മലയാളി കേട്ടിട്ടും കേട്ടിട്ടും മടുക്കാത്ത ഒരു ശബ്ദം തന്നെയാണ് ഗാനഗന്ധർവ്വൻ യേശുദാസിന്റെത്. മറിച്ച് ഒരു പേര് പറയാൻ കഴിയാത്ത വിധം പതിറ്റാണ്ടുകളായി മലയാളികളുടെ സ്വന്തമാണ് ഈ പാട്ടുകാരൻ. ഈ പാട്ടിൻറെ വിസ്മയത്തിന് കഴിഞ്ഞ ദിവസമായിരുന്നു 83 വയസ്സ് തികഞ്ഞത്. അതിൻറെ പേരിൽ തന്നെ ചില ഗായകന്മാർ എല്ലാരും ഒരുമിച്ച് ചേർന്ന് ഒരു വലിയ ട്രിബ്യൂട്ട് തന്നെ നൽകിയിരുന്നു. അദ്ദേഹത്തിൻറെ മകനാണ് വിജയ് യേശുദാസ്.
വിജയ് യേശുദാസിന്റെ പേരിൽ ധാരാളം വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ഉണ്ടെങ്കിലും ഗാനഗന്ധർവന്റെ മകൻ എന്നൊരു ബഹുമാനം അദ്ദേഹത്തിന് ഇന്ന് സോഷ്യൽ മീഡിയ നൽകുന്നുണ്ട്. തന്റെ കുടുംബത്തെക്കുറിച്ച് യേശുദാസിന്റെ പ്രിയ പത്നി പ്രഭ യേശുദാസ് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. വിവാഹത്തിനുമുൻപ് തന്നെ ദാസേട്ടന്റെ അമ്മയെയും അച്ഛനെയും അറിയാം എന്നാണ് പറഞ്ഞത്. പതിനാറാം വയസ്സിൽ തലം താലപ്പൊലി എടുക്കാൻ വന്ന പെൺകുട്ടി വിജയുടെ പെണ്ണായി വീട്ടിലെത്തിയ മരുമകളെ കുറിച്ചും പറയുന്നുണ്ട്.
ഞങ്ങൾക്ക് പെൺമക്കൾ ഇല്ലാത്ത സങ്കടം മാറിയത് ആദ്യം ദർശനയിലൂടെയാണ്. ആ കുടുംബത്തെ ഞങ്ങൾക്ക് നേരത്തെ അറിയാം. മോളുടെ പതിനാറാം വയസ്സിലാണ് ഞങ്ങൾ മോളെ കാണുന്നത്. ഒരു പ്രോഗ്രാമിന് താലപ്പൊലി എടുക്കാൻ വന്നപ്പോഴാണ് പരിചയപ്പെടുന്നത്. പിന്നെ അവൾ ഞങ്ങളുടെ മകളായി മാറി. വിജയുടെ പെണ്ണായി വീട്ടിലേക്ക് വന്നു. വിശാലിന്റെ ഭാര്യ വിനയയും വിശാലും അമേരിക്കയിലാണ്. രണ്ടു മരുമക്കളും ഹിന്ദുക്കൾ ആണെങ്കിലും ആരും മതം മാറിയിട്ടില്ല.
അതിനായി ആരും അവരെ നിർബന്ധിച്ചിട്ടുമില്ല. എല്ലാ മതങ്ങളെയും ബഹുമാനിക്കണം എന്നാണ് എൻറെ അച്ഛനും അമ്മയും പഠിപ്പിച്ചത്. ദാസേട്ടന്റെ അപ്പച്ചനും അദ്ദേഹത്തെ പഠിപ്പിച്ചതും അങ്ങനെ തന്നെയാണ്. മൂകാംബിക ശബരിമല ഭക്തനാണ് അദ്ദേഹം. പ്രണയിച്ച് വിവാഹിതരായവരാണ് വിജയ് യേശുദാസ് ദർശനയും. ഇരുവരുടെയും വിവാഹ ജീവിതത്തിൽ താളപ്പിഴകൾ സംഭവിച്ചിട്ടുണ്ട്. അത് എൻറെ വ്യക്തി ജീവിതത്തെ കുറച്ചൊക്കെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ അതെല്ലാം അതിന്റെ രീതിയിൽ അങ്ങനെ മുന്നോട്ടു പോവുകയാണ്.
മക്കളുടെ കാര്യത്തിൽ അച്ഛനമ്മ എന്ന നിലയിൽ ഞങ്ങൾ എപ്പോഴും ഒരുമിച്ചായിരിക്കും. അവരുടെ വിവാഹ ബന്ധത്തെ കുറിച്ചുള്ള പല കാര്യങ്ങളും സോഷ്യൽ മീഡിയയിൽ ഇടക്കൊക്കെ ചർച്ച ചെയ്യപ്പെടാറുണ്ട്. പ്രണയ വിവാഹത്തിലെ താളപ്പിഴകൾ തന്നെ ബാധിച്ചിരുന്നു എന്ന് മുൻപും വിജയ് വളരെ വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട്. ഗായകനായി മാത്രമല്ല അഭിനേതാവായും ശ്രദ്ധ നേടിയ താരമാണ് വിജയ്. 21 വർഷത്തെ പാട്ട് ജീവിതത്തെക്കുറിച്ചും ഭാവി പരിപാടികളെ കുറിച്ചും ഒക്കെ തന്നെ താരം സംസാരിക്കാറുണ്ട്. ഈ ഇടയ്ക്ക് താരം ഒരു ഷോയിൽ എത്തിയപ്പോൾ ആയിരുന്നു തൻറെ കലാജീവിതത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും വിജയ് മനസ്സ് തുറന്നത്.