നിരവധി ചിത്രങ്ങളുടെ ഇന്ത്യൻ പ്രേക്ഷകരുടെ പ്രിയ നായികയായി മാറിയ താരമാണ് ഹൻസിക. കഴിഞ്ഞവർഷം അവസാനമാണ് ജയ്പൂരിൽ വച്ച് വ്യവസായി സുഹൈല്‍ ഖതൂരിയുമായി താരത്തിന്റെ വിവാഹം കഴിഞ്ഞത്.ഡിസംബർ 4ന് ജയ്പുരിലെ 450 വർഷം പഴക്കമുള്ള കൊട്ടാരത്തിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍.ആഡംബരപൂർവ്വമായ ഈ ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കുചേർന്നത്. ഇപ്പോഴിതാ ഈ വിവാഹം ഓടിടി യിൽ സ്ട്രീം ചെയ്യാൻ ഒരുങ്ങുകയാണ് എന്ന ടീസർ ആണ് പുറത്തുവന്നിരിക്കുന്നത്.
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ഹൻസികയുടെ വിവാഹം സ്ട്രീം ചെയ്യുക.’ഹൻസികാസ് ലവ് ശാദി ഡ്രാമ’എന്ന പേരിലായിരിക്കും ഡിസ്നി ഹോട്ട്സ്റ്റാർ ഹൻസികയുടെ വിവാഹം സ്ട്രീം ചെയ്യുക.ഈ ഷോയുടെ ടീസർ വീഡിയോ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറും ഹൻസികയും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.തെലുങ്ക് ചിത്രമായ ദേശമുദുരു എന്ന ചിത്രത്തിലൂടെയാണ് ഹൻസിക മോട്വാനി തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്.
യുആർ ജമീൽ സംവിധാനം ചെയ്ത ഹൻസികയുടെ കരിയറിലെ 50 ആമത് ചിത്രം മഹായാണ് താരത്തിന്റെ അവസാനം റിലീസ് ചെയ്ത ചിത്രം.50 സിനിമ പൂർത്തിയാക്കുക എന്നത് ഒരു നടിയെ സംബന്ധിച്ചിടത്തോളം എളുപ്പമല്ല.പ്രേക്ഷകര്‍ നൽകിയ സ്നേഹമാണ് ഈ നാഴികക്കല്ല് പിന്നിടാൻ തുണയായതെന്നും ഹൻസിക പറഞ്ഞിരുന്നു.മഹാ എന്ന ചിത്രത്തിൽ ചിമ്പുവും ഒരു പ്രധാന കഥാപാത്രത്തിൽ എത്തിയിരുന്നു.ജെ ലക്ഷ്മണ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ ജിബ്രാൻ ആണ്.
ഇതുപോലെ’നയൻതാര: ബിയോണ്ട് ദ് ഫെയറിടെയില്‍’എന്ന പേരില്‍ ഒരു ഡോക്യുമെന്ററി ആയി തെന്നിന്ത്യൻ ലേഡീസ് സൂപ്പർസ്റ്റാർ നയൻതാരയുടെയും സംവിധായകൻ വിഘ്നേഷ് ശിവന്റെയും വിവാഹം നെറ്റ്ഫ്ളിക്സ് സ്ട്രീം ചെയ്യുമെന്ന വാർത്ത വളരെ ശ്രദ്ധ നേടിയിരുന്നു.ഗൗതം വാസുദേവ് മേനോനാണ് ഈ ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്. ജൂൺ 9ന് മഹാബലിപുരത്ത് വച്ചായിരുന്നു നയൻതാരയുടെയും വിഘ്നേഷ് ശിവൻറെയും വിവാഹം.