്കൊപ്പം കല്യാണം അടിച്ചുപൊളിക്കുന്നത് ഇടയിലാണ് പ്രദീപ് വിവാഹത്തിന് ഡാൻസ് ചെയ്യുന്നത് മിനി കാണുന്നത്.
അപ്പോഴാണ് ആദ്യമായി പ്രദീപിനെ ശ്രദ്ധിച്ചതും. പ്രദീപിന്റെ ഉയരവും ഡാൻസ് പെർഫോമൻസും എല്ലാം കണ്ടപ്പോൾ ഒറ്റനോട്ടത്തിൽ മിനിക്ക് ഇഷ്ടം തോന്നുകയായിരുന്നു. ഒരു തമിഴ് ഹീറോ ലുക്കിൽ തിളങ്ങിയ പ്രദീപ് അതിനു മുൻപേ തന്നെ മിനിയേയും ശ്രദ്ധിച്ചിരുന്നു. സുഹൃത്തുക്കളോട് ചോദിച്ച ആദ്യം തന്നെ മിനിയുടെ കാര്യങ്ങളെല്ലാം പ്രദീപ് ചോദിച്ചറിഞ്ഞ മനസ്സിലാക്കി വെച്ചിരുന്നു. എല്ലാം കഴിഞ്ഞിട്ട് വീട്ടിൽ പോകാൻ വണ്ടിയിൽ കയറിയപ്പോൾ പ്രദീപ് ഡ്രൈവർ സീറ്റിൽ ഇരിക്കുന്നു. അന്നുതന്നെ ഇരുവരും മൊബൈൽ നമ്പറും പരസ്പരം കൈമാറിയിരുന്നു. നമ്പർ കിട്ടിയതോടെ സംസാരവും തുടങ്ങി. തന്നെ ഇട്ടിട്ടു പോകുമോ എന്ന പേടിയുണ്ടായിരുന്നു മിനിക്ക്. എങ്കിലും പ്രദീപിനൊപ്പം ഒരുപാട് കംഫർട്ട് ആയിരുന്നു തുടക്കം മുതലേ മിനി.
മാമാ എന്ന് തന്നെയാണ് പ്രദീപിനെ അന്നും വിളിച്ചിരുന്നത്. പ്രൊപോസൽ ഒന്നും ഇരുവരുടെയും ലൈഫിൽ ഉണ്ടായിട്ടില്ല എങ്കിലും എനിക്ക് നിന്നെ ഇഷ്ടമായി ഞാൻ നിന്റെ വീട്ടിൽ വന്നു പറയാം ഞാൻ എൻറെ വീട്ടിൽ പറയാം എന്ന് പ്രദീപ് പറഞ്ഞത് ഷോക്കായി പോവുകയായിരുന്നു മിനിക്ക്. മിനി തന്റെ ജീവിതത്തിൽ ഏറ്റവും അധികം പ്രാധാന്യം നൽകിയിരുന്നത് അമ്മയ്ക്കാണ്. അതുകൊണ്ടുതന്നെ അമ്മയോട് പ്രദീപിനെ കുറിച്ച് സംസാരിച്ചിരുന്നു. തമിഴ്നാട്ടിൽ ജോലി ചെയ്യാൻ പോയ മകൾ ഒറ്റയ്ക്കാണല്ലോ എന്നോർത്ത് ടെൻഷനടിച്ച അമ്മയ്ക്ക് പ്രദീപ് ഒപ്പമുള്ളതായിരുന്നു ആശ്വാസമേകിയത്. ആ സമയത്താണ് പ്രദീപിന്റെ വീട്ടിൽ നിന്നും വളരെ വേഗം വിവാഹം നടത്തുവാൻ വേണ്ടി പറയുന്നത്. അങ്ങനെ മിനിയും വീട്ടിൽ വിവരം പറഞ്ഞു.
അങ്ങനെ പ്രദീപും അമ്മയും സംസാരിച്ചു തുടങ്ങിയപ്പോൾ തന്നെ അവർ ഒന്നായി. എന്തിനും ഏതിനും പ്രദീപ് മതിയെന്നായി. അങ്ങനെ രണ്ടു കുടുംബവും തമ്മിൽ കാണുന്ന ദിവസം എത്തി. ഭാഷയും കൾച്ചറും എല്ലാം വ്യത്യാസമുണ്ട് എന്നിരുന്നാലും എല്ലാവരും തമ്മിൽ വലിയ സന്തോഷത്തോടെ സ്നേഹത്തോടെ വീട് കാണാൻ വന്നു. എല്ലാം കഴിഞ്ഞിട്ട് എപ്പോൾ വിവാഹം എന്നായി പ്രദീപിന്റെ വീട്ടുകാർ എന്നാൽ മിനിയുടെ അമ്മ കുറച്ചു ഗ്യാപ്പ് ചോദിച്ചു അങ്ങനെ വിവാഹം മൂന്ന് നാല് മാസത്തിനുള്ളിൽ നടത്തുകയും ചെയ്തു. ഇപ്പോൾ ഇങ്ങനെയൊരു മരുമകനെ കിട്ടിയതിൽ മിനിയുടെ കുടുംബം പ്രത്യേകിച്ചും അമ്മ ഭയങ്കര ഹാപ്പിയാണ്. ഇപ്പോൾ ഒരു പുതിയ ഒരു അംഗത്തെ കൂടി വരവേൽക്കുവാൻ ഒരുങ്ങുകയാണ് ഈ താര ദമ്പതികൾ.