മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഗോപി സുന്ദർ. ഒരു സംഗീതസംവിധായകൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തിലെ നിരവധി സൂപ്പർ ഹിറ്റ് സിനിമകൾക്ക് ഇദ്ദേഹം ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട്. അതെല്ലാം തന്നെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടവയുമാണ്. ഇപ്പോഴും ഇദ്ദേഹം സിനിമയിൽ സജീവമാണെങ്കിലും മലയാളത്തിനു പുറമെയുള്ള ഭാഷകളിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതേസമയം വ്യക്തി ജീവിതത്തിൽ ഏറെ വിമർശനങ്ങൾ നേരിടേണ്ടിവന്ന താരങ്ങളിൽ ഒരാളാണ് ഇദ്ദേഹവും.
ഭാര്യയും കുട്ടികളും ഉള്ളപ്പോൾ തന്നെയായിരുന്നു ഇദ്ദേഹം അഭയ കിരൺമയി എന്ന ഗായികയുമായി റിലേഷൻഷിപ്പിൽ ആയത് എന്നത് വളരെയധികം വിമർശനത്തിന് ഇര വെച്ചിരുന്നു. ഇപ്പോൾ തരം കുട്ടിക്കാലത്ത് ഉള്ള ഒരു ചിത്രം പങ്കുവച്ചതിനടിയിൽ ഒരാൾ കമൻറ് ചെയ്തപ്പോൾ അതിന് തക്കതായ മറുപടി കൊടുത്തതാണ് വൈറൽ ആയിരിക്കുന്നത്. കുട്ടിക്കാലത്ത് തബല വായിക്കുന്ന ഒരു ചിത്രമാണ് ഗോപി സുന്ദർ പങ്കുവെച്ചിരിക്കുന്നത്. അതിന്റെ താഴെ ഒരു വ്യക്തി രണ്ട് തബല ഉണ്ടല്ലോ എന്ന് കളിയാക്കി കൊണ്ടുള്ള കമന്റ് വന്നതിന് തക്കതായ മറുപടി കൊടുത്തിരിക്കുകയാണ് ഗോപി സുന്ദർ.
ആദ്യം നീ പോയി ഒരു തബലയുടെ ഫോട്ടോയെങ്കിലും കണ്ടുപിടിക്ക് എന്ന് പറഞ്ഞുകൊണ്ട് ചിരിച്ചുകൊണ്ടുള്ള കമൻറ് ആണ് ഇപ്പോൾ ഗോപി സുന്ദർ ഇതിന് കമൻറ് ആയി പങ്കുവെച്ചിരിക്കുന്നത്. രണ്ട് തബല ഉണ്ടല്ലോ എന്ന് ഉദ്ദേശിച്ചിരിക്കുന്നത് ഗോപി സുന്ദറിൻ്റെ റിലേഷൻഷിപ്പുകളെ ആണെന്ന് എല്ലാവർക്കും മനസ്സിലായി. എന്നാൽ ഇതിന് കലക്കൻ മറുപടി നൽകി ഗോപി സുന്ദർ രംഗത്തെത്തിയതോടെ ഈ കമന്റിന്റെ കോമഡി ഒക്കെ അതേപോലെ പോയി എന്നാണ് പറയുന്നത്. റിപ്ലൈ പൊളിച്ചു എന്നും അതാണ് ഞങ്ങൾക്കേറ്റവും ഇഷ്ടപ്പെട്ടത് ഒന്നും പലരും കമന്റ് ചെയ്തു.
നീ പോയി നിനക്ക് ഒരു തബല എങ്കിലും ഉണ്ടോ എന്ന് കണ്ടുപിടിക്കട എന്ന് പറഞ്ഞത് നന്നായിപ്പോയി എന്നും,അവനത് തക്കതായി കിട്ടി എന്നും ഇങ്ങനെയാണ് കിടിലം മറുപടി കൊടുക്കുന്നത് എന്നും ആരാധകർ പറഞ്ഞു. സന്തോഷമായല്ലോ എന്നാണ് കമൻറ് ഇട്ട വ്യക്തിയോട് ഗോപി സുന്ദർ ആരാധകർ ചോദിക്കുന്നത്. വാങ്ങിയോ ഇല്ല ചോദിച്ചു മേടിച്ചു എന്നുള്ള അർത്ഥത്തിലുള്ള കമന്റുകളും ഇതിനു താഴെ വരുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ ഗോപി സുന്ദർ തൻറെ പുതിയ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അടുത്തിടെ ഇദ്ദേഹവും ഗായിക അമൃത സുരേഷ് ഒരുമിച്ച് ജീവിക്കാൻ ആരംഭിച്ചത് തന്നെ വാർത്തകളിൽ നിറയാറുണ്ട്.
സോഷ്യൽ മീഡിയയിൽ അന്നുമുതൽ ഇവരുടെ ഓരോ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട് എന്നതാണ് സത്യം. നിരവധി ആളുകൾ ആയിരുന്നു ഇവർക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇപ്പോൾ ഇദ്ദേഹം ഇദ്ദേഹത്തിൻറെ കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ചതിന് പിന്നാലെ വിമർശനവുമായി എത്തിയപ്പോൾ തന്നെ തക്കതായ മറുപടി ഗോപി സുന്ദർ കൊടുക്കുന്നത് കാണാം. അഭയ കിരൺമയി എന്ന ഗായികയുമായി റിലേഷൻഷിപ്പിൽ ആയതോടെ തന്നെ ഗോപി സുന്ദറിന് എതിരെയുള്ള വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു.
ഇത് വലിയ രീതിയിൽ സദാചാരവാദികളുടെ ഇടയിലും വിമർശനങ്ങൾക്ക് കാരണമായിരുന്നു. നിരവധി വാട്സ്ആപ്പ് അമ്മാവന്മാരും കുടുംബശ്രീ അമ്മായിമാരും ആയിരുന്നു ഇദ്ദേഹത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്. അതിനിടയിൽ കുറെ യൂത്തന്മാരും വിമർശനവുമായി എത്താൻ തുടങ്ങി. ഇതോടെയാണ് ഗോപി സുന്ദർ മറുപടിയുമായി രംഗത്ത് എത്തിയത്. പലപ്പോഴും തന്നെ വിമർശിക്കുന്നവർക്കെതിരെ മറുപടിയുമായി ഗോപി സുന്ദർ എത്താറുണ്ട് ആവശ്യമില്ലാതെ കമന്റിടുന്നവർക്ക് തക്കതായ മറുപടി കൊടുക്കുന്നതിൽ പ്രധാനി തന്നെയാണ് ഗോപി സുന്ദർ. അത് കണ്ട് മിണ്ടാതിരിക്കുന്നവരെ പോലെയല്ല ഗോപി സുന്ദർ എന്ന് ആരാധകർ തന്നെ പറയുന്നു.