കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ആലീസ് ക്രിസ്റ്റി. ഏഷ്യാനെറ്റിലെ കടമുറ്റത്ത് കത്തനാർ എന്ന പരമ്പരയിലൂടെ ബാലതാരമായി സീരിയൽ രംഗത്ത് തുടക്കം കുറിച്ചു. ഇപ്പോൾ യൂട്യൂബ് ചാനലിലൂടെ സുപരിചിതയാണ്. അതുകൊണ്ടുതന്നെ ഭർത്താവ് സജിനും സുപരിചിതനാണ്. ഈ ഇടയ്ക്കാണ് ഇവരുടെ ചാനൽ ഹാക്ക് ചെയ്യപ്പെട്ട വിവരവും അത് കഴിഞ്ഞ ചാനൽ തിരിച്ചുകിട്ടിയ വിവരങ്ങളും പുറത്തുവന്നത്. ആലീസിന്റെ വിവാഹസമയത്ത് ആണ് ആലീസ് യൂട്യൂബ് ചാനൽ തുടങ്ങിയത്.
തന്റെ വിവാഹ വീഡിയോയും ഹൽദി വീഡിയോയും ഒക്കെ ആയിരുന്നു ആലീസ് ആദ്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. പിന്നാലെയാണ് ഇതിനെല്ലാം സപ്പോർട്ട് ചെയ്തുകൊണ്ട് സജിനും ആലീസിന്റെ കൂടെ കൂടിയത്. ഇപ്പോൾ ഇവർക്ക് വിവാഹത്തിനുശേഷം വലിയൊരു സന്തോഷ വാർത്തയാണ് പുറത്തുവരുന്നത്. ഇപ്പോൾ വിവാഹത്തിനുശേഷം ആദ്യത്തെ സന്തോഷവാർത്ത എന്നുതന്നെ പറയാം. ഇവരുടെ ചാനൽ വണ്‍ മില്യൺ ആയ സന്തോഷ വാർത്തയാണ് ഇരുവരും പങ്കുവെക്കുന്നത്.
വൺ മില്യൺ സബ്സ്ക്രൈബ്സുമായി ആലീസ് ക്രിസ്റ്റിയുടെ ചാനൽ മുന്നേറുകയാണ്. അതിന്റെ സന്തോഷം തന്നെയാണ് വിവാഹം കഴിഞ്ഞ് ഒരു വർഷമായപ്പോൾ ഇവർ പങ്കുവെക്കുന്നത്. ഒരു വർഷത്തിനുള്ളിൽ ചാനൽ ഒരു മില്യൺ സബ്സ്ക്രൈബറിൽ എത്തിക്കുക എന്നത് വലിയ ഒരു കടമയാണെന്ന് ആരാധകർ തന്നെ പറയുന്നു. സന്തോഷവാർത്ത അറിയിച്ച് എത്തിയ ആലീസിന് ഒരുപാട് ആശംസകള്‍ നേർന്ന് ആരാധകരും പ്രിയതാരങ്ങളും എത്തുന്നുണ്ട്.
ഭർത്താവിന് ഒപ്പം താരം ആഘോഷിക്കാൻ ഒരുങ്ങുകയാണ്. വലിയ ഒരു ചെലവ് തന്നെയാണ് ആരാധകർക്കും മറ്റു ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വേണ്ടി ആലീസ് ഒരുക്കിയിരിക്കുന്നത്. തങ്ങളുടെ സന്തോഷത്തിൽ പങ്കുചേരാൻ പെന്തുകൾക്കും അടുത്ത സുഹൃത്തുക്കൾക്കും വേണ്ടി വലിയ പാർട്ടി തന്നെയാണ് പ്രശസ്തമായ ഹോട്ടലിൽ ആലീസ് ക്രിസ്റ്റയും സജിനും ഒരുക്കിയിരിക്കുന്നത്. പാർട്ടിയിലെ കേക്ക് ഉൾപ്പെടെ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഏഷ്യാനെറ്റ് ലെ കടമുറ്റത്ത് കത്തനാർ എന്ന പരമ്പരയിലൂടെ ബാലതാരമായി സീരിയൽ രംഗത്ത് തുടക്കം കുറിച്ച് താരം ഇപ്പോൾ സീരിയലിൽ വളരെ മികച്ച വേഷങ്ങളിൽ കൈകാര്യം ചെയ്യുന്ന ഒരാളായി മാറി. പിന്നീട് ഒന്നിന് പിറകെ ഒന്നായി സീരിയലിൽ സജീവമാവുകയായിരുന്നു. ഇപ്പോൾ സി കേരളം സംപ്രേഷണം ചെയ്യുന്ന മിസിസ് ഹിറ്റ്ലർ എന്ന പരമ്പരയിലാണ് താരം അഭിനയിക്കുന്നത്. പ്രിയ എന്ന കഥാപാത്രമാണ് ആലീസ് എത്തുന്നത്.