മലയാളികൾക്ക് അവരുടെ സ്വീകരണ മുറിയിൽ എന്നും എത്തുന്ന താരങ്ങളെക്കുറിച്ച് അറിയാൻ വളരെയധികം ഇഷ്ടമാണ്. സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ച ചെയ്യപ്പെടുന്ന ആൾക്കാർ തന്നെയാണ് മിനിസ്ക്രീൻ താരങ്ങൾ. മിനി സ്ക്രീൻ പ്രേക്ഷകർക്ക് അവരെക്കുറിച്ച് അറിയാനും അവരുടെ വീട്ടിലെ വിശേഷങ്ങളെക്കുറിച്ച് ചോദിക്കാനും ഒക്കെ വളരെയധികം ഇഷ്ടമാണ്. ആ ഇഷ്ടം അവർ കാണിക്കാറുണ്ട്. വില്ലനായോ വില്ലത്തി എത്തുന്ന കഥാപാത്രങ്ങളെ മലയാളികളിൽ ഏറ്റെടുക്കുന്നതും പുത്തരിയൊന്നുമല്ല. ആശകുശലേ പെണ്ണുണ്ടോ എന്ന കിടിലൻ ഗാനത്തോട് കൂടി പുറത്തിറങ്ങിയ ഒരു സൂപ്പർ ഹിറ്റ് സീരിയൽ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു.
മിന്നുകെട്ട് എന്നായിരുന്നു സീരിയലിന്റെ പേര്. ഇന്ന് മലയാളികൾ അതിനെക്കുറിച്ച് മറന്നിട്ടില്ല എന്ന് നമുക്ക് അക്ഷരാർത്ഥത്തിൽ പറയാനും സാധിക്കും. മിന്നുകെട്ട് സീരിയലിനെ കുറിച്ച് ചോദിച്ചാൽ തന്നെ ആരാധകർക്കൊക്കെ വലിയ ഇഷ്ടമാണ്. അന്നത്തെ വലിയൊരു ഹിറ്റ് സീരിയൽ തന്നെയാണ് മിന്നുകെട്ട്. ഈ പാട്ടിലൂടെ മലയാളി പ്രക്ഷ പ്രിയപ്പെട്ട നടിയായി മാറിയ ആളാണ് സരിത. വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത് സരിത കുറച്ചുകാലം മുൻപ് ജനപ്രിയ പരമ്പരയായ മൗനരാഗത്തിൽ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുകയായിരുന്നു. എന്നാൽ പരമ്പരയിൽ നിന്നും താരം പിന്മാറി. ശേഷം ബീന ആൻറണി ആണ് താരത്തിന് പകരം ഇപ്പോൾ സാരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
എന്നാൽ വീണ്ടും മിനിസ്ക്രീനിലേക്ക് തിരിച്ചുവന്നിരിക്കുന്നു. അതും സ്വാന്തനത്തിലൂടെ. ടെലിവിഷൻ പ്രേക്ഷകരുടെ മനം കവരുന്ന പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. അടുത്തിടെയാണ് സരിതയുടെ ലച്ചു അപ്പച്ചി എന്ന കഥാപാത്രം സീരിയൽ രംഗപ്രവേശം ചെയ്തത്. വർഷങ്ങളായി അഭിനയ രംഗത്തുള്ള താരമാണ് സരിത. ഇതിനു മുന്നേയും തകർപ്പൻ നെഗറ്റീവ് റോളുകളിൽ അഭിനയിച്ചിരുന്ന സരിത പിന്നീട് കോമഡി വേഷങ്ങളിലും കോമഡി പരിപാടികളിലും പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഏഷ്യാനെറ്റ് തന്നെ മൗനരാഗം എന്ന പരമ്പരയിൽ ശാരി എന്ന കഥാപാത്രത്തെ സരിത അവതരിപ്പിച്ചിരുന്നു എന്നാൽ കോവിഡ് വന്നതിനെ തുടർന്ന് പരമ്പരയിൽ നിന്നും പിന്മാറുകയായിരുന്നു.
20 വർഷത്തിലേറെയായി അഭിനയിരംഗത്തുള്ള സരിത മിന്നുകെട്ട് എന്ന സീരിയലിലെ ടൈറ്റിൽ സോങ്ങിൽ നൃത്തം ചെയ്തതിലൂടെയാണ് പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയത്. കൊച്ചി സ്വദേശിയായ മലയാളികളുടെ പ്രിയതാരം സരിതയ്ക്ക് സ്വന്തമായൊരു ബ്യൂട്ടിപാർലറും ഉണ്ട്. അഭിനയത്തിന് ബിസിനസിന് പുറമേ സ്വന്തമായി തുടങ്ങിയ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരോട് സ്ഥിര വിശേഷങ്ങൾ പങ്കിടാറുണ്ട്. 20 വർഷങ്ങൾക്കിപ്പുറം താരത്തിന്റെ രൂപത്തിലും ഭാവത്തിലും ഒരു മാറ്റവും സംഭവിച്ചിട്ടില്ലല്ലോ എന്ന് പലപ്പോഴും പ്രേക്ഷകർ ചോദിക്കാറുണ്ടെന്ന് സരിത തുറന്നു പറഞ്ഞിരുന്നു. സ്വന്തമായി ബ്യൂട്ടിപാർലർ ഉണ്ടെങ്കിൽ പോലും ഷൂട്ടിന് വേണ്ടി അല്ലാതെ മേക്കപ്പ് ഒന്നും അധികമായി ഉപയോഗിക്കാത്ത വ്യക്തിയാണ് താനൊന്ന് സരിത പറഞ്ഞിട്ടുണ്ട്. താരത്തിന്റെ മകൻ കൃഷ്ണമൂർത്തിയും ഇതിനകം തന്നെ സീരിയലുകളിൽ അഭിനയിച്ചു കഴിഞ്ഞു.