മലയാളി പ്രേക്ഷകർക്ക് ചിരപരിചിതമായ മുഖമാണ് നടൻ രഞ്ജിത് മുൻഷിയുടേത്. ഇപ്പോൾ സീരിയലുകളിൽ ആണ് രഞ്ജിത്ത് സജീവമായിട്ടുള്ളത്. വിനയൻ സംവിധാനം ചെയ്ത 19 ആം നൂറ്റാണ്ട് ആണ് രഞ്ജിത്ത് അഭിനയിച്ച തിയേറ്ററുകളിൽ എത്തിയ സിനിമ. നടൻ എന്നതിലുപരി ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ് താരം. സിനിമയിലും അഭിനയത്തിലും കൂടുതൽ അവസരങ്ങൾ കണ്ടെത്താൻ വേണ്ടി ഇപ്പോൾ എറണാകുളത്താണ് രഞ്ജിത്തിന്റെ താമസം. ബിഗ് ബോസ് മലയാളം സീസൺ ഫൈവ് തുടങ്ങാൻ പോകുന്നു എന്ന അറിയിപ്പ് വന്നത് മുതൽ പ്രെടിക്ഷൻ ലിസ്റ്റിൽ ഉണ്ടായിരുന്ന ഒരു പേര് രഞ്ജിത്തിന്റെത് ആയിരുന്നു. ഇപ്പോഴിതാ സ്വന്തം അച്ഛനെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. അച്ഛൻറെ പീഡനമുറകൾ അങ്ങേയറ്റം ആയിരുന്നുവെന്നും അച്ഛൻ വണ്ടി ഇടിച്ചു മരിക്കാൻ പ്രാർത്ഥിച്ചിട്ടുള്ള മകനാണ് താനെന്നുമാണ് രഞ്ജിത്ത് നൽകിയ അഭിമുഖത്തിൽ പറയുന്നത്.
എൻറെ അച്ഛൻ എന്നെ ഒരുപാട് നെഗറ്റീവ് ആയി ഇൻഫ്ലുവൻസ് ചെയ്ത ഒരാളാണ്. എന്നെ ഒരുപാട് ദ്രോഹിച്ചിട്ടുണ്ട്. പീഡനമുറകൾ അങ്ങേയറ്റം ആയിരുന്നു. നാടക റിഹേഴ്സലിന് പോയതാണെന്ന് അറിഞ്ഞാൽ പിന്നെ ഭക്ഷണം പോലും തരില്ല. വീട്ടിലും കയറ്റില്ല. അദ്ദേഹം പട്ടാളത്തിൽ നിന്നും റിട്ടയേഡ് ആയ വ്യക്തി ആയതുകൊണ്ട് ആ തരത്തിൽ ഒരു പട്ടാള ചിട്ടയുണ്ട്. അദ്ദേഹം വെച്ചൊരു സാധനം സ്ഥാനം തെറ്റിയിരിക്കുന്നത് കണ്ടാൽ കൈയിൽ കിട്ടുന്നത് വെച്ചടിക്കും. പണ്ട് അച്ഛനെ പേടിച്ച് ആണ് ഞാൻ ജീവിച്ചിരുന്നെങ്കിൽ ഇന്ന് മക്കളെ പേടിച്ച് ആണ് ജീവിക്കുന്നത്. ഇന്ന് മക്കൾ എന്നെ അടിക്കും. എനിക്കൊരു റോൾ മോഡൽ ഇല്ല. എല്ലാവരിൽ നിന്നും നല്ലത് എടുക്കുന്ന ആളാണ്. ഒരാളെ മാത്രം റോൾ മോഡൽ ആയി വെച്ചിട്ടില്ല. കുറെ നാളുകളായി ഇപ്പോൾ ആങ്കറിംഗ് ചെയ്തിട്ട്. കോവിഡ് സമയത്ത് ലോട്ടറി വരെ വിറ്റിട്ടുണ്ട്. ലോട്ടറി സ്റ്റാൾ എടുത്ത് കച്ചവടം നടത്തി.
അന്ന് പലർക്കും ലോട്ടറി അടിച്ചു പലതവണ കമ്മീഷനും കിട്ടിയിട്ടുണ്ട്. ഹൃദയത്തോട് ചേർത്ത് നിർത്താൻ പറ്റുന്ന ഒരു സുഹൃത്തിനെ എനിക്ക് മീഡിയയിൽ നിന്നും കിട്ടിയിട്ടില്ല. പിന്നെ എനിക്ക് നെഗറ്റീവ് തരുന്ന തരത്തിൽ എന്തെങ്കിലും ആരെങ്കിലും ചെയ്താൽ എനിക്ക് ഇഷ്ടമല്ലാത്തവരെ ഞാൻ അപ്പോൾ തന്നെ കട്ട് ചെയ്യും. അവരുടെ മൊബൈൽ നമ്പർ വരെ ഞാൻ ഡിലീറ്റ് ചെയ്യും. അടുത്തിടെ മമ്മൂട്ടിയെയും മോഹൻലാലിനെയും നേരിൽ കണ്ട അനുഭവം താരം പങ്കുവെച്ചത് വൈറലായിരുന്നു. മോഹൻലാലാണോ മമ്മൂട്ടിയാണോ നല്ല നടൻ എന്ന് ആരെങ്കിലും ചോദിച്ചാൽ മമ്മൂട്ടിയാണ് എന്ന് താൻ പറയുമെന്നും രഞ്ജിത്ത് പറഞ്ഞിരുന്നു. കമ്മത്ത് ആൻഡ് കമ്മത്ത് ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചാണ് ആദ്യമായി മമ്മൂട്ടിയെ പരിചയപ്പെടുന്നത്. അന്ന് അദ്ദേഹത്തോട് എന്നെ പരിചയപ്പെടുത്തിയത് ഏഷ്യാനെറ്റിന്റെ ഒരു പ്രതിനിധിയായിരുന്നു.
കണ്ടപ്പോഴേ അദ്ദേഹം വളരെ മാന്യമായി എന്നോട് പെരുമാറി. ആദ്യമേ ഷെയ്ക്ക് ഹാൻഡ് തന്നതിന് ശേഷമാണ് അദ്ദേഹം എന്നോട് സംസാരിക്കുകയും പ്രോഗ്രാമിന്റെ വിശേഷങ്ങൾ ചോദിക്കുകയും ചെയ്തത്. അദ്ദേഹത്തെ കാണാൻ ചെല്ലുമ്പോൾ ഷൂട്ടിംഗ് സൈറ്റിൽ നിന്ന് വീണ പൂക്കൾ എൻറെ തലമുടിയിൽ ഉണ്ടായിരുന്നു. അത് കണ്ട ഉടനെ അദ്ദേഹമാണ് എടുത്തു കളഞ്ഞത്. അദ്ദേഹം തലയിൽ കൈവെച്ച് അനുഗ്രഹിച്ച അനുഭവമായിരുന്നു. എന്നാൽ മോഹൻലാലിൻറെ അടുത്തുനിന്ന് എനിക്ക് ലഭിച്ചത് നേരെ മറിച്ചായിരുന്നു. ഒരുനാൾ വരും ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചാണ് മോഹൻലാലിനെ പരിചയപ്പെടുന്നത്. അദ്ദേഹത്തിൻറെ അടുത്ത് പരിചയപ്പെടാൻ ചെല്ലുമ്പോൾ അദ്ദേഹം സ്ക്രിപ്റ്റ് വായിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്തി കൊടുത്തിട്ടും ഒരു നോട്ടം മാത്രമല്ല അദ്ദേഹം ഒന്നും സംസാരിക്കുകയോ പേരുപോലും ചോദിക്കുകയോ ചെയ്തില്ല. ആളുകൾക്ക് എപ്പോഴും ഇടപെടാൻ നല്ലത് മമ്മൂട്ടിയാണ് എന്ന് അദ്ദേഹം നമുക്കൊരു പരിഗണന നൽകുമെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.