ഏകദേശം നാലു വർഷത്തെ ഇടവേളക്ക് ശേഷം ബോളിവുഡ് താരം ഷാരൂഖാൻ വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്. പത്താൻ, ഡങ്കി, ജവാൻ തുടങ്ങിയവയാണ് താരത്തിന്റെതായി പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രങ്ങൾ. പത്താൻ ഉടൻ തന്നെ തിയേറ്ററുകളിൽ റിലീസ് ചെയ്യും. ഡങ്കിയുടെയും ജവാന്റെയും ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
ഇപ്പോഴത്തെ സിനിമയിൽ നിന്നും ഇത്രയും നാൾ ഇടവേളയെടുത്തതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് താരം തന്നെ. ഡെങ്കി ചിത്രത്തിൻറെ ചിത്രീകരണത്തിനായി സൗദി അറേബ്യയിൽ ആയിരുന്ന ഷാരൂഖ് റെഡ് സി ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വന്നപ്പോഴാണ് താൻ ഇടവേള എടുത്തതിന്റെ കാരണം വ്യക്തമാക്കിയത്. തൻറെ സിനിമകളുടെ പരാജയങ്ങൾ എല്ലാം മറിച്ച് മറ്റൊന്നാണ് സിനിമയിൽ നിന്നും ഇടവേള എടുക്കാനുള്ള യഥാർത്ഥ കാരണം.
തന്റെ മക്കൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനുള്ള തൻറെ ആഗ്രഹമാണ് ഇടവേളയ്ക്ക് തുടക്കം കുറിച്ചത്. നിരന്തരമുള്ള ഷൂട്ടിംഗ് കാരണം അതൊക്കെ ഉപേക്ഷിച്ച് അമേരിക്കയിൽ പഠിക്കുന്ന മക്കളെ കാണാൻ പോകാൻ പറ്റാതെയായി എന്നും താരം പറഞ്ഞു. മക്കളിൽ അധികം ശ്രദ്ധ ചെലുത്താൻ പറ്റാത്തതിനാൽ മനപ്പൂർവ്വം ഒരു ഇടവേള എടുക്കുകയായിരുന്നു. കോവിഡ് കാലത്താണ് യേശുരാജ് ഫിലിംസ് ഒരുക്കുന്ന സ്പൈ ആക്ഷൻ ചിത്രമായ പത്താൻ എന്ന സിനിമ ഷാരൂഖ് ഏറ്റെടുക്കുന്നത്.
താരത്തിന്റെ ജീവിതത്തിലെ ആദ്യത്തെ ആക്ഷൻ ചിത്രമായിരിക്കും ഇത്. താരം എപ്പോഴും സ്വീറ്റ് ലവ് സ്റ്റോറികൾ, സോഷ്യൽ ഡ്രാമകൾ, നെഗറ്റീവ് കഥാപാത്രങ്ങൾ എന്നിവ ചെയ്തിട്ടുണ്ടെങ്കിലും ആരും ആക്ഷൻ സിനിമയുമായി സമീപിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഹോളിവുഡിലെ മിഷൻ ഇംപോസിബിൾ പോലുള്ള സിനിമകളാണ് തൻറെ ആഗ്രഹമെന്നും താരം കൂട്ടിച്ചേർത്തു.
സിനിമ റിലീസ് ചെയ്യാനുള്ള ഓ ടി ടി പ്ലാറ്റ്ഫോമുകളെ കുറിച്ചും ആളുകൾ അവരുടെ ഹാൻഡ്ഹെൽഡ് ഉപകരണങ്ങളിൽ സിനിമകൾ കാണുന്നത് എങ്ങനെയാണെന്നതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇനി തുടർന്ന് സിനിമയിൽ സജീവമാകാനാണ് തൻറെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്രയും നാൾ സിനിമയിൽ നിന്നും ഇടവേളയെടുത്തപ്പോൾ ആരാധകർ കല്ല് ഒന്ന് വിഷമിച്ചു എങ്കിലും അതിനു പിന്നിലെ കാരണമറിഞ്ഞപ്പോൾ എല്ലാവരും താരത്തെ അഭിനന്ദിക്കുകയാണ്.