ഒരുപിടി ചിത്രങ്ങളിലൂടെ തമിഴ് സിനിമ രംഗത്ത് മുൻനിര നായകന്മാരുടെ സ്ഥാനത്തേക്ക് ഉയർന്ന താരമാണ് വിഷ്ണു വിശാൽ.തെന്നിന്ത്യൻ സിനിമാലോകത്തെ തന്നെ ഏറ്റവും വലിയ ത്രില്ലർ ഹിറ്റുകളിൽ ഒന്നായിരുന്നു വിഷ്ണു വിശാലിന്റെ രാക്ഷസൻ എന്ന ചിത്രം.ത്രില്ലർ സിനിമകൾക്ക് പുതിയൊരു മാതൃക തന്നെയാണ് ചിത്രം ഉണ്ടാക്കിയത്.ഇപ്പോഴിതാ വിഷ്ണു വിശാലിന്റെ കഴിഞ്ഞവർഷം റിലീസ് ചെയ്ത എഫ്ഐആർ എന്ന ചിത്രത്തിൻറെ രണ്ടാം ഭാഗം വരുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.ഈ വാർത്ത വിഷ്ണു വിശാൽ തന്നെയാണ് അറിയിച്ചത്.
മനു ആനന്ദ് സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണമായിരുന്നു തിയേറ്ററുകളിൽ നിന്ന് നേടിയെടുത്തത്.മലയാളത്തിൽ നിന്ന് മഞ്ജിമ മോഹനായിരുന്നു മറ്റൊരു പ്രധാന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിച്ചത്.മനു ആനന്ദിന്റെ സംവിധാനത്തില്‍ പ്രിൻസ് പിക്ചേഴ്സ് നിര്‍മിക്കുന്ന പുതിയ ഒരു പ്രൊജക്റ്റ് പ്രഖ്യാപിച്ചിട്ടുണ്ട്.ഇത് എഫ്ഐആര്‍ 2 ആണ് എന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.വിവി സ്റ്റുഡിയോസിന്റെ ബാനറിൽ വിഷ്ണു വിശാൽ,ശുബ്ര,ആര്യൻ രമേശ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
അരുൾ വിൻസൻറ് ഛായാഗ്രഹണം നിർമ്മിച്ച ചിത്രത്തിൻറെ എഡിറ്റിംഗ് പ്രസന്ന ജികെ ആണ്. അശ്വന്ത് ആണ് ചിത്രത്തിൻറെ സംഗീതസംവിധാനം നിർവഹിച്ചത്.ഐഐടി മദ്രാസിൽ നിന്ന് ഗോൾഡ് മെഡൽ നേടിയ ഇർഫാൻ അഹമ്മദിനെ കഥയാണ് എഫ്ഐആർ പറയുന്നത്.മതപരമായ വേർതിരിവുകളാൽ ജോലിയൊന്നും ലഭിക്കാതെ അലയുന്ന ഇർഫാന്റെ ജീവിതത്തിൽ പെട്ടെന്ന് ഉണ്ടാകുന്ന ഒരു സംഭവവും അതിനെ തുടർന്ന് നടക്കുന്ന കാര്യങ്ങളുമാണ് ചിത്രത്തിൻറെ പ്രധാന പ്രമേയം.റെബ മോണിക്ക ജോൺ ആണ് ചിത്രത്തിലെ നായിക.
ചെല്ലാ അയ്യാവുവിൻറെ സംവിധാനത്തിൽ ഒരുങ്ങിയ വിഷ്ണു വിശാലിന്റെ ഏറ്റവും പുതിയ ചിത്രം ഗാട്ടാഗുസ്തി ഗ്രാമീണ മേഖലയെ കേന്ദ്രീകരിച്ചുള്ള ഒരു സ്പോർട്സ് ഡ്രാമയാണ്.മലയാളികളുടെ പ്രിയതാരം ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക.മികച്ച പ്രതികരണങ്ങൾ ആയിരുന്നു ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും നേടിയെടുക്കാൻ ആയത്.റിച്ചാര്‍ഡ് എം നാഥൻ ഛായാഗ്രാഹണം നിര്‍വഹിച്ച ചിത്രത്തിൻറെ സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകരൻ ആണ്.ഡിസംബര്‍ രണ്ടിനാണ് ചിത്രം തിയറ്ററുകളിലെത്തിയത്.ധനുഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിഷ്ണു വിശാൽ അടുത്തതായി എത്തുന്നത് എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.