നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നായികയാണ് മീരാ ജാസ്മിൻ.നീണ്ടകാലം ചലച്ചിത്ര ലോകത്തുനിന്ന് ഇടവേള എടുത്ത് താരം അടുത്തിടെ മടങ്ങിവന്നിരുന്നു.സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ജയറാം നായകനായ മകൾ എന്ന ചിത്രത്തിലൂടെയാണ് മീര വീണ്ടും ചലച്ചിത്ര ലോകത്തേക്ക് തിരിച്ചെത്തിയത്.മടങ്ങിവരവിന് ശേഷം സോഷ്യൽ മീഡിയയിൽ മീര സജീവമായിരുന്നു.ഇടയ്ക്കിടെ താരം ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.ഇപ്പോൾ ഇതാ തൻറെ യാത്ര ചിത്രങ്ങളാണ് ഏറ്റവും പുതിയതായി മീര ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘നമ്മളെ തന്നെ മനസ്സിലാക്കാൻ യാത്രകൾ ഒരുപാട് സഹായിക്കും.മരങ്ങൾക്കും പ്രകൃതിയ്ക്കുമിടയിലൂടെ നടക്കുന്നത് സ്വയം കണ്ടെത്താൻ സഹായിക്കും’. ഇത്തരത്തിലായിരുന്നു കറുത്ത ട്രാവൽ സ്യൂട്ട് അണിഞ്ഞുള്ള ചിത്രങ്ങൾക്ക് താഴെ മീര കുറിച്ചത്. ചിത്രങ്ങളിൽ മീരയുടെ പ്രിയപ്പെട്ട വളർത്തുനായയെയും കാണാനാകും.അടുത്തിടെ മീര ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഗോൾഡൻ സാരിയിലുള്ള ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു.ഗോൾഡൻ നിറത്തിലുള്ള സാരിയിൽ പഴയ ശാലീന സുന്ദരിയായി മീരയെ വീണ്ടും കാണാനായിരുന്നു.തൻറെ ഇൻസ്റ്റഗ്രാമിൽ ഇടയ്ക്കിടയ്ക്ക് ഗ്ലാമർ രീതിയിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും മീര പങ്കു വയ്ക്കാറുണ്ട്.
എന്നാൽ സാരിയിലുള്ള ചിത്രത്തിനെ പ്രേക്ഷകർ വളരെ സന്തോഷത്തോടെയാണ് ഏറ്റെടുത്തത്.40 ആം വയസ്സിലും ചിട്ടയായ ഫിറ്റ്നസ് പരിശീലനമാണ് മീരയെ യങ് ആയി നിലനിർത്തുന്നത്.സത്യൻ അന്തിക്കാടിന്റെ മകൾ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് അറിയിച്ച മീരയ്ക്ക് തെലുങ്കിലും തമിഴിലുമായി ഒരുപിടി ചിത്രങ്ങളാണ് കൈയിലുള്ളത്.2016ൽ പുറത്തിറങ്ങിയ 10 കൽപ്പനകൾ എന്ന ചിത്രത്തിലാണ് അവസാനമായി മീര മുഴുനീളെ കഥാപാത്രവുമായി എത്തിയത്.ഈ തിരിച്ചുവരവിൽ വീണ്ടും മീര പഴയതിനേക്കാൾ ശക്തമായി സിനിമാരംഗത്ത് സജീവമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.ദിലീപ് നായകനായി എത്തിയ സൂത്രധാരൻ ആയിരുന്നു മീരയുടെ ആദ്യ ചിത്രം.
സുത്രധാരനിലെ ജെന്നിഫർ എന്ന ജൂത പെൺകുട്ടിയുടെ വേഷം മലയാള ചലച്ചിത്ര നിരൂപകർ പ്രശംസിച്ചു.സംവിധായകൻ കമലിന്റെ കീഴിൽ പൃഥ്വിരാജ്,കുഞ്ചാക്കോ ബോബൻ,ജയസൂര്യ,ഭാവന എന്നിവർക്കൊപ്പം ഒരു റൊമാന്റിക് കോമഡി ചിത്രമായ സ്വപ്നക്കൂടായിരുന്നു അവരുടെ മൂന്നാമത്തെ ചിത്രം.അവരുടെ അഭിനയം പ്രശംസിക്കപ്പെടുകയും സിനിമ ഉയർന്ന വാണിജ്യ വിജയം നേടുകയും ചെയ്തു.അഞ്ച് പ്രധാന കഥാപാത്രങ്ങളിൽ ഏറ്റവും കൂടുതൽ സ്കോർ ചെയ്തത് വീണ്ടും മീരയാണ്.പാടം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് മീര കരസ്ഥമാക്കിയിരുന്നു.ലോഹിതദാസ് ഒരുക്കിയ കസ്തൂരിമാൻ എന്ന ചിത്രത്തിലൂടെയാണ് മീര കൂടുതൽ പ്രശസ്തിയിലേക്ക് ഉയർന്നത്.