ഇന്നസെൻറ് എന്ന മഹാനടൻ ഇനി ജീവിക്കും, ഇനിയും ജീവിക്കും. മലയാള സിനിമയിലെ കഥാപാത്രങ്ങളിലൂടെ. അദ്ദേഹം ചെയ്ത് മാല പൊട്ടിച്ചിരികളും തന്ന ഒരുപാട് കഥാപാത്രങ്ങൾ ഇന്നും മലയാളികൾ ഓർത്തിരിക്കുന്നു. അതോർത്തിക്കാനുള്ള കാരണം ഒന്നയൊന്ന് ഇന്നസെൻറ് എന്ന മഹാനടൻ. അതുകൊണ്ട് അദ്ദേഹത്തിന്റെ മരണത്തിൽ നിന്നും ഇപ്പോഴും കരകയറാൻ ആകാത്ത മലയാളി പ്രേക്ഷകർ അദ്ദേഹത്തിന്റെ കഥാപാത്രത്തിലൂടെ തന്നെ ഒരിക്കൽ തിരിച്ചു വരും. അദ്ദേഹത്തിന് വലിയ ആദരവ് നൽകി തന്നെയാണ് നമ്മൾ അദ്ദേഹത്തിന് യാത്രയയച്ചത്. മതിയാവോളം കഥാപാത്രങ്ങൾ ചെയ്തു തന്നെയാണ് ആ കലാകാരൻ നമ്മളെ വിട്ടു പിരിഞ്ഞത്.
അദ്ദേഹത്തിൻറെ കല്ലെറയിൽ ഇപ്പോൾ അതിമനോഹരമായി അദ്ദേഹത്തിന്റെ കൊച്ചുമക്കൾ അദ്ദേഹത്തിന്റെ ആഗ്രഹം സഫലീകരിച്ച സമ്മാനം നൽകിയിരിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. അദ്ദേഹത്തിൻറെ കല്ലറയിൽ മുഴുവൻ തന്നെ അദ്ദേഹത്തിൻറെ കഥാപാത്രങ്ങൾ കൊത്തിവെച്ചിരിക്കുകയാണ്. അതിന്റെ മുകളിലൂടെ ഒരു ഫിലിമിൽ പോലെയും ഇന്നസെൻറ് പേരും ചിത്രവും ജനിച്ചവർഷവും ഒക്കെ കൊത്തി വച്ചിരിക്കുന്നത് കാണാൻ മനോഹരമായിരിക്കുന്നു എന്നും ഇത് ചെയ്ത കൊച്ചു മക്കൾക്ക് ഞങ്ങളുടെ എല്ലാവരുടെയും ആദരവും എന്നും നിരവധിപേർ കമൻറ് ചെയ്തിരുന്നു. അനശ്വരനടൻ ഇന്നസെൻറ് അന്ത്യവിശ്രമം കൊള്ളുന്നത് ഇരിങ്ങാലക്കുട സെൻറ് തോമസ് ദേവാലയത്തിന്റെ സെമിത്തേരിയിലാണ്.
അദ്ദേഹത്തിൻറെ വീട്ടിൽ നിന്ന് ഏകദേശം 300 മീറ്റർ മാത്രം ദൂരമുള്ള ഈ സെമിത്തേരിയിലേക്ക് ഭാര്യ ഹാരിസിന് ഒന്ന് ജനൽ തുറന്നു നോക്കിയാൽ കാണാൻ സാധിക്കും എന്നാണ് പറയുന്നത് പോലും. അദ്ദേഹത്തിൻ്റെ കല്ലറയ്ക്ക് ഒരുപാട് പ്രത്യേകതകളുണ്ട്. അദ്ദേഹം അഭിനയിച്ച് അനശ്വരമാക്കിയ മുപ്പതിലേറെ കഥാപാത്രങ്ങളുടെ ചിത്രങ്ങളാണ് ഈ കല്ലെറയിൽ പതിപ്പിച്ചിരിക്കുന്നത്. എല്ലാം ഒന്നിനൊന്നു മെച്ചമായ കഥാപാത്രങ്ങൾ. അദ്ദേഹത്തിൻറെ കൊച്ചുമക്കളുടെ ആശയമായിരുന്നു ഇത് എന്നാണ് മകൻ പറയുന്നത്.
അപ്പാപ്പന്റെ ആഗ്രഹമായിരുന്നുവെന്നും ഒരിക്കൽ പറഞ്ഞ ആഗ്രഹമായിരുന്നു അത് ഞങ്ങൾക്ക് സാധിച്ചു കൊടുക്കണമെന്നും അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ അദ്ദേഹത്തിൻറെ മുകളിൽ തന്നെ നിൽക്കുന്നു എന്നും, അദ്ദേഹത്തെ കാണുമ്പോൾ നമുക്ക് ഓർമ്മ വരണം എന്നും ഒരു ആഗ്രഹമായിരുന്നു. അദ്ദേഹം അനശ്വരമാക്കിയ നിരവധി കഥാപാത്രങ്ങൾ ആ കല്ലറയിൽ കാണാം. ആ കല്ലറ നോക്കുന്ന ഓരോ മലയാളികളും കരഞ്ഞു പോകും. അദ്ദേഹം അഭിനയിച്ച മുപ്പതോളം കഥാപാത്രങ്ങളാണ് കല്ലറയിൽ ആലേഖനം ചെയ്തിരിക്കുന്നത്. സിനിമ റീലിന്റെ മാതൃകയിലാണ് അദ്ദേഹത്തിൻറെ പേരും മറ്റു വിവരങ്ങളും കല്ലറയിൽ എഴുതി വെച്ചിരിക്കുന്നത്. എല്ലാവരും ബഹുമാനസൂചകമായി ഇപ്പോൾ അദ്ദേഹത്തിന് ആദരവ് നൽകുന്ന കാഴ്ച തന്നെയാണ് എല്ലാവരെയും നൊമ്പരപ്പെടുത്തുന്നത്.