നിരവധി ചിത്രങ്ങളുടെ ഇന്ത്യൻ പ്രേക്ഷകരുടെ പ്രിയ നായികയായി മാറിയ താരമാണ് ഹൻസിക. കഴിഞ്ഞവർഷം അവസാനമാണ് ജയ്പൂരിൽ വച്ച് വ്യവസായി സുഹൈല്‍ ഖതൂരിയുമായി താരത്തിന്റെ വിവാഹം കഴിഞ്ഞത്.ഡിസംബർ 4ന് ജയ്പുരിലെ 450 വർഷം പഴക്കമുള്ള കൊട്ടാരത്തിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍.’ഹൻസികാസ് ലവ് ശാദി ഡ്രാമ’എന്ന പേരിൽ ഹൻസികയുടെ വിവാഹ വിശേഷങ്ങൾ പത്താം തീയതി മുതൽ സ്ട്രീം ചെയ്തു തുടങ്ങുമെന്ന് നേരത്തെ പറഞ്ഞിരുന്നു. ഇപ്പോൾ ഇതിൻറെ ഭാഗമായി പുറത്തുവരുന്ന ഹൻസികയുടെ ചില വെളിപ്പെടുത്തലുകളാണ് ചർച്ചയാകുന്നത്.
ഹൻസികയുടെ ഭര്‍ത്താവ് സുഹൈലിന്റെ ആദ്യ പങ്കാളിയുമായുള്ള വേര്‍പിരിയിലിനു കാരണം താൻ ആണ് എന്ന വാര്‍ത്ത നിഷേധിച്ചിരിക്കുകയാണ് താരം.ഹൻസികയുടെ ഉറ്റ സുഹൃത്ത് റിങ്കിയെ വിവാഹം കഴിച്ചിരുന്നു.ഇവരുടെ വിവാഹത്തിൽ ഹൻസിക പങ്കെടുത്തിരുന്നു എന്ന് വാർത്തകൾ പുറത്തുവന്നു. ഇരുവരും തമ്മിലുള്ള വിവാഹമോചനത്തിന് കാരണം ഹൻസിക ആണെന്ന് തെറ്റായ വെളിപ്പെടുത്തലുകൾക്കെതിരെ ഭർത്താവ് സുഹൈലും രംഗത്തുവന്നിരുന്നു.ഹൻസിക ആണ് തങ്ങളുടെ വിവാഹമോചനത്തിന് കാരണമെന്ന വാർത്ത സുഹൈൽ അടിസ്ഥാനരഹിതം ആണെന്നാണ് പറഞ്ഞത്.
താനൊരു സെലിബ്രിറ്റി ആയതുകൊണ്ട് മാത്രം തനിക്കെതിരെ വരുന്ന ഇത്തരം വാർത്തകൾക്ക് പബ്ലിസിറ്റി ഉണ്ടാകുന്നതു കൊണ്ട് മാത്രം താൻ വില്ലത്തി ആകുന്നു എന്നാണ് ഹൻസിക പ്രതികരിച്ചത്.അക്കാലത്ത് സുഹൈലിനെ അറിയാം എന്നതുകൊണ്ട് മാത്രം വിവാഹമോചനത്തിന് കാരണം താൻ ആകുന്നില്ലെന്നും ഹൻസിക പറഞ്ഞു.ഒരു പബ്ലിക് ഫിഗർ ആയതുകൊണ്ട് താൻ അനുഭവിക്കുന്ന ഏറ്റവും വലിയ ബുദ്ധിമുട്ട് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ആണെന്നും ഹൻസിക പറഞ്ഞു.
യു ആർ ജമീൽ സംവിധാനം ചെയ്ത ഹൻസികയുടെ കരിയറിലെ 50 ആമത് ചിത്രം മഹായാണ് താരത്തിന്റെ അവസാനം റിലീസ് ചെയ്ത ചിത്രം.50 സിനിമ പൂർത്തിയാക്കുക എന്നത് ഒരു നടിയെ സംബന്ധിച്ചിടത്തോളം എളുപ്പമല്ല.പ്രേക്ഷകര്‍ നൽകിയ സ്നേഹമാണ് ഈ നാഴികക്കല്ല് പിന്നിടാൻ തുണയായതെന്നും ഹൻസിക പറഞ്ഞിരുന്നു.മഹാ എന്ന ചിത്രത്തിൽ ചിമ്പുവും ഒരു പ്രധാന കഥാപാത്രത്തിൽ എത്തിയിരുന്നു.ജെ ലക്ഷ്മണ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ ജിബ്രാൻ ആണ്.