മലയാളികൾക്ക് വളരെയധികം സുപരിചിതയായ വ്യക്തിയാണ് മമ്ത മോഹൻദാസ്. ബോൾഡ് കഥാപാത്രങ്ങളിലൂടെ എപ്പോഴും തൻറെ ശൈലി കഥാപാത്രങ്ങളിൽ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നും മുഖ്യധാരയിലേക്ക് ഉയർന്നു വന്ന ഒരു സെലിബ്രേറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ആണ് രഞ്ജു രഞ്ജിമാർ. കഴിഞ്ഞദിവസം രഞ്ജു മമ്തയ്ക്ക് മേക്കപ്പ് ചെയ്തു കൊടുത്തതിനു ശേഷം വീഡിയോ പങ്കുവെച്ചിരുന്നു. ചെയ്യുന്ന എല്ലാ മേക്കപ്പ് വർക്കുകളുടെയും വീഡിയോസ് രഞ്ജു പങ്കുവെക്കാറുണ്ട്. അതിലൂടെ തന്നെയാണ് ആരാധകരെ വിശേഷങ്ങൾ ഏറ്റെടുക്കുന്നത്.
എന്നാൽ കഴിഞ്ഞ ദിവസം മംതയുടെ ചിത്രങ്ങൾ വന്നപ്പോൾ ആരാധകർക്ക് ചെറിയ വിഷമം വന്നു. അതീവ സുന്ദരിയായി പുഞ്ചിരിയോടെ തന്നെ എല്ലാത്തിനെയും അതിജീവിക്കുന്ന മമ്തയെ കാണുമ്പോൾ സങ്കടം തോന്നുന്നു എന്ന് ആരാധകർ പറയുന്നു. പോരാഞ്ഞിട്ട് പണ്ടത്തെയും കാളും താരം മെലിഞ്ഞു പോയി ക്ഷീണിച്ചു പോയി എന്ന് ആരാധകർ കുറിക്കുന്നു. സിനിമ ലോകത്തെ നിരവധി പേരുമായി രഞ്ജുവിന് സൗഹൃദമുണ്ട്. കഴിഞ്ഞദിവസം ഒരു ജ്വല്ലറിയുടെ ഉദ്ഘാടനത്തിന് വേണ്ടി മംമ്ത എത്തിയപ്പോൾ ചെയ്ത മേക്കപ്പിനെ കുറിച്ച് ആയിരുന്നു രഞ്ജു വീഡിയോയിൽ പങ്കുവെച്ചിരുന്നത്.
ഇൻസ്റ്റഗ്രാമിൽ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോംസിലും രഞ്ജു രഞ്ജിമാർ സജീവമാണ്. ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം അതിവേഗം വൈറൽ ആകാറുണ്ട്. ഈ ഡ്രസ്സിൽ മമ്മൂസ് സുന്ദരി ആയിട്ടുണ്ട് എന്ന അടിക്കുറിപ്പോടെയാണ് രഞ്ജു ചിത്രങ്ങൾ പങ്കുവെച്ചത്. ഒരു ജ്വല്ലറി കടയിൽ മമത പോയപ്പോൾ ഉള്ള രണ്ട് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. മംമ്ത മോഹൻദാസ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചാവിഷയമായി മാറുന്നു.
ഒരു പുതിയ അസുഖത്തെ നേരിടുകയാണെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. അതിൻറെ കൂടിയ അവസ്ഥയിലൂടെ താരം കടന്നു പോകുന്നതുകൊണ്ടുതന്നെ താരത്തിനു വേണ്ടി പ്രാർത്ഥിക്കുകയാണ് ആരാധകർ. ക്യാൻസർ എന്ന രോഗത്തെ പലതവണ അതിജീവിച്ച വലിയ ഒരു താരം തന്നെയാണ് മംമ്ത. താരം എന്നതിനേക്കാൾ അതിജീവിത എന്നുതന്നെ പറയാം.