മലയാളികൾക്ക് ഇപ്പോൾ സിനിമയിലൂടെ വളരെയധികം സുപരിചിതയായ വ്യക്തിയാണ് നടി ശ്രീലക്ഷ്മി. ഭൂരിഭാഗം സിനിമകളിലും അമ്മ വേഷങ്ങളിലൂടെ താരം എത്തി ഇപ്പോൾ മലയാള സിനിമയിൽ ഒരു സജീവ സാന്നിധ്യമായി മാറിക്കഴിഞ്ഞു. ഇപ്പോൾ ഏതൊരു ചിത്രം എടുത്തു നോക്കിയാലും കഴിഞ്ഞ കുറച്ചു കാലങ്ങൾ ശ്രീലക്ഷ്മിയുടെ കൊയ്ത്ത് തന്നെയായിരുന്നു. നിരവധി നല്ല കഥാപാത്രങ്ങളും ശ്രദ്ധിക്കുന്ന കഥാപാത്രങ്ങളുമാണ് ശ്രീലക്ഷ്മിയുടെ കരിയറിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി മലയാള സിനിമ നൽകിയത്. മലയാളം പ്രേക്ഷകർക്ക് സുപരിചിതയായി മാറി ശ്രീലക്ഷ്മി.
സിനിമയിലും സീരിയലിലും ഒരുപോലെ സജീവമാണ് താരം. 90കളിൽ സിനിമയിലൂടെ ആയിരുന്നു ശ്രീലക്ഷ്മി അഭിനയ ലോകത്ത് എത്തിയത്. നിരവധി സിനിമകളുടെ ഭാഗമായി നടി പിന്നീട് അഭിനയത്തിൽ നിന്നും ഒരു ഇടവേള എടുത്തു. കുറച്ചു വർഷങ്ങൾക്ക് ഡാൻസ് സ്കൂൾ നടത്തി ഡാൻസ് ടീച്ചർ ആയി മാറി. പിന്നാലെ കുറച്ചു വർഷങ്ങൾക്കു മുൻപ് നടി വീണ്ടും അഭിനയത്തിലേക്ക് സജീവമായി. അഭിനേത്രി എന്നതിലുപരി മികച്ച നർത്തകി കൂടിയായ ശ്രീലക്ഷ്മി പലപ്പോഴും പല ഡാൻസ് പരിപാടികളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം വരെ താരത്തിന് ലഭിച്ചിട്ടുണ്ട്.
ജീവിതത്തെക്കുറിച്ചും താരത്തിന്റെ ദാമ്പത്യത്തെക്കുറിച്ചും ഒക്കെ തന്നെയും ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നു. അടുത്തിടെ പുറത്തിറങ്ങിയ കൊത്ത്z തീർപ്പ്, തട്ടാശ്ശേരി കൂട്ടം തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിൽ ശ്രീലക്ഷ്മിയെത്തി. ഇപ്പോഴിതാ തൻറെ വിവാഹത്തെക്കുറിച്ച് കുടുംബത്തെക്കുറിച്ചും ആണ് മനസ്സ് തുറക്കുന്നത്. 17 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശ്രീലക്ഷ്മി അഭിനയത്തിലേക്ക് തിരിച്ചുവന്നത്. വിവാഹശേഷം ഭർത്താവിനൊപ്പം ദുബായിൽ ആയിരുന്നു നടി. വടക്കൻ സെൽഫിലൂടെയാണ് തിരിച്ചുവരുന്നത് നടത്തിയത്.
തിരിച്ചുവരവിൽ നിറയെ സിനിമകൾ ലഭിക്കുന്നുണ്ട് എന്നും പണ്ടത്തെപ്പോലെ കഥാപാത്രങ്ങൾ ലഭിക്കുന്നില്ല എന്നും താരം പറയുന്നുണ്ട്. കൊത്ത് സിനിമയിലെ അമ്മിണിയെച്ചി എന്ന കഥാപാത്രമാണ് അടുത്തിടെ ലഭിച്ചതിൽ ഏറ്റവും മികച്ചത് എന്ന് താരം പറയുന്നുണ്ട്. അത്രയേറെ ബോൾഡും സ്ട്രോങ്ങുമായ ഒരു കഥാപാത്രം തന്നെയായിരുന്നു കൊത്ത് എന്ന സിനിമയിലെ അമ്മിണി എന്ന കഥാപാത്രം. ഇനി സിനിമ ചെയ്യുന്നില്ല എന്ന് ഉറപ്പിച്ചിട്ടാണ് ദുബായിലേക്ക് പോയത്. ആ സമയത്ത് സിനിമ ഉപേക്ഷിച്ചു പോയതിനെ നഷ്ടബോധം ഒന്നും തോന്നിയിരുന്നില്ല. പ്രണയ വിവാഹമായിരുന്നു. എങ്ങനെയെങ്കിലും കല്യാണം കഴിച്ച് ഓടി പോയാൽ മതി എന്നായിരുന്നു.
കുടുംബ സുഹൃത്തുക്കൾ ആയിരുന്നു വീട്ടുകാരോട് പറഞ്ഞിട്ട് നടക്കുന്നില്ല എന്ന് കണ്ടപ്പോഴായിരുന്നു തീരുമാനം. പുള്ളി ഇറങ്ങി ചെല്ലാൻ പറഞ്ഞു ഇറങ്ങി പോവുകയായിരുന്നു. മഞ്ജുവിന്റെയും ദിലീപിന്റെയും വിവാഹ ദിവസമായിരുന്നു ഞങ്ങളുടെ വിവാഹം. അതുകൊണ്ട് ആ വാർത്തയിൽ ഞങ്ങളുടെ വിവാഹ വാര്ത്ത മുങ്ങിപ്പോയി. മൂത്ത മകൻ വലുതായപ്പോൾ സിനിമയിലേക്ക് മടങ്ങി വന്നാലോ എന്ന് ചിന്തിച്ചു. പക്ഷേ അപ്പോൾ രണ്ടാമത് ഗർഭിണിയായി. ഇളയ മകൻ സ്പെഷ്യൽ ആണ് 10 ,12 വർഷം അവനുവേണ്ടി മാറ്റിവയ്ക്കേണ്ടി വന്നു. എങ്കിലും അഭിനയവും നൃത്തവും ഒക്കെ ഞാൻ തുടരുന്നുണ്ടായിരുന്നു. പിന്നീട് മകൻറെ ചികിത്സയ്ക്കായി നാട്ടിൽ വന്ന് സെറ്റിൽ ആകാമെന്ന് ശ്രീലക്ഷ്മി കരുതുകയും അതാണ് ജീവിതത്തിലെ മാറ്റങ്ങൾ ഉണ്ടാക്കുകയും ചെയ്തതെന്ന് കൂട്ടിച്ചേർക്കുന്നു.
കഴിഞ്ഞ ആറുവർഷമായി സന്തോഷം സംതൃപ്തി നൽകുന്നത് സിനിമ അഭിനയം തന്നെയാണ്. മോന്റെ കാര്യങ്ങളും മറ്റുമെല്ലാം ഉത്തരവാദിത്തങ്ങളും വരുമ്പോൾ മാനസികമായി തളർന്നുപോകും. ആ സമയത്ത് ആശ്വാസം തരുന്നത് നൃത്തവും അഭിനയവും ആണ്. സ്റ്റേജിൽ പെർഫോം ചെയ്യുമ്പോൾ കിട്ടുന്ന സന്തോഷം മറ്റെന്ത് ചെയ്താലും കിട്ടില്ലെന്ന് ശ്രീലക്ഷ്മി പറയുന്നു. ജീവിതത്തിൽ പലതരം പ്രതിസന്ധികളിലൂടെ കടന്നു പോകേണ്ടി വന്നിട്ടുണ്ട്. ഒരുപാട് എതിർപ്പുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഇങ്ങനെയുള്ള കുഞ്ഞിനെ ഇട്ടിട്ട് അഭിനയിക്കാൻ നടക്കുന്നു എന്നായിരുന്നു പലരും കുറ്റപ്പെടുത്തിയിരുന്നത്. അതൊന്നും ഞാൻ ഗൗനിക്കുന്നില്ല. എൻറെ ഉത്തരവാദിത്വങ്ങളെ തീർത്തിട്ടാണ് ഞാൻ അഭിനയിക്കാൻ പോകുന്നത്. ഒരിക്കലും ഞാൻ എന്റെ മക്കളെ തനിച്ചാക്കിയിട്ടില്ല. അങ്ങനെ ആകുകയും ഇല്ല. ഇങ്ങനെയെല്ലാമാണ് ശ്രീലക്ഷ്മി തന്റെ ജീവിതത്തെക്കുറിച്ച് ആരാധകരുമായി പങ്കുവെക്കുന്നത്.