മലയാളികളുടെ ഇഷ്ടഗായകനാണ് എംജി ശ്രീകുമാർ. പ്രേക്ഷകർക്ക് നിരവധി ഹിറ്റ് ഗാനങ്ങളാണ് അദ്ദേഹം സമ്മാനിച്ചിട്ടുള്ളത്. എംജി പോലെ തന്നെ പ്രേക്ഷകർക്ക് സുപരിചിതയാണ് അദ്ദേഹത്തിൻറെ ഭാര്യ ലേഖ ശ്രീകുമാറും. പൊതുവേദികളിൽ എല്ലാം മിക്കപ്പോഴും ഇരുവരും ഒരുമിച്ചാണ് എത്താറുള്ളത്. സോഷ്യൽ മീഡിയയിലും സജീവമാണ് ലേഖ. ഒരു യൂട്യൂബ് ചാനലും ഉണ്ട് ലേഖയ്ക്ക്. അതിലൂടെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. വർഷങ്ങളോളം ലിവിങ് ടുഗതർ ജീവിതം നയിച്ച ശേഷമാണ് എംജി ശ്രീകുമാറും ലേഖയും വിവാഹിതരായത്. ലിവിങ് ടുഗതറിനെ കുറിച്ച് മലയാളികൾക്ക് ഒന്നും അത്ര പരിചയമില്ലാത്ത കാലമായിരുന്നു അത്.
ഇരുവരും ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയപ്പോൾ നിരവധി വിമർശനങ്ങളും കേട്ടിരുന്നു. കുടുംബത്തിൽ നിന്നും ഉൾപ്പെടെ എതിർപ്പുകൾ നേരിട്ട് ആയിരുന്നു ഇവർ അന്ന് കഴിഞ്ഞിരുന്നത്. പിന്നീടാണ് വിവാഹിതരാകാൻ തീരുമാനിക്കുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി എംജി ശ്രീകുമാർ വിശേഷിപ്പിക്കാറുള്ളത് ലേഖയെ ആണ്. ലേഖയെ ആദ്യമായി കണ്ടുമുട്ടിയതിനെക്കുറിച്ചും, ആ ബന്ധം പ്രണയമായി മാറിയതും, ലിവിങ് ടുഗതർ ജീവിതത്തെക്കുറിച്ചും, പിന്നീട് വിവാഹിതരായതിനെക്കുറിച്ചും ഇരുവരും പലപ്പോഴും സംസാരിച്ചിട്ടുണ്ട്. കോംപ്രമൈസും അഡ്ജസ്റ്റ്മെന്റും ആണ് വിവാഹ ജീവിതത്തിന് ആവശ്യമായ കാര്യമെന്നായിരുന്നു ലേഖ ഒരിക്കൽ പറഞ്ഞത്.
ഇപ്പോഴിതാ ലിവിങ് ടുഗതറിനെ കുറിച്ചും വിവാഹജീവിതത്തെക്കുറിച്ച് എല്ലാം സംസാരിക്കുന്ന ഇരുവരുടെ ഒരു അഭിമുഖം വൈറലായി മാറുകയാണ്. പരസ്പരം മനസ്സിലാക്കാനും ഒരു വ്യക്തിയെ കൂടുതൽ അടുത്തറിയാനുള്ള അവസരമാണ് ലിവിങ് ടുഗതർ എന്ന് പറയുന്നത്. സ്നേഹത്തിന്റെയും ഇഷ്ടത്തിന്റെയും അതീവ പ്രേമത്തിന്റെയും പേരിലാണ് ഞങ്ങൾ ഒന്നിച്ചത്. ലിവിങ് ടുഗതറും വിവാഹവും രണ്ടാണ് ലിവിങ് ടുഗതരിൽ അവരുടെ ബെസ്റ്റ് ആണ് പുറത്തെടുക്കുന്നത് ഇരുവരും പറയുന്നു. പത്തുവർഷം ഞങ്ങൾ ലിവിങ് ടുഗതർ ആയാണ് ജീവിച്ചത്. മാരേജ് കഴിഞ്ഞപ്പോൾ കുറെ കൂടി പക്വത വന്നു. ലിവിങ് ടുഗതർ നല്ല കാര്യമാണെന്ന് ഞാൻ പറയുന്നില്ല.
മാരേജ് കഴിഞ്ഞിട്ട് ആളുകൾ ഒന്നിച്ചു നിൽക്കുന്നില്ല അടിച്ചു പിരിയുകയാണ്. ലിവിങ് ടുഗെതർ ആണെങ്കിൽ നേരത്തെ പിരിഞ്ഞു പോവാമല്ലോ എന്നാണ് ആളുകൾ പറയുന്നത്. വിവാഹം എന്നത് സമൂഹത്തിൽ അംഗീകാരം കിട്ടാനുള്ള ഒരു മാർഗമാണ് എന്നാണ് ലേഖ പറയുന്നത്. എംജി ശ്രീകുമാർ പോകുന്നതെല്ലാം ലേഖയെ കൂടെ കൂട്ടാറുണ്ട്. ഒരു ദിവസത്തേക്ക് പോകുമ്പോൾ കൊണ്ടുപോകാറില്ലെന്ന് എംജി പറയുന്നു. എന്നാൽ എപ്പോഴും ശ്രീക്കുട്ടന്റെ കൂടെയിരിക്കാൻ ഇഷ്ടമാണ്. അദ്ദേഹത്തിൻറെ പാട്ടാണ് ആദ്യം ഇഷ്ടമായത്. പാട്ടിലൂടെയാണ് ആ വ്യക്തിയെ മനസ്സിലാക്കിയത്. ദേഷ്യമൊക്കെ വരാറുണ്ട് ദേഷ്യം വരുമ്പോൾ ഡാൻസ് ചെയ്തു കാണിക്കും.
അതൊരു വികൃതമായ ഡാൻസ് ആണ്. ഭാരതനാട്യത്തിന്റെ ആദ്യ സ്റ്റെപ്പ് ഒക്കെ വികൃതമായി കാണിക്കും. അത് കാണുന്നത് എനിക്ക് ദേഷ്യമാണ്. ഞാനൊരു കലാകാരൻ അല്ലേ ഇതൊക്കെ കണ്ടു നിൽക്കാൻ എനിക്ക് പറ്റില്ല എം ജി ശ്രീകുമാർ പറയുന്നു. ഡാൻസ് അല്ലേ ചെയ്യുന്നുള്ളൂ തിരിച്ച് ഉത്തരം ഒന്നും പറയുന്നില്ലല്ലോ എന്നായിരുന്നു ലേഖയുടെ ചോദ്യം. ഞങ്ങളുടെ കല്യാണത്തിൽ ഇവളുടെ വീട്ടുകാർക്ക് ഒരു പ്രശ്നവുമില്ലായിരുന്നു. എല്ലാവർക്കും എന്നോട് ഭയങ്കര സ്നേഹമാണ്. എൻറെ അമ്മയ്ക്കും പ്രശ്നമില്ലായിരുന്നു. ബാക്കിയുള്ള വീട്ടുകാർക്കൊക്കെയാണ് പ്രശ്നം എന്നും എംജി ശ്രീകുമാർ പറഞ്ഞു.
അമ്മയ്ക്ക് വയ്യാതിരുന്ന സമയത്ത് ഞങ്ങൾ അമ്മയെ കാണാൻ പോവാറുണ്ടായിരുന്നു. അമ്മയെ നോക്കാൻ ആളുണ്ടായിരുന്നെങ്കിലും ഞങ്ങൾ എപ്പോഴും പോകുമായിരുന്നു. അമ്മയെ അവസാനം വരെ നോക്കാൻ പറ്റി. കുടുംബാംഗങ്ങളിൽ ചിലരൊക്കെ പറയുന്നത് ഞാൻ എന്തിന് മൈൻഡ് ചെയ്യണം. ദൈവം സഹായിച്ച് ഞങ്ങളുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ഒന്നും ഇല്ല. മറ്റുള്ളവരുടെ കാര്യങ്ങൾ ഒന്നും നോക്കി ജീവിക്കുന്നവരല്ല ഞങ്ങൾ. ഞങ്ങളുടെ കാര്യങ്ങൾ തന്നെ ചെയ്യാൻ സമയമില്ല അതിനിടയിൽ മറ്റൊന്നിനും സമയമില്ല എന്നും ഇരുവരും പറയുന്നു.