ഒരുപിടി ചിത്രങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തെന്നിന്ത്യൻ സിനിമാലോകത്തെ എണ്ണം പറഞ്ഞ നായികമാരിൽ ഒരാളായി മാറിയ താരമാണ് സായി പല്ലവി.പ്രേമത്തിലെ മലർ മിസ്സ് ആയിട്ടാണ് മലയാളികൾ സായിപല്ലവിയെ നെഞ്ചോട് ചേർത്തത്. സായിപല്ലവിയുടെ കരിയറിൽ പ്രേമം എന്ന ചിത്രത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്.ഇപ്പോൾ തമിഴിലും തെലുങ്കിലും ഒക്കെ നിരവധി ആരാധകരുള്ള തിരക്കുള്ള താരമാണ് സായിപല്ലവി.
കുടുംബത്തോടൊപ്പം ഉള്ള ചിത്രങ്ങളും മറ്റും താരം സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുണ്ട്.സിനിമ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞു സായി പല്ലവി കുടുംബത്തോടൊപ്പം നടത്തിയ യാത്രയ്ക്കിടെ പകർത്തിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ഒരു വെള്ളച്ചാട്ടത്തിൽ സായിപല്ലവിയും അച്ഛനും അമ്മയും സഹോദരിയും ചേർന്ന് ഉല്ലസിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്.കുടുംബത്തോടൊപ്പം ഏറെ സന്തോഷത്തോടെയാണ് താരം വെള്ളച്ചാട്ടത്തിലെ കുളി ആസ്വദിക്കുന്നത്.
അടുത്തിടെ കുടുംബത്തോടൊപ്പം നീലഗിരിയിലെ പരമ്പരാഗത ഉത്സവമായ ഹേതായ് അമ്മ ഫെസ്റ്റിവലിൽ സായ് പല്ലവി പങ്കെടുത്തതിന്റെ ചിത്രങ്ങളും വൈറലായിരുന്നു.ചിത്രത്തിൽ പരമ്പരാഗത രീതിയിലുള്ള വസ്ത്രങ്ങളാണ് ഏറെ സുന്ദരിയയായാണ് സായിപല്ലവി പ്രത്യക്ഷപ്പെട്ടത്. വിരാടപർവ്വം,ഗാർഗി എന്നിവയാണ് സായി പല്ലവിയുടെ അവസാനം റിലീസ് ചെയ്ത ചിത്രങ്ങൾ.എഴുത്തുകാരനും കവിയുമായ വേണു ഉഡുഗുല സംവിധാനം ചെയ്ത വിരാട പര്വത്തിൽ റാണദഗുബാട്ടി ആണ് സായിപല്ലവിയുടെ നായകൻ.
നക്സൽ വിപ്ലവം നയിക്കുന്ന നായകനോട് പ്രണയം തോന്നുന്ന നായികയും നായകനൊപ്പം നക്സൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതുമാണ് ചിത്രത്തിൻറെ പ്രധാന പ്രമേയം.ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്ത് സായി പല്ലവി കേന്ദ്ര കഥാപാത്രത്തിലെത്തിയ ഗാർഗി കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമത്തെ ഗൗരവമായി സമീപിക്കുന്ന സിനിമയാണ്.പരിചിതമായ പ്രമേയത്തെ അതിഗംഭീര പ്രകടനത്തിലൂടെ മികച്ച കാഴ്ചാനുഭവമാക്കുകയാണ് ഗാർഗിയിലൂടെ സായ്പല്ലവി.