മലയാളത്തിൽ നമ്മൾ ഏറെ ബഹുമാനിക്കുന്ന ഒരു താരം തന്നെയാണ് നടൻ മുകേഷ്. നടനായും സഹനടനായും ഒക്കെ തിളങ്ങി ഇപ്പോൾ പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന ഒരു താരം കൂടിയാണ്. രാഷ്ട്രീയത്തിലും സിനിമയിലും ഒക്കെ ഒരുപോലെ തിളങ്ങാൻ ഒരു മനുഷ്യനു സാധിക്കുമെങ്കിൽ അത് മുകേഷിനും സുരേഷ് ഗോപിക്കുമെന്ന് മലയാളത്തിൽ ഒരു സംസാരം ഉണ്ട്. ഇദ്ദേഹത്തിൻറെ ദാമ്പത്യവും സിനിമ ജീവിതവും ഒക്കെ വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. അക്കൂട്ടത്തിൽ ഇപ്പോൾ മുകേഷിന്റെ മറ്റൊരു വിശേഷം കൂടി സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
അതോടൊപ്പം തന്നെ സിനിമയിലെ വിശേഷങ്ങൾ പറയുമ്പോൾ അടികിട്ടിയ അനുഭവത്തെക്കുറിച്ച് തുറന്നുപറയണമെന്ന് ആ അടിയാണ് ഞാൻ നന്നായത് എന്നും ഇപ്പോൾ മുകേഷ് പേഴ്സണലായി തുറന്നു പറയുകയാണ്. ബാലൻ കെ നായർ തനിക്ക് ഫൈറ്റിന്റെ ഡെമോ കാണിച്ചുതന്നു എന്നും അതിനിടയിൽ ഒറിജിനലായി ഒരു ഇടി കിട്ടി എന്നും മുകേഷിന്റെ കഥ പറയുകയും അത് രസകരമായി തന്നെ അവതരിപ്പിക്കുകയും ചെയ്തത് ടെലിവിഷൻ പരിപാടികളിൽ ആരാധകർ ഏറ്റെടുത്തു. ഫൈറ്റ് സീനിന്റെ ഇടയിൽ ഇഷ്ടം പോലെ ഇടി കിട്ടിയിട്ടുണ്ട്. ഒരു കാര്യവുമില്ലാതെ ഫൈറ്റ് തുടങ്ങുന്നതിനു മുൻപ് വരെ എനിക്ക് ഇടി കിട്ടിയിട്ടുണ്ടെന്ന് മുകേഷ് പറയുന്നു.
പിന്നെയാണ് താരം ബാലൻ കെ നായരെ കുറിച്ച് പറയുന്നത്. ഭരത് അവാർഡ് ഒക്കെ നേടിയ വലിയ താരമാണ് ബാലൻ കെ നായർ. മലയാളത്തിലെ ഏറ്റവും നല്ല ആക്ടർ ഒരാളായിരുന്നു അദ്ദേഹം. പക്ഷേ പുള്ളി കുറച്ച് റഫ് ആണെന്ന് മുകേഷ് അഭിപ്രായപ്പെടുന്നു. ഒരിക്കൽ ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് ആ സംഭവം ഉണ്ടായതെന്ന് മുകേഷ് പറയുന്നു. എനിക്കാണെങ്കിൽ തുടക്കകാലത്തൊക്കെ ഫൈറ്റ് ചെയ്യുന്നത് ഇത്തിരി പേടിയായിരുന്നു. ഞാൻ ഫൈറ്റ് ഒക്കെ അന്ന് ചെയ്യുമായിരുന്നു. പക്ഷേ എനിക്ക് പേടിയായിരുന്നു എന്നും അവിടെ സീൻ ഷൂട്ട് ചെയ്യാനുള്ള പരിപാടിയൊക്കെ നടത്തുമ്പോൾ ക്യാമറ ഇറക്കുകയും സെറ്റ് ചെയ്യുകയായിരുന്നു എന്ന് മുകേഷ് ഓർക്കുന്നു.
അപ്പോൾ അദ്ദേഹം അടുത്തേക്ക് വന്ന് എന്താ ഫൈറ്റ് ചെയ്യാൻ നിനക്ക് വലിയ പേടിയാണെന്ന് കേട്ടു എന്ന് പറഞ്ഞു. ചോദിച്ചത് മുകേഷിനോട് കൂടാതെ നമ്മളൊക്കെ എത്ര കൊല്ലമായി ഇതൊക്കെ ചെയ്യുന്നു എന്ന് പറഞ്ഞത് മുകേഷ് ഓർക്കുന്നുണ്ട്. അങ്ങനെയല്ല ഞാൻ ഇതൊന്നും ഇതുവരെ പ്രാക്ടീസ് ചെയ്തിട്ടില്ലല്ലോ അതാണ് പ്രശ്നം എന്ന് മറുപടി നൽകിയെന്ന് മുകേഷ് പറയുന്നു. ഷൂട്ടിന് സമയം ആകുമ്പോൾ ചെയ്തു പോകുന്നുണ്ടെന്ന് പറഞ്ഞുവെന്നും താരം കൂട്ടിച്ചേർത്തു. നീ പേടിക്കേണ്ട എന്ന് പറഞ്ഞ് അദ്ദേഹം ഫൈറ്റ് ഡെമോ കാണിക്കാൻ തുടങ്ങി. ഡെമോ കാണിച്ച് മുകേഷിന്റെ മുഖത്ത് ഒരു ഇടിയും കൊടുത്തു. ഈ ഇടി ഷൂട്ടിനിടയിൽ തന്നിരുന്നെങ്കിൽ എന്തെങ്കിലും ഒരു ഉപകാരമായേനെ എന്നാണ് മുകേഷ് പറഞ്ഞതെന്നും താരം പറയുന്നു.